Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി പഴങ്ങള്‍ കേടാകാതെ ദിവസങ്ങളോളമിരിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

വിറ്റാമിനുകളും ധാതുക്കളും നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള ഏറ്റവും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണമാണ് പഴങ്ങള്‍. നല്ല പഴങ്ങള്‍ കഴിക്കാനാകുന്നതിനേക്കാള്‍ സന്തോഷകരമായ മറ്റൊന്നില്ല. പലരുടേയും വീട്ടില്‍ മാമ്പഴം, വാഴപ്പഴം, പൈനാപ്പിള്‍, പേരക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍ നട്ടുവളര്‍ത്തുന്നുണ്ടാകും. എന്നാല്‍ ആപ്പിള്‍, മുന്തിരി, ഓറഞ്ച് എന്നിവ നമ്മള്‍ കടകളില്‍ നിന്ന് വാങ്ങിക്കാറാണുള്ളത്.

അതിനാല്‍ തന്നെ പലപ്പോഴും നമ്മളില്‍ പലരും ഇത്തരം പഴങ്ങള്‍ മൊത്തമായി വാങ്ങുകയും എന്നാല്‍ കൃത്യമായി സൂക്ഷിക്കാന്‍ കഴിയാതെ കളയുകയും ചെയ്യും. പഴങ്ങള്‍ ദീര്‍ഘകാലം ഫ്രഷായി നിലനിര്‍ത്താന്‍ പല കൃത്രിമ മാര്‍ഗങ്ങളും ഉണ്ട്. എന്നാല്‍ അവയൊന്നും ആരോഗ്യത്തിന് നല്ലതസ്സ. അതിനാല്‍ പഴങ്ങളുടെ ഫ്രഷ്നെസ് നിലനിര്‍ത്താനും ശരിയായ രീതിയില്‍ സൂക്ഷിക്കുന്നതിനുമുള്ള ചില പോംവഴികള്‍ നമുക്ക് നോക്കാം.

food tips

പഴങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ എല്ലാവരും വേഗം ഫ്രിഡ്ജില്‍ കൊണ്ടുപോയി വെക്കാറാണുള്ളത്. എന്നാല്‍ ഇതിനേക്കാള്‍ നല്ലത് ആദ്യം തന്നെ കഴുകി വൃത്തിയാക്കുകയും പഴങ്ങള്‍ ഉണക്കിയ ശേഷം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഫിഡ്ജില്‍ സൂക്ഷിക്കുന്നതിന് മുമ്പ് പഴങ്ങള്‍ ശരിയായി ഉണങ്ങിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. പഴങ്ങളില്‍ ഈര്‍പ്പം ഉണ്ടായാല്‍ അവ വേഗത്തില്‍ ചീഞ്ഞഴുകുന്നതിനും ബാക്ടീരിയകളുടെ പ്രജനനത്തിനും ഇടയാക്കും.

അങ്ങനെ വരുമ്പോള്‍ പഴങ്ങളുടെ ഷെല്‍ഫ് ലൈഫ് കുറയ്ക്കാന്‍ ഇടയാക്കും. പഴങ്ങള്‍ ഫ്രഷ് ആയി നിലനിര്‍ത്താന്‍ ഫ്രിഡ്ജ് ഡ്രോയറില്‍ വെവ്വേറെ വേണം ഇവ സൂക്ഷിക്കാന്‍. അതേസമയം വാഴപ്പഴം, അവോക്കാഡോ, തക്കാളി തുടങ്ങിയ പഴങ്ങള്‍ ഫ്രഷ് ആയി നിലനിര്‍ത്താന്‍ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. പഴങ്ങള്‍ ഫ്രഷ് ആയി നിലനിര്‍ത്താനുള്ള മറ്റൊരു ലളിതമായ മാര്‍ഗം അവ ക്‌ളിംഗ് ഫിലിമിലോ പേപ്പറിലോ പൊതിയുക എന്നതാണ്.

ഇത് രാസപ്രവര്‍ത്തനങ്ങളെ തടയും. പലതരം പഴങ്ങള്‍ ഒരുമിച്ച് വെക്കുന്നത് രാസപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായേക്കാം. പഴങ്ങള്‍ മുറിച്ചതിന് ശേഷം സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. എന്നാല്‍ ഒരു നിവൃത്തിയുമില്ലെങ്കില്‍ അവ സംഭരിക്കാന്‍ നാരങ്ങ നീരുമായി കലര്‍ത്തി വായു കടക്കാത്ത പാത്രങ്ങളില്‍ വെക്കുക. എന്നിട്ട് ഫ്രീസറില്‍ സൂക്ഷിക്കുക. എങ്കിലും അധികം താമസിയാതെ തന്നെ മുറിച്ചുവെച്ച പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്.

മുകളില്‍ പറഞ്ഞ എല്ലാ മാര്‍ഗങ്ങളും പഴങ്ങള്‍ സംഭരിക്കുന്നതിന് നല്ലതാണെങ്കിലും ഒരു നിശ്ചിത ദിവസത്തിനപ്പുറം ഇവ സൂക്ഷിക്കുന്നത് ഗുണപരമാകില്ല. പഴങ്ങള്‍ ഫ്രഷായി തന്നെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച പഴങ്ങള്‍ തണുപ്പ് മാറിയതിന് ശേഷമാണ് കഴിക്കുന്നത് എന്ന് ഉറപ്പാക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+