അടുക്കളയിൽ പാറ്റശല്യം സഹിക്കാൻ വയ്യേ? പാറ്റകൾ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഈ 7 സാധനങ്ങൾ വെക്കൂ
അടുക്കള നമ്മുടെ വീടിന്റെ പ്രധാന ഭാഗമാണ്. ഭക്ഷണം പാചകം ചെയ്യുന്ന ഇടമായതുകൊണ്ട് തന്നെ അവിടെ എപ്പോഴും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പല അടുക്കളകളിലും പാറ്റ ശല്യം ഒരു വലിയ വിഷയമാണ്.
അടുക്കളയിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും പാറ്റകളെ പെട്ടെന്ന് ആകർഷിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഇവ ഭക്ഷണസാധനങ്ങളിലും പാത്രങ്ങളിലും കയറി രോഗങ്ങൾ പരത്താൻ ഇടയാക്കും. പാറ്റശല്യം അകറ്റാൻ കെമിക്കൽ സ്പ്രേകളും വിഷമരുന്നുകളും വിപണിയിൽ ലഭ്യമാണെങ്കിലും, നമ്മുടെ അടുക്കളയിലുള്ള ചില സാധാരണ സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഇവയെ തുരത്താൻ സാധിക്കും.
1. വയനയില
വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന വയനയില പാറ്റകളെ തുരത്താൻ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന യൂക്കാലിപ്റ്റോളിന്റെ മണം പാറ്റകൾക്ക് അത്ര ഇഷ്ടമല്ല. വയനയില കൈകൊണ്ട് ചെറുതായി പൊടിച്ച് പാറ്റകൾ വരാൻ സാധ്യതയുള്ളയിടങ്ങളിൽ ഇട്ടാൽ അവയുടെ മണം പിടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും അടുക്കളയിൽ നിന്ന് അകറ്റുകയും ചെയ്യും.

2. വെളുത്തുള്ളി
വെളുത്തുള്ളിയുടെ രൂക്ഷമായ മണം പാറ്റകൾക്ക് തീരെ സഹിക്കാൻ കഴിയില്ല. സിങ്കിന് അടിയിലും മറ്റും വെളുത്തുള്ളി പൊടി വിതറുന്നത് പാറ്റകളെ അകറ്റാൻ സഹായിക്കും.
3. സവാള പൊടി
വെളുത്തുള്ളി പോലെ തന്നെ സവാള പൊടിയുടെ മണവും പാറ്റകൾക്ക് ഇഷ്ടമല്ല. എങ്കിലും പാറ്റശല്യം പൂർണ്ണമായി മാറ്റാൻ ഇതിനെ മാത്രം ആശ്രയിക്കാൻ കഴിയില്ല.
4. ചെറുനാരങ്ങ
ഒരു ചെറുനാരങ്ങ പകുതിയായി മുറിച്ച് വെള്ളത്തിൽ പിഴിഞ്ഞൊഴിച്ച് സ്പ്രേ ബോട്ടിലിലാക്കി പാറ്റകൾ ഒളിച്ചിരിക്കുന്ന ചെറിയ വിടവുകളിൽ തളിക്കാം.
5. വേപ്പെണ്ണ
വേപ്പെണ്ണയിലെ അസാഡിരാക്റ്റിൻ എന്ന ഘടകം ചെറുപാറ്റകളുടെ വളർച്ചയെ തടയുന്നു. വേപ്പെണ്ണ വെള്ളത്തിൽ കലർത്തി സ്പ്രേ ബോട്ടിലിലാക്കി അടുക്കളയിലെ അലമാരകൾ, കാബിനറ്റുകൾ, സ്ലാബിന് അടിയിലുള്ള വിടവുകൾ എന്നിവിടങ്ങളിൽ തളിക്കാവുന്നതാണ്.
6. പൂച്ചച്ചെടി
പുതിന കുടുംബത്തിൽപ്പെട്ട ഒന്നാണ് പൂച്ചച്ചെടി. ഈ ഇലകൾ ചെറുതായി അരിഞ്ഞ് ഒരു ചെറിയ സുഷിരങ്ങളുള്ള സഞ്ചിയിലാക്കി പാറ്റകൾ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിൽ വെക്കാവുന്നതാണ്.
7. വിനാഗിരിയും പുതിനത്തൈലവും
വിനാഗിരിയും വെള്ളവും ചേർത്ത മിശ്രിതം പാറ്റകളെ ഓടിക്കാൻ ഉപയോഗിക്കാം. ഇതിലേക്ക് കുറച്ച് തുള്ളി പുതിനത്തൈലം കൂടി ചേർത്താൽ നല്ല മണം ലഭിക്കുകയും ചെയ്യും.


Click it and Unblock the Notifications
