Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ല വെളുത്തുള്ളി എങ്ങനെ തിരഞ്ഞെടുക്കും...? ഈ ടെക്‌നിക്കുകള്‍ അറിഞ്ഞാല്‍ മതി

നമ്മളുടെയെല്ലാം അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് വെളുത്തുള്ളി. ഭക്ഷണങ്ങള്‍ക്ക് വ്യതിരിക്തമായ രുചി നല്‍കുന്നതിനൊപ്പം അതുല്യമായ ഔഷധഗുണങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നത് മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് വരെ അനവധി ഗുണങ്ങളാണ് വെളുത്തുള്ളിയ്ക്കുള്ളത്. ദിവസവും വെറുംവയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും എന്നാണ് പറയുന്നത്.

വെളുത്തുള്ളിയില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് ഉണ്ട്. ഇത് ഉറക്കത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുവായ സെറോടോണിനെ നിര്‍മിക്കുന്ന ഘടകമാണ്. ഉറങ്ങാന്‍ കിടക്കും മുന്‍പ് വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഇതൊക്കെയാണെങ്കിലും എന്നാല്‍ അടുത്ത കാലത്തായി ഭക്ഷണത്തിലെ മായം ചേര്‍ക്കല്‍ നമ്മുടെ നാട്ടിലെ ദൈനംദിന പ്രശ്‌നമായി മാറുകയാണ്.

food tips

ഇത് വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ നമുക്ക് മുന്നിലെത്താറുണ്ട്. നമ്മള്‍ വാങ്ങിക്കുന്ന വെളുത്തുള്ളി എത്രത്തോളം യഥാര്‍ത്ഥമാണ് എന്ന് എങ്ങനെ തിരിച്ചറിയും. വെളുത്തുള്ളി വില രാജ്യത്തുടനീളം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വ്യാജ വെളുത്തുള്ളിയാണ് നമ്മള്‍ വാങ്ങി ഉപയോഗിക്കുന്നതെങ്കിലോ? കബളിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ഇനി അത്തരം ആശങ്കകള്‍ മാറ്റി വെക്കാം. നല്ല വെളുത്തുള്ളി എങ്ങനെ പരിശോധിക്കണം എന്നതിനെ കുറിച്ചാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്.

ആകൃതിയും വലിപ്പവും പരിശോധിക്കുക

യഥാര്‍ത്ഥ വെളുത്തുള്ളിയില്‍ സാധാരണയായി നന്നായി അടുക്കിയതും ഒരേപോലെ ആകൃതിയിലുള്ളതുമായ അല്ലികളാണ് ഉണ്ടാകുക. അസാധാരണമാംവിധം വലുതോ ചെറുതോ ആയ അല്ലികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അത് കൃത്രിമത്വത്തിന്റെ ലക്ഷണമാകാം.

നിറം പരിശോധിക്കുക

നല്ല വെളുത്തുള്ളിക്ക് സാധാരണയായി പുറം പാളികളില്‍ പര്‍പ്പിള്‍ നിറമുള്ള ഒരു വെളുത്ത നിറമായിരിക്കും ഉണ്ടാകുക. വെളുത്തുള്ളി വളരെ വെളുത്തതോ മഞ്ഞനിറമുള്ളതോ ആണെങ്കില്‍ അത് കൃത്രിമമായി വെളുപ്പിച്ചതായിരിക്കാം എന്ന് ഉറപ്പിക്കാം.

ഘടന പരിശോധിക്കുക

നിങ്ങള്‍ ഒരു വെളുത്തുള്ളി അല്ലി ഞെക്കുമ്പോള്‍ അത് ഉറച്ചതും കേടുകൂടാത്തതുമായി അനുഭവപ്പെടണം. ഇത് പൊള്ളയായതോ അമിതമായി മൃദുവായതോ ആണെങ്കില്‍ വെള്ളം നിറഞ്ഞതോ പഴകിയതോ ആണ് എന്ന് ഉറപ്പിക്കാം.

മണത്ത് നോക്കുക

വെളുത്തുള്ളിയുടെ വ്യതിരിക്തമായ മണം വിശ്വസനീയമായ സൂചകമാണ്. വെളുത്തുള്ളിക്ക് ശക്തമായ മണം ഇല്ലെങ്കിലോ രാസ വസ്തുക്കളുടെ മണമോ ആണെങ്കില്‍ അത് വ്യാജമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്

വാട്ടര്‍ ടെസ്റ്റ്

വെളുത്തുള്ളി വെള്ളത്തില്‍ ഇടുക. യഥാര്‍ത്ഥ വെളുത്തുള്ളി ഉടനടി മുങ്ങും, അതേസമയം വ്യാജ വെളുത്തുള്ളി പൊങ്ങിക്കിടക്കും. ഈ ലളിതമായ പരിശോധന ആധികാരികത സ്ഥിരീകരിക്കാന്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+