ആട്ടിന്‍ പാലോ പശുവിന്‍ പാലോ...? ഏതാണ് മികച്ചത്? ഇനി സംശയം വേണ്ട
പാലും പാലുല്‍പ്പന്നങ്ങളും പോഷകം നിറഞ്ഞവയാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. നമ്മുടെ ശരീരത്തിന് അത്യാന്താപേക്ഷിതമായ നിരവധി പോഷക ഗുണങ്ങളാണ് പാലില്‍ അടങ്ങിയിരിക്കുന്നത്. പാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ പെട്ടെന്ന് വരിക പശുവിന്‍ പാലായിരിക്കും. എന്നാല്‍ കേരളത്തില്‍ ഇതിനോടൊപ്പം തന്നെ ആട്ടിന്‍പാലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
പാലിലെ പോഷകങ്ങളെ കുറിച്ച് ആര്‍ക്കും സംശയമുണ്ടാകാനിടയില്ലെങ്കിലും പശുവിന്‍ പാലിലാണോ ആട്ടിന്‍ പാലിലാണോ ഏറ്റവും കൂടുതല്‍ പോഷകം ഉള്ളത് എന്ന് പലര്‍ക്കും സംശയമുണ്ടാകും. പലരും ആട്ടിന്‍ പാലാണ് മികച്ചത് എന്ന് അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ ഇതില്‍ സത്യമുണ്ടോ?, ഉണ്ടെങ്കില്‍ ഏതിനാണ് പോഷകം കൂടുതല്‍? ആട്ടിന്‍ പാലും പശുവിന്‍ പാലും തമ്മിലുള്ള വ്യത്യാസമെന്താണ് എന്നെല്ലാം നമുക്കൊന്ന് പരിശോധിക്കാം.

മൃഗങ്ങളുടെ ഇനം, ഭക്ഷണം, ശുചിത്വം എന്നിവയെ ആശ്രയിച്ചാണ് പാലിലെ രുചിയിരിക്കുന്നത്. എങ്കിലും രുചിയില്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ല. പശുവിന്‍ പാലിനേക്കാള്‍ ആട്ടിന്‍ പാലാണ് കട്ടി കുറഞ്ഞത് എന്ന് പലരും അഭിപ്രായപ്പെടാറുണ്ടെങ്കിലും വലിയ വ്യത്യാസം അവകാശപ്പെടാനാകില്ല. പശുവിന്‍ പാലിനും ആട്ടിന്‍ പാലിനും ധാരാളം പോഷക ഗുണങ്ങളുണ്ട്. എന്നിരുന്നാലും, ആട്ടിന്‍ പാല്‍ വേഗത്തില്‍ ദഹിക്കും.
പശുവിന്‍ പാലിനേക്കാള്‍ മൈക്രോ പ്രോട്ടീന്‍ കുറവാണ് ആട്ടിന്‍ പാലില്‍. ഇത് ചില ദഹനം എളുപ്പമാക്കുന്നു. കൂടാതെ, കൊഴുപ്പ് തന്മാത്രകള്‍ ആട്ടിന്‍ പാലില്‍ ചെറുതാണ് എന്നതും ദ്രുതഗതിയിലുള്ള ദഹനത്തെ സഹായിക്കുന്നു. പശുവിന്‍ പാലിനേക്കാള്‍ ലാക്ടോസ് കുറവാണ് ആട്ടിന്‍ പാലില്‍ എന്നത് കൊണ്ടും ദഹിപ്പിക്കാന്‍ എളുപ്പമാണ്. പശുവിന്‍ പാലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആട്ടിന്‍പാല്‍ മനുഷ്യന്റെ ദഹനവ്യവസ്ഥയിലൂടെ വളരെ സുഗമമായി കടന്നുപോകുന്നു.
പൊതുവെ പലരും ആട്ടിന്‍ പാലില്‍ ലാക്ടോസ് അടങ്ങിയിട്ടില്ലെന്ന് പറയാറുണ്ട്. എന്നാല്‍ ഇത് ശരിയല്ല. ആട്ടിന്‍ പാലില്‍ പശുവിന്‍ പാലിനേക്കാള്‍ ലാക്ടോസ് കുറവാണെങ്കിലും തീരെ ലാക്ടോസ് ഇല്ല എന്ന് അര്‍ത്ഥമാക്കുന്നില്ല. ഭൂരിഭാഗം ഭക്ഷണങ്ങളും പോലെ നിങ്ങള്‍ കഴിക്കുന്ന പാലിന്റെ പോഷക മൂല്യവും വ്യത്യാസപ്പെട്ടേക്കാം.
പശുവിന്‍ പാല്‍ കുടിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കിലും ആടിന്‍ പാല്‍ പരീക്ഷിക്കുന്നത് കൊണ്ട് കുഴപ്പമില്ല. പരമ്പരാഗത പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതിന് ആരോഗ്യം നിങ്ങളെ അനുവദിക്കുന്നില്ലെങ്കില്‍ ആട്ടിന്‍ പാല്‍ ഒരു മികച്ച ഓപ്ഷനായിരിക്കും. കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ പശുവിന്‍ പാലിനെക്കാള്‍ ഉത്തമം ആട്ടിന്‍ പാലാണ് എന്നാണ് പറയുന്നത്. ഇതില്‍ പ്രോട്ടീന്‍, അയണ്‍, വിറ്റമിന്‍ സി, ഡി എന്നിവ കൂടുതലാണ്.












Click it and Unblock the Notifications