ഓറഞ്ച് മാറിനില്‍ക്കും, ഈ പഴങ്ങളില്‍ ഉണ്ട് അതിലധികം വിറ്റാമിന്‍ സി; ദിവസവും കഴിച്ചാല്‍ സംഭവിക്കുന്നത്..!!
ഏതൊരാളുടേയും മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട സുപ്രധാന പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ സി. ശരീരത്തിന്റെ വികാസത്തിനും ശരിയായ പ്രവര്‍ത്തനത്തിനും ആവശ്യമായ ഒരു പ്രധാന പോഷകമാണിത്. രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധരെല്ലാം പറയുന്നത്.
'അസ്കോര്‍ബിക് ആസിഡ്' എന്നും അറിയപ്പെടുന്ന വിറ്റാമിന്‍ സി വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനാണ്. വിറ്റാമിന്‍ സി വെള്ളത്തില്‍ ലയിക്കുകയും ശരീരത്തിലെ കോശങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നെങ്കിലും നന്നായി സംഭരിക്കപ്പെടുന്നില്ല. അതിനാല്‍ ഇത് ദിവസവും ഭക്ഷണത്തിലൂടെ ശരീരത്തില്‍ എത്തിക്കണം.

ഓറഞ്ച് വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമായിരിക്കാം. എന്നാല്‍ ഓറഞ്ചിനെക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയതും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതുമായ മറ്റ് ചില പഴങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.
പേരക്ക
ആരോഗ്യമുള്ള ശരീരത്തെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, പൊട്ടാസ്യം തുടങ്ങിയ വിവിധ പോഷകങ്ങളാല്‍ സമൃദ്ധമാണ് പേരക്ക. വിവിധ രോഗങ്ങളെ ചെറുക്കുകയും ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്ന വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണിത്. ഒരു പേരയ്ക്കയില്‍ പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന വിറ്റാമിന്‍ സിയുടെ ഇരട്ടിയിലധികം അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്.
കിവി
കിവിഫ്രൂട്ട് അല്ലെങ്കില്‍ ചൈനീസ് നെല്ലിക്ക ഊര്ജസാന്ദ്രവും നാരുകളാല്‍ സമ്പുഷ്ടവുമായ പഴമാണ്. ഉയര്‍ന്ന ഫൈബറും കുറഞ്ഞ കലോറിയും ഉള്ളതിനാല്‍ കിവി അധിക ഭാരം കുറയ്ക്കാന്‍ അനുയോജ്യമായ ഭക്ഷണമാണ്. കിവി പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന വിറ്റാമിന്‍ സിയുടെ ഏകദേശം 230% കിവി പഴത്തില്‍ അടങ്ങിയിട്ടുണ്ട്.
സ്ട്രോബെറി
ഏറെ രുചികരമാണ് എന്നതിലുപരി സുപ്രധാന പോഷകങ്ങളാല്‍ സമൃദ്ധമാണ് സ്ട്രോബറി. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഉത്തമമായിരിക്കും. സ്ട്രോബെറി പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
പപ്പായ
സമൃദ്ധമായ ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വളരെ ആരോഗ്യകരമായ പഴമാണ് പപ്പായ. ഇതില്‍ ധാരാളം വിറ്റാമിന്‍ എ, സി, ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
പൈനാപ്പിള്‍
പൈനാപ്പിളില്‍ സുപ്രധാന പോഷകങ്ങളും രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും വിട്ടുമാറാത്ത നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും വീക്കം ഇല്ലാതാക്കുകയും ചെയ്യും.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications