Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ തന്നെ ചായ കുടിക്കുന്നവരാണോ..? ഈ ഭക്ഷണങ്ങള്‍ ബ്രേക്ക് ഫാസ്റ്റായി കഴിക്കല്ലേ.. പണികിട്ടും!

പ്രഭാത സമയം എല്ലാവര്‍ക്കും വളരെ പ്രധാനമാണ്. ഏതൊരാള്‍ക്കും ആരോഗ്യത്തോടെ ദിവസം മുഴുവന്‍ നിലനില്‍ക്കാന്‍ പ്രഭാതഭക്ഷണം കൂടിയേ തീരൂ. നിങ്ങള്‍ ആരോഗ്യകരമായ എന്തെങ്കിലും കഴിക്കുകയാണെങ്കില്‍ അത് ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്തുന്നു. അതിനാലാണ് പ്രഭാതഭക്ഷണം ആരോഗ്യകരമായിരിക്കണം എന്നത് വളരെ പ്രധാനമാണ് എന്ന് പറയുന്നത്.

നേരെമറിച്ച്, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ദിവസം മുഴുവന്‍ നശിപ്പിക്കും. അതിനാല്‍ തന്നെ ഏതൊക്കെ ഭക്ഷണങ്ങള്‍ ഉപയോഗിച്ചാണ് നിങ്ങളുടെ ദിവസം ആരംഭിക്കേണ്ടതെന്നും ഏതൊക്കെ ഭക്ഷണങ്ങള്‍ ഉപയോഗിക്കരുതെന്നും അറിയേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ദിവസം ആരംഭിക്കാന്‍ ഒട്ടും അനുയോജ്യമല്ലാത്ത ചില ഭക്ഷണങ്ങള്‍ എതൊക്കെയാണ് എന്ന് നോക്കാം.

food tips

ഫ്രൂട്ട് ജ്യൂസ് വളരെ ഊര്‍ജദായകമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ രാവിലെ തന്നെ ഫ്രൂട്ട് ജ്യൂസ് കുടിച്ച് കൊണ്ട് ആരംഭിക്കുന്നത് ശരിയല്ല. ഫ്രൂട്ട് ജ്യൂസില്‍ നാരുകള്‍ അടങ്ങിയിട്ടില്ല. അതിനാല്‍ രാവിലെ ആദ്യം തന്നെ ഇത് കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. പ്രമേഹവും ഉപാപചയ വൈകല്യങ്ങളും ഉള്ള ആളുകള്‍ക്ക് ഇത് ദോഷകരമാണ്.

ഫ്രൂട്ട് ജ്യൂസിന് പകരം നാരങ്ങാവെള്ളം, വെള്ളരിക്കാ നീര്, സത്ത് തുടങ്ങിയവ ഉപയോഗിച്ച് ദിവസം തുടങ്ങാവുന്നതാണ്. പലപ്പോഴും ആളുകള്‍ പ്രഭാതഭക്ഷണത്തിനുള്ള ഓപ്ഷനുകളായി തിരഞ്ഞെടുക്കുന്നത് വേഗത്തില്‍ തയ്യാറാക്കുന്നതും സൗകര്യപ്രദവുമായ വിഭവങ്ങളായിരിക്കും. അതില്‍ മുന്‍പന്തിയിലുള്ള ഓപ്ഷനുകളിലൊന്നാണ് പാന്‍കേക്കുകളും വാഫിളുകളും. എന്നാല്‍ ഇതൊരിക്കലും ആരോഗ്യകരമായ തിരഞ്ഞെടുപ്പല്ല.

അതിരാവിലെ ഇവ കഴിക്കുന്നത് ദിവസം മുഴുവന്‍ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആഗ്രഹം ഉണ്ടാക്കും. ഇത് നിങ്ങളുടെ ഊര്‍ജ്ജം കുറയ്ക്കും. പലരും ഒരു കപ്പ് ചായയില്‍ നിന്നാണ് അവരുടെ ദിവസം ആരംഭിക്കുന്നത്. രാവിലെ ചായ കുടിക്കുന്ന ഒരു ശീലം ആളുകള്‍ക്കുണ്ട്. ചായ കുടിക്കാതിരുന്നാല്‍ ചിലപ്പോള്‍ അവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടും. എന്നിരുന്നാലും ചായ ഒരു ദിവസം ആരംഭിക്കുന്നതിനുള്ള ഒരു മോശം മാര്‍ഗമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രാവിലെ തന്നെ ചായ കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് അസിഡിറ്റി, വയറ്റിലെ എരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൂടാതെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയും ചെയ്യും. ചായ പോലെ തന്നെ ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നതും ആരോഗ്യത്തിന് നല്ലതല്ല. രാവിലെ ആദ്യം കാപ്പി കുടിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും.

ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. രാവിലെ എഴുന്നേറ്റയുടന്‍ കാപ്പി കുടിക്കുന്നതിനു പകരം പ്രാതലിന് ശേഷം കുടിക്കാന്‍ ശ്രമിക്കണമെന്നാണ് വിദഗ്ദര്‍ നിര്‍ദേശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+