പ്രായം 40 ആകുന്നു, എന്നാലും രാംചരണിന്റെ ആക്ഷന്‍ കിടുവാണ്; ഫിറ്റ്‌നസ് രഹസ്യം പുറത്ത്..!!
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ എന്നല്ല ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരങ്ങളില്‍ ഒരാളാണ് രാം ചരണ്‍. അടുത്തിടെ രാം ചരണും ജൂനിയര്‍ എന്‍ടിആറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആര്‍ആര്‍ആര്‍ ഓസ്‌കാര്‍ അടക്കം ലോകോത്തര ബഹുമതികള്‍ നേടിയിരുന്നു. തെലുങ്ക് സിനിമാ ലോകത്ത് ഒരുപിടി ബോക്‌സോഫീസ് ഹിറ്റുകളുള്ള താരമാണ് രാം ചരണ്‍.
2007 ല്‍ ആണ് രാം ചരണ്‍ അഭിനയരംഗത്തെത്തുന്നത്. 16 വര്‍ഷം നീണ്ട കരിയറില്‍ ആക്ഷന് പ്രാധാന്യമുള്ള ഒരുപാട് ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പ്രായം നാല്‍പതിനോട് അടുക്കുമ്പോഴും ആക്ഷന്‍ രംഗങ്ങളില്‍ രാം ചരണ്‍ കാണിക്കുന്ന മെയ് വഴക്കം പലപ്പോഴും കൈയടി നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ താരത്തിന്റെ ഫിറ്റ്‌നസ് രഹസ്യം എന്താണ് എന്ന് അറിയാന്‍ പലരും ആകാംക്ഷയിലാണ്.

ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ താന്‍ ആത്യന്തികമായി മാനസികമായ ക്ഷേമത്തില്‍ വിശ്വസിക്കുന്നുവെന്ന് താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും കര്‍ശനമായ വ്യായാമ വ്യവസ്ഥയും വഴി ശരിയായ സന്തുലിതാവസ്ഥ കൈവരിക്കാമെന്നാണ് രാം ചരണിന്റെ പക്ഷം. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെയുള്ള ഡയറ്റ് പ്ലാന്‍ ആണ് രാം ചരണ്‍ പിന്തുടരുന്നത്.
ഓരോ 2-3 മണിക്കൂറിലും ലഘു ഭക്ഷണം കഴിക്കുന്നു. ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ദിവസം മുഴുവന്‍ സജീവമായിരിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. ഒപ്പം കര്‍ശനമായ വ്യായാമരീതികളും താരം പിന്തുടരുന്നു. ആഴ്ചയില്‍ ആറ് ദിവസവും രണ്ട് മണിക്കൂര്‍ വീതം വ്യായാമത്തിന് രാം ചരണ്‍ ചെലവഴിക്കാറുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മുട്ട, മാംസം തുടങ്ങി എല്ലാം ഉള്‍പ്പെടുന്ന മിനിമലിസ്റ്റ് ഡയറ്റാണ് താരം പിന്തുടരുന്നത്.
പാക്ക് ചെയ്തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാര, മദ്യം എന്നിവ രാം ചരണ്‍ ഒഴിവാക്കുന്നു. തന്റെ ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീനുണ്ടെന്ന് ഉറപ്പാക്കാനും രാം ചരണ്‍ മറക്കാറില്ല. മുട്ടയുടെ വെള്ള, മാംസം, മത്സ്യം, ഓട്‌സ് എന്നിവ ഇതിനായി അദ്ദേഹം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.
മൂന്ന് മുട്ടയുടെ വെള്ളയും രണ്ട് മുഴുവന്‍ മുട്ടയും ഒരു ഗ്ലാസ് ബദാം പാലും ഉപയോഗിച്ചാണ് താരം തന്റെ ദിവസം ആരംഭിക്കുന്നത്. പഴങ്ങള്‍ക്കൊപ്പം ഓട്സ് കഴിക്കുന്നതും അദ്ദേഹത്തിന്റെ പ്രാതലില്‍ ഉള്‍പ്പെടുന്നു. ഉച്ചക്ക് ആരോഗ്യകരമായ ഭക്ഷണമാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ഇലക്കറികളും ബ്രൗണ്‍ റൈസും പച്ചക്കറികളുമാണ് അദ്ദേഹം ഉച്ചയ്ക്ക് കഴിക്കുന്നത്.












Click it and Unblock the Notifications