തലേ ദിവസത്തെ ബിരിയാണിയോട് നോ പറയണം; അബദ്ധവശാല്‍പോലും ഉച്ചക്ക് ഇവ കഴിക്കരുത്
ഭക്ഷണം ഏതൊരു ജീവജാലത്തിന്റേയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. മനുഷ്യര്‍ക്ക് ഇന്നത്തെ കാലത്ത് ഭക്ഷണത്തിന്റെ വിവിധ വകഭേദങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള അവസരമുണ്ട്. അതിനാല്‍ തന്നെ ആരോഗ്യകരമായ ഒരു ഭക്ഷണ രീതി അല്ല പലരും പുലര്‍ത്തുന്നത്. ഇത് കാരണം ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്ന് പറയേണ്ടതില്ലല്ലോ.
ഏതൊരാള്‍ക്കും വളരെ പ്രധാനപ്പെട്ട ഭക്ഷണമാണ് ഉച്ചയ്ക്ക് കഴിക്കുന്നത്. അതിനാല്‍ തന്നെ ഇത് ആരോഗ്യകരമായ രീതിയില്‍ കഴിക്കുക എന്നത് നിങ്ങളുടെ നിലനില്‍പ്പിന് നിര്‍ബന്ധമാണ്. എന്നാല്‍ പലരും ഉച്ചഭക്ഷണ മെനു വളരെ ലാഘവത്തോടെയാണ് തിരഞ്ഞെടുക്കുന്നത്. ഉച്ചഭക്ഷണത്തിന് നിങ്ങള്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

തലേ ദിവസത്തെ ഭക്ഷണം പിറ്റേ ദിവസവും കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരിക്കലും ഉച്ചഭക്ഷണത്തിന് തലേ ദിവസത്തെ ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് ബിരിയാണി പോലുള്ള എരിവുള്ള ഭക്ഷണങ്ങള്‍ പഴകിയത് കഴിക്കുന്നത് നിങ്ങളുടെ വയറിനെ വല്ലാതെ അസ്വസ്ഥമാക്കും.
ഉച്ചഭക്ഷമായിരിക്കും പല ആളുകളും ധാരാളം കഴിക്കുന്നത്. എന്നാല്‍ വറുത്ത വിഭവങ്ങള്‍ ഈ സമയം അമിതമായി കഴിക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ ദഹനത്തെ ദോഷകരമായി ബാധിക്കും. പലരും ഉച്ചഭക്ഷണത്തിന് സൂപ്പുകളും സാലഡുകളും കഴിക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇതുപോലുള്ള കുറഞ്ഞ കലോറി ഭക്ഷണം കഴിക്കുന്നത് അത്താഴ സമയം വരെ നിങ്ങളുടെ വിശപ്പ് മാറ്റാന്‍ സഹായിക്കില്ല.
ഭക്ഷണത്തിന് ശേഷമോ അതിന് മുമ്പോ പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. ഇത് നിങ്ങളുടെ ദഹനത്തെ ബാധിക്കുന്നു. സാന്‍ഡ്വിച്ച് പോലുള്ള നേരത്തെ തയ്യാറാക്കിയ ഭക്ഷണങ്ങളും പാക്ക് ചെയ്ത ഭക്ഷണങ്ങളും ഒരിക്കലും നിങ്ങളുടെ ഉച്ചഭക്ഷണത്തിനുള്ള മെനുവില്‍ ഉള്‍പ്പെടുത്തരുത്. പിസ പോലുള്ള ഭക്ഷണങ്ങള്‍ നിങ്ങളുടെ വിശപ്പിനെ താല്‍ക്കാലികമായി അകറ്റുമെങ്കിലും ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ശരിയായ പോഷകാഹാരമല്ല.
ജ്യൂസുകള്‍, ഷേക്കുകള്‍ എന്നിവ പെട്ടെന്ന് വയറ് നിറയ്ക്കാന്‍ കഴിയും. എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഉചിതമായ ഉച്ചഭക്ഷണമല്ല. ഉച്ചയ്ക്ക് നിങ്ങള്‍ പതിവായി കഴിക്കുന്ന ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. നിങ്ങളുടെ ഭക്ഷണം എപ്പോഴും ചൂടാക്കുക. ഉച്ച ഭക്ഷണത്തിന് പുതുതായി തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും അഭികാമ്യം.












Click it and Unblock the Notifications