ബ്രേക്ക് ഫാസ്റ്റായി ഒരിക്കലും ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്...!! മുട്ടന്‍ പണികിട്ടും
പ്രഭാത ഭക്ഷണം ഒരു വ്യക്തിയുടെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഭൂരിഭാഗം പേരും പ്രഭാതഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും പക്ഷേ അവര്‍ക്ക് വേണ്ടത്ര പോഷകങ്ങള്‍ ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ മിക്കവര്‍ക്കും ചില സമയങ്ങളില്‍ ഓക്കാനവും അനിയന്ത്രിതമായ വിശപ്പും അനുഭവപ്പെടാറുണ്ട്. ആരോഗ്യകരമല്ലാത്ത പ്രഭാതഭക്ഷണം കഴിക്കുന്നത് അത് കഴിക്കാതിരിക്കുന്നതിനേക്കാള്‍ ദോഷം ചെയ്യും.
ആരോഗ്യകരമായ പ്രഭാതഭക്ഷണത്തില്‍ നാരുകള്‍, പ്രോട്ടീന്‍, കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിരിക്കണം എന്നാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇത് നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കാനും ഉച്ചഭക്ഷണം കഴിക്കുന്നത് വരെ വിശപ്പ് അനുഭവപ്പെടാതിരിക്കാനും സഹായിക്കും. എല്ലാവരും തിരക്കിലായിരിക്കുന്ന സമയമാണ് പ്രഭാതങ്ങള്‍ എന്ന് സംശയമില്ല. അതിനാല്‍ കിട്ടുന്നതെല്ലാം കഴിക്കുക എന്ന ശീലമാണ് പലര്‍ക്കുമുണ്ടാകുക.

ഈ ശീലം നമ്മുടെ ശരീരത്തിന് വളരെ ദോഷം ചെയ്യും. അതിനാല്‍, പ്രഭാതഭക്ഷണമായി കഴിക്കാന്‍ പാടില്ലാത്തവ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. പ്രഭാത ഭക്ഷണമാക്കാന്‍ ഏറ്റവും നല്ലതാണ് ധാന്യങ്ങള്‍ എന്ന് നമ്മളില്‍ ഭൂരിഭാഗവും കരുതുന്നു, എന്നാല്‍ അവ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. ധാന്യങ്ങളില്‍ നമുക്ക് ആവശ്യമായ പോഷകങ്ങള്‍ ഉണ്ട് എന്നത് ശരി തന്നെ. എന്നാല്‍ ഇതില്‍ നിറയെ പഞ്ചസാര അടങ്ങിയിട്ടുണ്ട്.
ഇത് അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ അപകടസാധ്യത വര്‍ധിപ്പിക്കും. രാവിലെ ഒരു കപ്പ് കാപ്പിക്കൊപ്പം വൈറ്റ് ബ്രെഡ് കഴിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇവയില്‍ പോഷകമൂല്യങ്ങള്‍ കുറവോ അല്ലെങ്കില്‍ ശൂന്യമോ ആണ്. ഇതിനൊപ്പം ജാമുകളോ ചോക്കലേറ്റ് സോസോ പുരട്ടുമ്പോള്‍ അവ നമ്മുടെ ദഹനവ്യവസ്ഥയെ കൂടുതല്‍ വഷളാക്കുന്നു. അതിനാല്‍ വൈറ്റ് ബ്രെഡിന് പകരം കൊഴുപ്പ് കുറഞ്ഞ വെണ്ണയോ ചീസോ ചേര്‍ത്ത മള്‍ട്ടിഗ്രെയിന്‍ ബ്രെഡ് കഴിക്കുക.
പാന്‍കേക്കുകള്‍ എല്ലാവരുടെയും പ്രിയപ്പെട്ട വിഭവമായിരിക്കും. പക്ഷേ, അവ നമ്മള് കരുതുന്നത്ര ആരോഗ്യകരമല്ല. മറ്റ് ചില പ്രഭാതഭക്ഷണങ്ങളെ അപേക്ഷിച്ച് അവയ്ക്ക് കൂടുതല്‍ പ്രോട്ടീന്‍ ഉണ്ടെങ്കിലും അവയില്‍ മൈദയുടെ അംശം കൂടുതലാണ്. ഇത് അമിതവണ്ണത്തിനും മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. പലരും പ്രഭാതഭക്ഷണത്തിന് മഫിനുകള്‍ അഥവാ കപ്പ് കേക്ക് കഴിക്കാറുണ്ട്.
മൈദ, സസ്യ എണ്ണകള്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച മഫിനുകള്‍ കേക്ക് പോലെ തന്നെ അനാരോഗ്യകരമാണ്. എല്ലാ ദിവസവും ജ്യൂസ് കഴിക്കാന്‍ ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. എന്നാല്‍ അവ നമ്മള് വിചാരിക്കുന്നതുപോലെ ആരോഗ്യകരമല്ല എന്നതാണ് സത്യം. ചില പായ്ക്ക് ചെയ്ത ജ്യൂസുകളില്‍ വളരെ ചെറിയ അളവിലെ പഴത്തിന്റെ സത്ത് അടങ്ങിയിരിക്കൂ. ബാക്കി കൃത്രിമ ഫ്ളേവറുകളും പഞ്ചസാരയുമായിരിക്കും ഉണ്ടായിരിക്കുക.
ഇത് അമിതവണ്ണത്തിനും പ്രമേഹത്തിനും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകും. ഏറ്റവും മോശം പ്രഭാത ഭക്ഷണ തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ് ഡോനട്ട്. ഒരു ഡോനട്ടില്‍ ഏകദേശം 400-500 കലോറിയും 30 ഗ്രാമോ അതിലധികമോ ശുദ്ധീകരിച്ച പഞ്ചസാരയും ഉണ്ട്. ഡോനട്ട് വെറും വയറ്റില്‍ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുത്തനെ ഉയരാന്‍ ഇടയാക്കും.
ഇത് പകല്‍ സമയത്ത് നിങ്ങള്‍ക്ക് ഉറക്കം വരുന്നതിനും കാരണമാകും. വെറും വയറ്റില്‍ ഒരു കപ്പ് കാപ്പി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കാപ്പിക്ക് അതിന്റേതായ ആരോഗ്യ ഗുണങ്ങളുണ്ട് എന്നത് ശരി തന്നെ. പക്ഷെ ആദ്യം എന്തെങ്കിലും കഴിച്ചതിന് ശേഷം മാത്രമെ കാപ്പി കുടിക്കാന്‍ പാടുള്ളൂ.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications