Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കൊഴിച്ചിലിന് ഇനി എന്ത് പരിഹാരം എന്നാണോ? ഇതാ ഈ എണ്ണ തലയിൽ തേക്കൂ, ഫലം ഉറപ്പ്

തടി കുറക്കാൻ നമ്മൾ ഫ്ലാക് സീഡ് (ചണ വിത്ത് )ഉപയോഗിക്കാറുണ്ട്. എന്നാൽ മുടിയുടെ ആരോഗ്യത്തിനും അത്യുത്തമമാണ് ചണവിത്ത്. മുടി കൊഴിച്ചിൽ മുതൽ താരൻ അകറ്റാൻ വരെ ചണവിത്ത് എണ്ണ സഹായിക്കും.ഗുണങ്ങൾ അറിയാം

മുടികൊഴിച്ചിൽ സ്വിച്ചിട്ട പോലെ നിർത്താം

ചണവിത്ത് എണ്ണയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ തടഞ്ഞ് പുതിയ മുടി വളരാൻ സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ലിഗ്നാൻസ് പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. ഇവയിൽ ധാരാളം പ്രോട്ടീനും സെലിനിയവും അടങ്ങിയിട്ടുണ്ട്. ഇത് മുടി തിളക്കമുള്ളതാക്കും.

hairflaxseed2-

താരനെ തുരത്തും

എണ്ണയിൽ തലയിൽ പുരട്ടുന്നത് തലയോട്ടിക്ക് അകത്ത് നിന്ന് പോഷണം നൽകുന്നുകയും താരനെ തുരത്താൻ സഹായിക്കുകയും ചെയ്യുന്നു.ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ തലയോട്ടിയിലെ ദോഷകരമായ ബാക്ടീരിയകളെ ചെറുക്കുകയും ചെയ്യുന്നു.

മുടി പനങ്കുല പോലെ വളരും

മുടി വളരാനും ഇത് ഉത്തമമാണ്. എണ്ണയിൽ ആൽഫ-ലിനോലെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന്റെ വളർച്ചയ്ക്ക് വളരെ ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡാണ് ഇത്. മുടി വളരാൻ ആവശ്യമായ കൊളാജൻ ഉത്പാദനത്തിനും ഇത് സഹായിക്കും. പ്രകൃതിദത്തമായ

ചണ എണ്ണ മാത്രമല്ല ചണവിത്ത് ജെല്ലും മുടിക്ക് ഉത്തമമാണ്. ജെൽ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ചില ഹെയർ മാസ്കുകളും ഇന്ന് പരിചയപ്പെടാം

ചണവിത്ത് ജെല്ലും വെളിച്ചെണ്ണയും

ഒരു കപ്പ് വെള്ളം, 5 ടേബിൾ സ്പൂൺ ചണവിത്ത്, അര ടീസ്പൂൺ വെളിച്ചെണ്ണ, ഒരു ടേബിൾ സ്പീൺ കറ്റാർവാഴ എന്നിവയാണ് മാസ്ക് തയ്യാറാക്കാനായി ആവശ്യം. ആദ്യം വെള്ളം നന്നായി ചൂടാക്കിയെടുക്കാം. അതിലേക്ക് ചണവിത്ത് ചേർത്ത് കൊടുക്കണം. 5 മിനിറ്റ് നന്നായി ചൂടാക്കിയ ശേഷം ഓഫ് ചെയ്ത് ജെല്ലെടുക്കാം. ഇതിലേക്കഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കാം.

ചണവിത്ത് കറ്റാർവാഴ ഹെയർ മാസ്ക്

ഒരു ടേബിൾ സ്പൂൺ ചണവിത്ത്, ഒരു കപ്പ് വെള്ളം, മൂന്ന് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, രണ്ട് മൂന്ന് തുള്ളി വെളിച്ചെണ്ണ എന്നിവയാണ് ആവശ്യം. മാസ്ക് തയ്യാറാക്കാനായി ആദ്യം ഒരു പാൻ എടുക്കാം. ഇതിലേക്ക് വെള്ളവും ചണവിത്തും ചേർത്ത് കൊടുത്ത് ഇടത്തരം തീയിൽ ചൂടാക്കാം. ഒട്ടിപിടിച്ച് പോകാതിരിക്കാൻ ഇടക്കിടെ ഇളക്കിക്കൊടുക്കാം. ഒരു ജെൽ പരിവമായാൽ തീ ഓഫ് ചെയ്ത് മാറ്റി വെയ്ക്കാം. ഏകദേശം ഒരു മണിക്കൂറോളം തണുക്കാൻ അനുവദിക്കണം. ഇതിലേക്ക് കറ്റാർവാഴ ജെൽ ചേർത്ത് നന്നായി ഇളക്കിക്കൊടുക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+