പഴങ്ങളും പച്ചക്കറികളും നിങ്ങള്‍ ഇങ്ങനെ വൃത്തിയാക്കാറില്ലേ..? എങ്കില്‍ വലിയ അപകടം
പഴങ്ങളും പച്ചക്കറികളും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി വന്നാല്‍ അത് കഴുകി വേണം ഉപയോഗിക്കാന്‍ എന്ന് എല്ലാവര്ക്കും അറിയാമല്ലോ. എന്നാല്‍ നമ്മള് എല്ലാവരും ഇത് ശരിയായ വിധത്തില്‍ ആണോ ചെയ്യുന്നത്. പലരും പേരിന് മാത്രം പഴങ്ങളും പച്ചക്കറികളും കഴുകാറാണ് പതിവ്. ശരിയായി ഇവ കഴുകിയില്ലെങ്കില്‍ പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് വിവിധ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം ഭക്ഷ്യവസ്തുക്കള്‍ നമ്മളില്‍ എത്തുന്നതിന് മുന്‍പ് വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. അതിനാല്‍ തന്നെ ഇവ മലിനമാകാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. മൃഗങ്ങള്‍, മണ്ണിലോ വെള്ളത്തിലോ ഉള്ള ദോഷകരമായ പദാര്‍ത്ഥങ്ങള്‍, തൊഴിലാളികള്‍ക്കിടയിലെ മോശം ശുചിത്വം എന്നിവയാല്‍ പഴങ്ങളും പച്ചക്കറികളും മലിനമായേക്കാം. വിളവെടുപ്പിന് ശേഷം, അത് പല കൈകളിലൂടെ കടന്ന് പോകുന്നു.

അതിനാല്‍ തന്നെ ഇത് ഒരു വിധത്തില്‍ മലിനീകരണ സാധ്യത വര്‍ധിപ്പിക്കുന്നു. വാങ്ങുമ്പോഴോ സൂക്ഷിക്കുമ്പോഴോ ഭക്ഷണം തയ്യാറാക്കുമ്പോഴോ പോലും ഭക്ഷണം മലിനമാകാം. അതിനാല്‍ പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കാന്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശിച്ച ചില മാര്‍ഗങ്ങള്‍ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
കഴിക്കുന്നതിന് മുമ്പ് പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയില്‍ വൃത്തിയാക്കുന്നതും കഴുകുന്നതും അത്യന്താപേക്ഷിതമാണ്. എന്നാല്‍ ആദ്യം നമ്മുടെ കൈകള്‍ വൃത്തിയാണോ എന്നോ കൂടി നോക്കണം. പഴങ്ങളും പച്ചക്കറികളും കഴുകി കളഞ്ഞാല്‍ അത് മുറിക്കുന്നതിന് മുന്‍പും ശേഷവും ചെറുചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കുറഞ്ഞത് 20 സെക്കന്‍ഡ് നേരത്തേക്ക് കഴുകണം.
ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വൃത്തിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഒഴുകുന്ന വെള്ളത്തിനടിയില്‍ വെച്ച് മൃദുവായി ഉരക്കുക എന്നതാണ്, തണ്ണിമത്തന്, പുറംതൊലി കഠിനമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വൃത്തിയാക്കാന്‍ മൃദുവായ വെജിറ്റബിള്‍ സ്ക്രബ് ഉപയോഗിക്കാം. കഴിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ മുമ്പ് പച്ചക്കറികളുടെയും പഴങ്ങളുടെയും കേടായതും ചതഞ്ഞതുമായ ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞുവെന്ന് ഉറപ്പാക്കുക.
പച്ചക്കറികളുടെയും പഴങ്ങളുടെയും തൊലി കളയുകയോ മുറിക്കുകയോ ചെയ്യുന്നതിന് മുമ്പ് കഴുകുക ഇത് ബാക്ടീരിയ, കീടനാശിനികള്‍, അഴുക്ക് എന്നിവ കളയാന്‍ സഹായിക്കും. മാത്രമല്ല ഇത് ചെയ്യുന്നതിലൂടെ ബാക്ടീരിയകള്‍ കത്തിയിലേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യാം. പഴങ്ങളും പച്ചക്കറികളും മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികളും അവയിട്ട് വെക്കുന്ന പാത്രങ്ങളും അഴുക്കില്ലാത്തതാണ് എന്ന് ഉറപ്പാക്കുക.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications