Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂൺ, മുട്ടയുടെ മഞ്ഞക്കരു, തീർന്നില്ല; നിങ്ങളുടെ ശരീരത്തിൽ അത്ഭുതം തീർക്കുന്ന 7 ഭക്ഷണ സാധനങ്ങൾ

നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. ശരീരത്തിന്റെ ശക്തിക്കും ശരീരത്തിന്റെ മറ്റ് പ്രധാന പ്രവർത്തനങ്ങൾക്കും ആവശ്യമാണ്. വിറ്റാമിൻ ഡി കുറയുന്നത് മൊത്തത്തിലുള്ള നമ്മുടെ ആരോ​ഗ്യത്തെ ബാധിക്കും.

നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ഡി വർദ്ധിപ്പിക്കുന്നതിന് ഉള്ള ഏറ്റവും നല്ല മാർ​ഗം ആരോ​ഗ്യകരവും പോശക പ്രദവുമായ ഭക്ഷണം കഴിക്കുക എന്നതാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിൻ ഡിയുടെ മികച്ച ഭക്ഷണ സ്രോതസ്സുകൾ ആണ് ഇവിടെ പറയുന്നത്.

വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടങ്ങൾ

Health Tips

1. കൂൺ: വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ള ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് കൂൺ. ചില കൂണുകളിൽ എർ​ഗോസെറ്ററോൾ അടങ്ങിയിട്ടുണ്ട്. അൾട്രാവയലറ്റ് വികിരണത്തിന് വിധേയമാകുമ്പോൾ കൂണുകളിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നു എന്നാണ് പറയുന്നത്.

2. മുട്ടയുടെ മഞ്ഞക്കരു: മുട്ടയുടെ മഞ്ഞക്കരു വളരെ ആരോ​ഗ്യകരമാണെന്നും ഒരാളുടെ ആരോ​ഗ്യകരമായ ഭക്ഷണത്തിന് ഒരു മികച്ച കൂട്ടിച്ചേർക്കലാണെന്നും പറയുന്നു,. മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രോത്സാഹിപ്പിക്കുന്ന പ്രോട്ടീൻ, കൊഴുപ്പുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയുടെ നല്ല ഉറവിടമാണ്. മുട്ടയുടെ മഞ്ഞയിൽ‌ വിറ്റാമിൻ ഡിയുടെ 37 IU അല്ലെങ്കിൽ പ്രതിദിന മൂല്യത്തിന്റെ 5 ശതമാനം അടങ്ങിയിട്ട് ഉണ്ട്.

3. ചീസ്: യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ പറയുന്നത് പാസ്ചറൈസ് ചെയ്ത ചീസ് കാത്സ്യത്തിന്റെ മികച്ച ഉറവിടമാണെന്നാണ്, ഏകദേശം 62 IU അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡിയുടെ ഏറ്റവും നല്ല ഉറവിടം റിക്കോട്ട ചീസ് ആണെന്ന് പറയപ്പെടുന്നു.

4. സാൽമൺ: ഏകദേശം 3 ഔൺസ് സാൽമണിന് ശരീരത്തിന് 10-18 എം സി ജി വിറ്റാമിൻ ഡി നൽകാൻ കഴിയും.കൂടുതലും തരം അനുസരിച്ചാണ്. ടിന്നിലടച്ച സോക്കി സാൽമണിൽ ഏറ്റവും കൂടുതൽ വിറ്റാമിൻ ഡി ( 1​8 എം സിജി) അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഇല്ലാതാക്കാൻ അയല, മത്തി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

5. പഴങ്ങൾ: ഓറഞ്ചിൽ ധാരാളം വിറ്റാമിൻ ഡി ഉണ്ട്. അത് പോലെ വിറ്റാമിൻ ഡി സജീവമാക്കാൻ ശരീരത്തിന് ആവശ്യമായ മ​ഗ്നീഷ്യം വാഴപ്പത്തിൽ ധാരാളമുണ്ട്.

6. ഫോർട്ടിഫൈഡ് ഫുഡ്: വിറ്റാമിൻ ഡി വിവിധ രീതിയിൽ അടങ്ങിയിട്ടുള്ള ഭക്ഷണം ഏതൊരു ഭക്ഷണ ക്രമത്തിനും പ്രധാനപ്പെട്ട ഘടകമാണ്. തൈര്, ടോഫു, പാൽ, ധാന്യങ്ങൾ എന്നിവ ഇതിൽപ്പെടുന്നു.

7. ട്യൂണ: ട്യൂണ വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ്. 3-ഔൺസ് സെർവിംഗിൽ നിങ്ങൾക്ക് 6 എം സി ജി ലഭിക്കും. നിങ്ങളുടെ ഡയറ്റില്ഡ‍ ട്യൂണ ഉൾപ്പെടുത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+