പക്വതയുള്ളവരായി മാറുന്നതെങ്ങനെ? എളുപ്പമാണ്, ഇക്കാര്യം പാലിച്ചാല്‍ മതി
പ്രായമാകുന്നതിന് അനുസരിച്ച് പക്വത വരുന്നു എന്ന് പലപ്പോഴും പലരും പറയാറുണ്ട്. അങ്ങനെയാണെങ്കില്‍ പ്രായത്തില്‍ കൂടുതല്‍ പക്വത എന്ന് പറയാറുള്ളത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പക്വത എന്ന് പറയുന്നത് പ്രായം മാത്രം അടിസ്ഥാനമാക്കി ഉണ്ടാകുന്ന ഒന്നല്ല. പക്വത നിങ്ങള്‍ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു കഴിവാണ് എന്നാണ് പറഞ്ഞ് വരുന്നത്.
വ്യക്തിബന്ധങ്ങള്‍ മെച്ചപ്പെടുത്താനും നിങ്ങളുടെ പ്രൊഫഷണല്‍ മേഖലയില്‍ മികവ് പുലര്‍ത്താനും ആഗ്രഹിക്കുന്നുവെങ്കില്‍ പക്വത പ്രധാനമാണ്. നിങ്ങളില്‍ സാഹചര്യങ്ങളോട് അപക്വമായി പ്രതികരിക്കുകയും പിന്നീട് കൂടുതല്‍ പക്വതയുള്ളവരാകാനുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവരായിരിക്കും. പക്വതയുള്ളവരായി മാറാന്‍ ചെയ്യേണ്ടത് എന്തൊക്കെയാണ് എന്ന് നോക്കാം.

വികാരങ്ങളെ നിങ്ങളുടെ പ്രവൃത്തിയിലേക്ക് കടന്ന് വരാന്‍ അനുവദിക്കരുത്. എങ്ങനെ പെരുമാറണമെന്ന് നിങ്ങളുടെ വികാരങ്ങള്‍ നിര്‍ണയിക്കരുത്. ആത്മപരിശോധനയ്ക്ക് ഒരു നിമിഷമെടുക്കുക. പക്വത വളര്‍ത്തിയെടുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. എപ്പോഴും വൈകാരികമായി കാര്യങ്ങളെ സമീപിക്കാതിരിക്കുക. ജീവിതത്തില്‍ എടുക്കുന്ന പോസിറ്റീവും നെഗറ്റീവും ആയ തീരുമാനങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുക.
ഒഴിവ് കഴിവുകള്‍ ഒഴിവാക്കി നിങ്ങളുടെ തെറ്റുകളില്‍ നിന്ന് പഠിക്കുകയും അവ തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുക. കാര്യങ്ങള്‍ വിചാരിച്ചത് നടക്കാത്തപ്പോള്‍ പലപ്പോഴും നമുക്ക് നമ്മുടെ ശാന്തത നഷ്ടപ്പെടും. എന്നാല്‍ ക്ഷമയോടെയിരിക്കുക. എടുത്ത് ചാടി തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. അക്ഷമനായ വ്യക്തി അപക്വമായി പ്രതികരിക്കുകയും പലപ്പോഴും പ്രേരണകള്‍ക്ക് വഴങ്ങുകയും ചെയ്യുന്നു.
ബുദ്ധിമുട്ടുകള്‍ക്കിടയിലും ശാന്തതയും സംയമനവും പാലിക്കുന്നത് പക്വതയുടെ യഥാര്‍ത്ഥ അടയാളമാണ്. പല ആളുകള്‍ക്കും പലതരത്തിലുള്ള വീക്ഷണങ്ങളും അഭിപ്രായങ്ങളുമുണ്ട്. അത് നിങ്ങളുടേതുമായി എപ്പോഴും പൊരുത്തപ്പെടണമെന്നില്ല. അവരെ കേള്‍ക്കാന്‍ തയ്യാറാകുക. ആളുകളോട് ദയയോടെ പ്രതികരിക്കുന്നത് പക്വതയുടെ ലക്ഷണമാണ്. മറ്റുള്ളവരെ കുറിച്ച് കുറ്റവും പരാതിയും പറയുന്നത് അവസാനിപ്പിക്കുക.
പരാതികള്‍ക്ക് പകരം പരിഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന്പകരം, നിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക. പക്വതയുള്ള ഒരു വ്യക്തി ഒരിക്കലും യുക്തിരഹിതമായ പോരാട്ടത്തില്‍ തന്റെ ഊര്‍ജ്ജവും സമയവും പാഴാക്കില്ല.
ആ വ്യക്തിയും അവരുമായുള്ള നിങ്ങളുടെ ബന്ധവും പ്രശ്നമല്ലെങ്കില്‍ വഴക്കിനേക്കാള്‍ നിശബ്ദത തിരഞ്ഞെടുക്കുക. മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ. ചില സന്ദര്‍ഭങ്ങളില്‍ ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലത്. ശത്രുക്കളോടും കരുണയോടെയും പുഞ്ചിരിയോടെയും സംസാരിക്കാനും പെരുമാറാനും ശ്രമിക്കുക.












Click it and Unblock the Notifications