നല്ല ചെറുനാരങ്ങ എങ്ങനെ നോക്കി വാങ്ങും...? ഇതാ ചില എളുപ്പവഴികള്‍!
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ പഴങ്ങളില്‍ ഒന്നാണ് ചെറുനാരങ്ങ എന്നാണ് പലരും പറയുന്നത്. എങ്കിലും ഇതിന്റെ ആരോഗ്യഗുണങ്ങള്‍ വിലമതിക്കാനാവാത്തതുമാണ്. വിപണിയില്‍ നിന്ന് എളുപ്പത്തില്‍ ലഭിക്കുന്ന ഇവ എല്ലാ കാലത്തും ഉണ്ടാകും മറ്റൊരു നേട്ടമാണ്. നമ്മുടെ സങ്കല്‍പ്പത്തിനപ്പുറമുള്ള വൈവിധ്യമാണ് ചെറുനാരങ്ങക്കുള്ളത്. പാചകത്തിലും ഹോം ക്ലീനിംഗ് ഏജന്റായും ആരോഗ്യ-ക്ഷേമ ആവശ്യങ്ങള്‍ക്കും ചെറുനാരങ്ങ ഉപയോഗിക്കുന്നു.
അതുകൊണ്ടാണ് പലരുടേയും പഴങ്ങളുടെയും പച്ചക്കറികളുടെയും കൊട്ടയില്‍ ഒരു കൂട്ടം നാരങ്ങകള്‍ എപ്പോഴും സ്ഥാനം പിടിക്കുന്നത്. എന്നാല്‍ ചെറുനാരങ്ങ പലപ്പോഴും കടകളില്‍ നിന്ന് വാങ്ങുമ്പോള്‍ നമ്മള്‍ പറ്റിക്കപ്പെടാറുണ്ട്. നല്ലതെന്ന് കരുതി നമ്മള്‍ തിരഞ്ഞെടുക്കുന്ന ചെറുനാരങ്ങകള്‍ ചിലപ്പോള്‍ വീട്ടിലെത്തി നോക്കുമ്പോള്‍ കേടായതായിരിക്കും. ഇത്തരത്തില്‍ വിപണിയില്‍ നിന്ന് ശരിയായ നാരങ്ങ തിരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും ബുദ്ധിമുട്ടുന്നു.

ഒന്നുകില്‍ അത് ജ്യൂസിനായി പിഴിഞ്ഞെടുക്കാന്‍ സാധിക്കാത്ത തരത്തില്‍ പച്ചയായിരിക്കും. അല്ലെങ്കില്‍ മറ്റൊന്നിനും ഉപയോഗിക്കാന്‍ സാധിക്കത്ത വിധം പഴുത്ത് ചീഞ്ഞതായിരിക്കും. എങ്ങനെ നല്ല ചെറുനാരങ്ങ കടകളില്‍ നിന്ന് തിരഞ്ഞെടുക്കാം എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. അവ എന്തൊക്കൊയണ് എന്ന് നോക്കാം.
മികച്ച ഗുണമേന്മയുള്ള നാരങ്ങ തിരഞ്ഞെടുക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അതിന്റെ ഭാരം പരിശോധിക്കുക എന്നതാണ്. നാരങ്ങയുടെ ഭാരം കൂടുന്തോറും അത് ചീഞ്ഞതായിരിക്കുമെന്ന് എപ്പോഴും ഓര്‍ക്കുക. അതിനാല്‍ അവ വാങ്ങുന്നതിന് മുമ്പ് ഓരോ നാരങ്ങയും തിരഞ്ഞെടുത്ത് അവയുടെ ഭാരം താരതമ്യം ചെയ്യണം. അതിനായി ഒരേ വലിപ്പത്തിലും ആകൃതിയിലും ഉള്ള നാരങ്ങകള്‍ താരതമ്യം ചെയ്യുക.
ഭാരം പരിശോധിച്ച ശേഷം, ചെറുനാരങ്ങ മൃദുവാണോ എന്ന് നോക്കാന്‍ പതുക്കെ അമര്‍ത്തുക. മൃദുവായവ ജ്യൂസിന് പാകമായതും നല്ലതും ആണ്. എന്നാല്‍ വളരെ ശക്തമായി അമര്‍ത്തരുത്. അങ്ങനെ ചെയ്യുന്നത് പൂര്‍ണ്ണമായും നശിപ്പിച്ചേക്കാം. ചെറുനാരങ്ങയുടെ പുറംതൊലി പരിശോധിക്കുക എന്നതാണ് അടുത്തത്. തൊലിയില്‍ ഇരുണ്ട നിറം വന്നിട്ടുണ്ടെങ്കില്‍ അവ വാടിയതാണ് എന്ന് ഉറപ്പിക്കാം.
നാരങ്ങയുടെ നിറം തിളക്കമുള്ളതും മഞ്ഞയും ആണെങ്കില്‍ അവ പഴുത്തതായിരിക്കും. ചെറിയ പച്ച ഇപ്പോഴും പുറംതോടില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ നാരങ്ങ ഇനിയും പാകമായിട്ടില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. ചിലപ്പോള്‍ അമിതമായി പഴുത്ത നാരങ്ങയില്‍ തവിട്ട് പാടുകള്‍ ഉണ്ടാകും. ഇത് പൂപ്പലിന്റെ ലക്ഷണമാണ്. നിങ്ങള്‍ അത്തരം നാരങ്ങകള്‍ മുറിക്കുമ്പോള്‍, അവ ഒരു ദുര്‍ഗന്ധം പുറപ്പെടുവിക്കും.












Click it and Unblock the Notifications