Get Updates
Get notified of breaking news, exclusive insights, and must-see stories!

തണുപ്പുകാലത്ത് ചര്‍മ്മം വരണ്ട് പോകുന്നോ..? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി

ചര്‍മ്മസംരക്ഷണം ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്. മാറുന്ന കാലാവസ്ഥക്ക് അനുസരിച്ച് ചര്‍മ്മത്തിലും മാറ്റങ്ങള്‍ വന്നേക്കാം. അതിനാല്‍ തന്നെ എല്ലാ കാലത്തും ചര്‍മ്മം ഒരേ രീതിയില്‍ അല്ല സംരക്ഷിക്കേണ്ടത്. ചര്‍മ്മ സംരക്ഷണത്തില്‍ ഏറ്റവും വെല്ലുവിളി നിറയുന്ന സമയം ശൈത്യകാലത്താണ്. തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ടതാകാന്‍ തുടങ്ങും. അതിനാല്‍ തന്നെ ഇതിന് പ്രത്യേകം ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കേണ്ടതുണ്ട്.

മോയ്‌സ്ചറൈസിംഗ് ക്രീമുകളും പ്രകൃതിദത്ത മാര്‍ഗങ്ങളും താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും യഥാര്‍ത്ഥ പരിഹാരം നമ്മുടെ ഭക്ഷണത്തിലും നമ്മുടെ ശരീരത്തിന് നല്‍കുന്ന പോഷകങ്ങളിലുമാണ്. നിങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ മുഖത്തും മൊത്തത്തിലുള്ള രൂപത്തിലും പ്രതിഫലിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് ആരോഗ്യകരമായ തിളക്കം നല്‍കുമെന്നതില്‍ സംശയമില്ല.

skin care

ഋതുക്കള്‍ മാറുന്നതിന് അനുസരിച്ച് നമ്മുടെ ഭക്ഷണക്രമം മാറേണ്ടതുണ്ട്. ശൈത്യകാലത്ത് നിങ്ങളുടെ ശരീരത്തിന് അധിക പോഷണം നല്‍കുന്ന ഭക്ഷണങ്ങള്‍ ധാരാളമായി നല്‍കേണ്ടത് വളരെ പ്രധാനമാണ്. വരണ്ട ചര്‍മ്മത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് നിങ്ങളുടെ ഭക്ഷണക്രമവുമായിരിക്കാം. സമീകൃതാഹാരം കൂടാതെ, അവശ്യ പോഷകങ്ങളുടെ അഭാവം മൂലം നിങ്ങളുടെ ചര്‍മ്മം സ്വയം പോഷിപ്പിക്കാന്‍ പാടുപെടുന്നു.

വരണ്ട ചര്‍മ്മം കൊഴുപ്പിന്റെ അപര്യാപ്തതയെ ആണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ദിവസേനയുള്ള കലോറിയുടെ 15 ശതമാനവും കൊഴുപ്പില്‍ നിന്നും എണ്ണകളില്‍ നിന്നും വരണം. തണുപ്പ് മൂലം ചര്‍മ്മത്തില്‍ നിന്ന് ഈര്‍പ്പം നീക്കം ചെയ്യുന്നതില്‍ കാലാവസ്ഥയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആവശ്യത്തിന് ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, സി, എ എന്നിവ ശരീരത്തില്‍ എത്തുന്നതിലൂടെ നമുക്ക് ഇത് തടയാന്‍ കഴിയും.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനൊപ്പം ദിവസവും കുറഞ്ഞത് എട്ട് മുതല്‍ പത്ത് ഗ്ലാസ് വെള്ളം കുടിക്കുകയും വേണം. വിറ്റാമിന്‍ എ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ് എന്ന് പറഞ്ഞല്ലോ. അതോടൊപ്പം ബീറ്റാ കരോട്ടിന്‍ കൂടി അടങ്ങിയ മധുരക്കിഴങ്ങ് ശൈത്യകാലത്തില്‍ ചര്‍മ്മ സംരക്ഷണത്തിന് കഴിക്കാവുന്ന ഭക്ഷണമാണ്.

ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, അവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നട്‌സ്. ഇതിന്റെ പതിവ് ഉപഭോഗം ചര്‍മ്മ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മ്മ കോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തെ മിനുസമാര്‍ന്നതും കൂടുതല്‍ മൃദുലവുമാക്കാന്‍ ശൈത്യകാലത്ത് ഒരു ദിവസം ഒരുപിടി ബദാം, വാല്‍നട്ട് എന്നിവ കഴിക്കാം.

ചീരയും ശൈത്യകാലത്ത് ചര്‍മ്മ സംരക്ഷണത്തെ സഹായിക്കുന്ന ഭക്ഷണമാണ്. പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, വിറ്റാമിന്‍ ഇ എന്നിവ ചീരയില്‍ അടങ്ങിയിട്ടുണ്ട്. ചീരയിലെ വിറ്റാമിനുകള്‍ ചര്‍മ്മത്തിന്റെ പുനരുദ്ധാരണം വേഗത്തിലാക്കുന്നു. ചീരയില്‍ ആന്റി ഓക്സിഡന്റുകളും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് അധിക ഉത്തേജനം നല്‍കുന്നു.

അവോക്കാഡോ പഴങ്ങളില്‍ ആന്റി ഓക്സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളേറ്റ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മത്തിന് അധിക പോഷണം നല്‍കുകയും വരള്‍ച്ചയെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. മത്സ്യങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇതിലെ ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഗുണകരമാണ്.

ഒമേഗ -3 ന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളില്‍ ഒന്നാണ് മത്സ്യം. നിങ്ങളുടെ ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുമ്പോള്‍ വറുക്കുന്നതിന് പകരം, ആവിയില്‍ വേവിക്കുക. സാല്‍മണ്‍, അയല, മത്തി എന്നിവ ശൈത്യകാലത്തെ മികച്ച തിരഞ്ഞെടുപ്പുകളില്‍ ചിലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+