ക്ഷമയോടെ ഈ അഞ്ചു പഴങ്ങള്‍ കഴിക്കൂ; ചര്‍മത്തിലെ മാറ്റം കണ്ട് അത്ഭുതപ്പെടാന്‍ തയാറായിക്കോളൂ
വെളുത്തിട്ട് പാറാന്‍ കഴിഞ്ഞില്ലെങ്കിലും നമ്മളെല്ലാവരും ചര്‍മത്തിന് തിളക്കവും മൃദുത്വവും ആഗ്രഹിക്കുന്നവരാണ്. പലവിധ സാഹചര്യങ്ങള്‍ കൊണ്ട് പലരുടെയും ചര്‍മത്തിന്റെ സ്വാഭാവിക ഭംഗി കാലക്രമേണ നഷ്ടപ്പെടാറുണ്ട്. അതില്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ മുതല്‍ ഭക്ഷണ ശീലവും ജോലി ഭാരവും ടെന്‍ഷനും വരെ ഉള്‍പ്പെടും. എന്നാല്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ഈ സ്വാഭാവിക ഭംഗി വീണ്ടെടുക്കാനാകും.
ചര്‍മ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതുമാക്കി മാറ്റാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ആയിരങ്ങള്‍ ഒന്നും ചെലവഴിക്കേണ്ട. നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ചില പഴങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഏത് ക്രീമിനേക്കാളും ഫലപ്രദമാണ്.

ചര്‍മ്മത്തിന്റെ ജലാംശവും മൃദുലതയും വര്‍ധിപ്പിക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗമാണ് പഴങ്ങള്‍. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ പഴങ്ങള്‍ക്ക് ചര്‍മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. വിവിധ നിറത്തിലും ആകൃതിയിലുമുള്ള പ്രകൃതിയുടെ ഈ വരദാനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നിടത്തോളം ഫലം ഒരു ക്രീമിനും നല്‍കാന്‍ കഴിയില്ല. പക്ഷേ, അല്‍പം ക്ഷമയോടെ കാത്തിരിക്കണമെന്നു മാത്രം.
ചര്‍മ്മത്തിന് ആരോഗ്യകരവും സ്വാഭാവികവുമായ തിളക്കം നല്‍കാന്‍ കഴിയുന്ന അഞ്ച് പഴങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്.
സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പഴമുണ്ടെങ്കില്‍, അത് പപ്പായയാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവയാല്‍ സമ്പുഷ്ടമാണ് പപ്പായ. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുകയും കരുവാളിപ്പ് മാറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.
പപ്പായ ശക്തമായ ഒരു ആന്റിഓക്‌സിഡന്റ് കൂടിയാണ്. പപ്പായ പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുകയും മുഖക്കുരുവിന്റെ പാടുകള്‍ മായ്ക്കുകയും ചെയ്യും. അകാല വാര്‍ധക്യം പിടികൂടുന്നതിന്റെ ലക്ഷണമായ ചര്‍മം അയഞ്ഞു തൂങ്ങുന്നത് തടയുകയും ചെയ്യും.
ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കുകയും നല്‍കുന്നതില്‍ പപ്പായ ഒന്നാം സ്ഥാനത്താണ്. ഫലം പെട്ടെന്നു ലഭിക്കാന്‍ പഴുത്ത പപ്പായ അരച്ച് ആഴ്ചയില്‍ ഒരിക്കല്‍ ഫെയ്സ് മാസ്‌കായി പുരട്ടിയാല്‍ തല്‍ക്ഷണ തിളക്കം ലഭിക്കും.
മാതളനാരങ്ങ
മാതളനാരങ്ങ ചര്‍മ്മസംരക്ഷണത്തിലെ സൂപ്പര്‍സ്റ്റാറാണ്. മാതളനാരങ്ങയില്‍ പോളിഫെനോളുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ചര്‍മത്തിന്റെ ദൃഢത നിലനിര്‍ത്തി, ചര്‍മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജന്‍. അതായത് ചര്‍മത്തിന് പ്രായമാകുന്നത് തടയുന്നു. മാതളനാരങ്ങ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിലൂടെ മുഖുക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
മാതളനാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കോശങ്ങളെ പുനരുജ്ജീവിപ്പിക്കും. അതിലൂടെ ചര്‍മ്മത്തെ കൂടുതല്‍ യുവത്വവും തിളക്കവുമുള്ളതാക്കാനും മാതളനാരങ്ങയ്ക്ക് കഴിവുണ്ട്.
ഓറഞ്ച്
വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ഓറഞ്ചിനെ ഉള്‍പ്പെടുത്താതെ പട്ടിക പൂര്‍ണമാകില്ല. ചര്‍മ്മത്തെ വിഷവിമുക്തമാക്കാനും അതിന്റെ ഘടന മെച്ചപ്പെടുത്താനും ഓറഞ്ച് സഹായിക്കുന്നു. സിട്രിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ പുറംതള്ളി തിളക്കം നല്‍കുന്നു. ഈര്‍പ്പവും ഫ്രഷ്‌നസും നിലനിര്‍ത്തുന്നു.
സ്‌ട്രോബെറി, ബ്ലൂബെറിയുമൊക്കെ ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞതാണ്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ചര്‍മ്മത്തിന് പ്രായമാകുന്നതു മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയുന്നു. രാവിലെ കഴിക്കുന്ന ഓട്‌സിനൊപ്പം ഈ പഴങ്ങള്‍ കഴിക്കാവുന്നതാണ്. സ്‌ട്രോബെറിയില്‍ നാരുകള്‍ കൂടുതലായതിനാല്‍ അത് ദഹനവ്യവസ്ഥയെ സുഗമമാക്കുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥ ഇല്ലെങ്കില്‍ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് തടയാന്‍ പഴങ്ങള്‍ പതിവാക്കുന്നത് നല്ലതാണ്.
ഡിസ്‌ക്ലെയിമര്‍ - ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications