ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് എത്രയെന്നറിയാമോ..? കൂടിപ്പോയാല്‍ മരണം വരെ സംഭവിച്ചേക്കാം..!!
ഭക്ഷണത്തിന് രുചി നല്‍കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു മൂലകമാണ് ഉപ്പ്. ഉപ്പില്‍ 40 ശതമാനം സോഡിയവും 60 ശതമാനം ക്ലോറൈഡും ആണ് അടങ്ങിയിരിക്കുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പ്, മാംസം, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, സംസ്‌ക്കരിക്കാത്ത ഭക്ഷണങ്ങള്‍ തുടങ്ങിയവയില്‍ എല്ലാം ഉപ്പ് കുറവാണ്. ഉപ്പിലടങ്ങിയിരിക്കുന്ന ധാതുക്കള്‍ നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ് എന്നതില്‍ സംശയമില്ല.
പേശികളുടെയും നാഡികളുടെയും ഒപ്റ്റിമല്‍ പ്രവര്‍ത്തനത്തിനും ശരീരത്തില്‍ ധാതുക്കളുടെയും വെള്ളത്തിന്റെയും ആരോഗ്യകരമായ ബാലന്‍സ് നിലനിര്‍ത്തുന്നതിനും ഉപ്പ് സഹായിക്കുന്നു. എന്നാല്‍ ഉപ്പ് പ്രധാനപ്പെട്ട ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെങ്കിലും അത് അമിതമായി കഴിക്കുന്നത് ഹ്രസ്വവും ദീര്‍ഘകാലവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ലോകത്തെ ഭൂരിഭാഗം ആളുകളും അമിതമായ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നവരാണെന്ന് ഹാര്‍ട്ട് ആന്‍ഡ് സ്‌ട്രോക്ക് ഫൗണ്ടേഷന്‍ പറയുന്നു. ഒരു ശരാശരി ദക്ഷിണാഫ്രിക്കക്കാരന്‍ പ്രതിദിനം 6 മുതല്‍ 11 ഗ്രാം വരെ ഉപ്പ് ഉപയോഗിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത് പ്രതിദിനം 5 ഗ്രാം വരെ ഉപ്പ് ഒരാള്‍ക്ക് ഉപയോഗിക്കാം എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ ഇത് ഇരട്ടിയിലധികമാണ്.
അമിതമായി ഉപ്പ് കഴിക്കുന്നത് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും.രക്തത്തിലെ അമിതമായ ഉപ്പ് കൈകാര്യം ചെയ്യാന്‍ വൃക്കകള്‍ പാടുപെടും. സോഡിയം അടിഞ്ഞുകൂടുമ്പോള്‍ ശരീരം സ്വയം ജലാംശം ലഭിക്കാനായി ശ്രമിക്കും. തല്‍ഫലമായി രക്തം ഹൃദയത്തിലും രക്തധമനികളിലും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കാലക്രമേണ ഉണ്ടാകുന്ന അധിക സമ്മര്‍ദ്ദം രക്തക്കുഴലുകളെ കഠിനമാക്കും.
ഇത് രക്താതിമര്‍ദ്ദം, ഹൃദയാഘാതം, എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഹൃദയസ്തംഭനത്തിനും സാധ്യതയേറെയാണ്. ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്നുള്ള പഠനമനുസരിച്ച്, അമിതമായ അളവില്‍ ഉപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ ഹൃദയം, അയോര്‍ട്ട, വൃക്കകള്‍, അസ്ഥികള്‍ എന്നിവയെ ദോഷകരമായി ബാധിക്കും എന്നാണ് പറയുന്നത്.
ആവശ്യത്തിന് വെള്ളം കുടിക്കാതെ ധാരാളം ഉപ്പ് കഴിക്കുകയാണെങ്കില്‍ നിങ്ങളുടെ ശരീരം മറ്റ് കോശങ്ങളില്‍ നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കാന്‍ പ്രേരിപ്പിക്കപ്പെടും. തല്‍ഫലമായി നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ജോയിന്റ് ലൂബ്രിക്കേഷന്‍, അവയവങ്ങളുടെയും കോശങ്ങളുടേയും സംരക്ഷണം, പോഷകങ്ങള്‍ ആഗിരണം ചെയ്യല്‍ എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന ശാരീരിക പ്രക്രിയകളില്‍ വെള്ളം ഒരു പ്രധാന ഘടകമാണ്.
അതിനാല്‍ ശരിയായ ജലാംശം നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ശരീരം നന്നായി പ്രവര്‍ത്തിക്കില്ല. ഉപ്പ് അമിതമായി കഴിക്കുന്നത് മൂലം ഉടനടി വയറു വീര്‍ക്കുക, കടുത്ത ദാഹം എന്നിവയ്ക്കും കാരണമാകും. നിരന്തരം ഉയര്‍ന്ന അളവില്‍ സോഡിയം ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ആമാശയ ക്യാന്‍സര്‍, നേരത്തെയുള്ള മരണനിരക്ക് എന്നിവക്ക് സാധ്യത വര്‍ധിപ്പിക്കും.












Click it and Unblock the Notifications