മുട്ടറ്റം മുടി വളരും; ഫ്‌ളാക്‌സ് സീഡിന്റെ ഈ ഗുണങ്ങള്‍ നിങ്ങള്‍ക്കറിയാമോ? പരീക്ഷിച്ച് നോക്കൂ
ഏറ്റവും ഗുണകരവും ഫലപ്രദവുമായി ധാന്യങ്ങളില്‍ ഒന്നാണ് ചണവിത്ത് എന്നറിയപ്പെടുന്ന ഫ്‌ളാക്‌സ് സീഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഫ്‌ളാക്‌സ് സീഡില്‍ പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍, മഗ്‌നീഷ്യം, മാംഗനീസ്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് മനുഷ്യ ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു ഭക്ഷ്യ പദാര്‍ത്ഥമാണ്.
കാണാന്‍ മുതിരയെ പോലിരിക്കുന്ന ഫ്‌ളാക്‌സ് സീഡുകള്‍ മീന്‍ കഴിയ്ക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. ഗര്‍ഭിണികള്‍ ഇതു കഴിയ്ക്കുന്നത് വഴി ഗര്‍ഭസ്ഥ ശിശുവിന്റെ ബ്രെയിന്‍ വളര്‍ച്ചയെ സഹായിക്കും. എന്നാല്‍ ഫ്‌ളാക്‌സ് സീഡുകള്‍ മുടി സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് എന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം.

ഫ്‌ളാക്‌സ് സീഡുകളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും തന്നെയാണ് മുടിയുടെ ആരോഗ്യത്തിന് സഹായകരമാകുന്നത്. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കുന്നു. കൂടാതെ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും പിഎച്ച് അളവ് സന്തുലിതമാക്കാനും ഫ്‌ളാക്‌സ് സീഡുകള്‍ക്ക് സാധിക്കുമെന്ന് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. മുടി സംരക്ഷണത്തിന് എങ്ങനെയാണ് ഫ്‌ളാക്‌സ് സീഡുകള്‍ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
ഫ്‌ളാക്‌സ് സീഡ് ഓയില്‍
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമാണ് ഫ്‌ളാക്‌സ് സീഡ് ഓയില്‍. രണ്ട് ടേബിള്‍സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് ഓയില്‍ ഒരു മിനിറ്റ് ചൂടാക്കുക. ശേഷം ഇത് തണുക്കാന്‍ വെക്കുക. പിന്നീട് മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുക. അതിന് ശേഷം തലമുടി ഒരു ചൂടുള്ള തൂവാല കൊണ്ട് പൊതിഞ്ഞ് ഏകദേശം 30 മിനിറ്റ് വെക്കുക. പിന്നീട് സാധാരണ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യാം
ഫ്‌ളാക്‌സ് സീഡ്‌സ് ഹെയര്‍ ജെല്‍
കാല്‍ കപ്പ് ഫ്‌ളാക്‌സ് സീഡ്, രണ്ട് കപ്പ് വെള്ളം, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ഹെയര്‍ജെല്‍ ഉണ്ടാക്കാന്‍ ആവശ്യം. കട്ടിയാകുതുവരെ ഒരു ചട്ടിയില്‍ വെള്ളവും ഫ്‌ളാക്‌സ് സീഡുകളും തിളപ്പിക്കുക. ഇതിലേക്ക് ദ്രാവകത്തിലേക്ക് നാരങ്ങ നീര് ചേര്‍ത്ത് നന്നായി ഇളക്കുക. ജെല്‍ പോലെ ആയി കഴിഞ്ഞാല്‍ അടുപ്പില്‍ നിന്ന് മാറ്റി തണുപ്പിക്കാന്‍ വെക്കുക. ശേഷം ഒരു ജാറില്‍ സൂക്ഷിച്ച് മുടി ഷാംപൂ ചെയ്യുന്നതിന് മുമ്പ് ഉപയോഗിക്കാം
വെളിച്ചെണ്ണക്കൊപ്പം ഫ്‌ളാക്‌സ് സീഡ്
ഒരു കപ്പ് വെള്ളം, 5 ടേബിള്‍സ്പൂണ്‍ ഗോള്‍ഡന്‍ ഫ്‌ളാക്‌സ് സീഡുകള്‍, അര ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ എന്നിവയാണ് ഇതിന് ആവശ്യം. വെള്ളം തിളപ്പിച്ച് അതില്‍ ഫ്‌ളാക്‌സ് സീഡുകള്‍ ചേര്‍ക്കുക. മിശ്രിതം നന്നായി ഇളക്കി ഏകദേശം 5 മിനിറ്റ് തിളപ്പിക്കുക. അതിന് ശേഷം ഇത് ഒരു ലോഹ പാത്രത്തിലേക്ക് ഒഴിച്ച് വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് ഏകദേശം ഒരാഴ്ച ഫ്രിഡ്ജില്‍ സൂക്ഷിക്കാം. മുടി ഷാംപൂ ചെയ്യുന്നതിന് മുമ്പ് പുരട്ടുന്നത് നല്ലതാണ്.
ഫ്‌ളാക്‌സ് സീഡുകള്‍ കഴിച്ചാല്‍
ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുന്നതും മുടി വളര്‍ച്ചയെ സഹായിക്കും. ദിവസവും രാവിലെ ഒരു ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നത് ആരോഗ്യകരവും തിളക്കമുള്ളതുമായ മുടി ലഭിക്കാന്‍ സഹായിക്കും. ഫ്‌ളാക്‌സ് സീഡുകളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ വീക്കം കുറയ്ക്കും, വിറ്റാമിന്‍ ബി ശക്തവും ആരോഗ്യകരവുമായ മുടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വിറ്റാമിന്‍ ഇ നിങ്ങളുടെ തലയോട്ടിയിലെ ഫ്രീ റാഡിക്കലുകളുടെ പ്രഭാവം കുറച്ച് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.












Click it and Unblock the Notifications