Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ വാങ്ങിയ കുരുമുളക് വ്യാജനാണോ? എങ്ങനെ തിരിച്ചറിയാം..? ലളിതമായ വഴികളുണ്ട്

ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് കറുത്ത കുരുമുളക്. ഇത് ചേര്‍ക്കുന്നത് ഏത് വിഭവത്തിന്റെയും രുചിയും സ്വാദും തല്‍ക്ഷണം വര്‍ധിപ്പിക്കും. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന കറുത്ത കുരുമുളക് പപ്പായ വിത്തുകളോ കറുത്ത കുരുമുളകിന്റെ രൂപത്തില്‍ ഉണക്കിയ പഴങ്ങളോ അല്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പാണോ. എങ്ങനെ അത് ഉറപ്പാക്കും എന്നല്ലേ?

നിങ്ങള്‍ക്ക് തന്നെ കുരുമുളക് വ്യാജനാണോ യഥാര്‍ത്ഥമാണോ എന്ന് നിങ്ങള്‍ക്ക് പരിശോധിച്ച് ഉറപ്പിക്കാനാകും. ബ്ലാക്ക് പെപ്പര്‍ ശാസ്ത്രീയമായി പൈപ്പര്‍ നൈഗ്രം എന്നറിയപ്പെടുന്നു. ഇത് സൂര്യപ്രകാശത്തില്‍ ഉണക്കി സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു. കൂടാതെ ഈ സുഗന്ധവ്യഞ്ജനം അതിന്റെ ശക്തമായ ഔഷധ ഗുണങ്ങള്‍ക്കായി പരമ്പരാഗത ചികിത്സകളിലും പ്രതിവിധികളിലും ഉപയോഗിക്കുന്നു.

food tips

കറുത്ത കുരുമുളക് മാംഗനീസ്, വിറ്റാമിന്‍ കെ, ഇരുമ്പ്, ഡയറ്ററി ഫൈബര്‍ തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ്. കൂടാതെ, ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുള്ള പൈപ്പറിന്‍ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ ഒരു പവര്‍ഹൗസാണ് ഇത്. പരമ്പരാഗതമായി കറുത്ത കുരുമുളക് ആയുര്‍വേദ, യുനാനി മരുന്നുകളില്‍ അവശ്യ ഘടകമായി ഉപയോഗിക്കുന്നു.

ഇനി എങ്ങനെയാണ് യഥാര്‍ത്ഥ കറുത്ത കുരുമുളക് തിരിച്ചറിയുക എന്ന് നോക്കാം. യഥാര്‍ത്ഥ കുരുമുളക് തിരിച്ചറിയുന്നതിന് അതിന്റെ രൂപം, സുഗന്ധം, രുചി, ഉറവിടം എന്നിവയാണ് പരിശോധിക്കേണ്ടത്. വിപണിയില്‍ നിന്ന് കുരുമുളക് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. യഥാര്‍ത്ഥ കുരുമുളകുകള്‍ ചുളിവുകളുള്ള പ്രതലത്തില്‍ ചെറുതും ഒരേ വലിപ്പമുള്ളതുമായിരിക്കും.

അവക്ക് ഇരുണ്ട തവിട്ട് മുതല്‍ കറുപ്പ് വരെ നിറം ഉണ്ടായിരിക്കണം. യഥാര്‍ത്ഥ കറുത്ത കുരുമുളകിന് ശക്തമായ, രൂക്ഷമായ സുഗന്ധമുണ്ടായിരിക്കും. നല്ല എരിവുമുണ്ടായിരിക്കും. മായം നിറഞ്ഞ കുരുമുളക് നിങ്ങളുടെ ശരീരത്തില്‍ എത്തിയാല്‍ ഹൃദയസ്തംഭനം, കരള്‍ -വൃക്ക തകരാറുകള്‍ തുടങ്ങിയവയിലേക്ക് നയിച്ചേക്കാം. അതിനാല്‍, പാചകത്തിനോ വീട്ടുവൈദ്യത്തിനോ മായം ചേര്‍ക്കാത്ത ചേരുവകള്‍ ഉപയോഗിക്കുന്നത് പ്രധാനമാണ്.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ് എസ് എസ് എ ഐ ) നിര്‍ദേശ പ്രകാരം യഥാര്‍ത്ഥ കറുത്ത കുരുമുളക് തിരിച്ചറിയുന്നതിനുള്ള ചില ലളിതമായ നിര്‍ദ്ദേശങ്ങള്‍ ആണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. ഈ ലളിതമായ മാര്‍ഗങ്ങളിലൂടെ നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ കുരുമുളകിന്റെ ഗുണനിലവാരം തിരിച്ചറിയാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+