കടയില്‍ നിന്ന് വാങ്ങുന്ന ശര്‍ക്കര നല്ലതാണോ..? മായം ചേര്‍ത്തിട്ടുണ്ടോ..? എങ്ങനെ അറിയാം
നമ്മുടെ എല്ലാവരുടേയും വീട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ശര്‍ക്കര. ശര്‍ക്കര നിരവധി ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഏറ്റവും സാധാരണമായ അസുഖം മുതല്‍ ദഹന പ്രശ്‌നങ്ങള്‍ വരെയുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരമ്പരാഗത പരിഹാരങ്ങളുടെ ഭാഗം കൂടിയാണ് ശര്‍ക്കര. ആരോഗ്യഗുണങ്ങളുടെ ഒരു പാക്കേജുമായി വരുന്ന മധുര പലഹാരമാണിത്.
എന്നാല്‍, ശര്‍ക്കരയ്ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മായം കലര്‍ന്ന ശര്‍ക്കരയാണ് വിപണികളില്‍ നിറയുന്നത് എന്ന ആക്ഷേപവും ഉണ്ട്. മായം കലര്‍ന്ന പതിപ്പില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ പ്രധാന പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. ഏറ്റവും പോഷകഗുണങ്ങള്‍ ലഭിക്കുന്നതിന് നിങ്ങള്‍ വാങ്ങുന്ന ശര്‍ക്കരയുടെ ഗുണനിലവാരം പരിശോധിക്കേണ്ടത് പ്രധാനമാണ്. വളരെ ലളിതമായ പരിശോധനകള്‍ കൊണ്ട് നിങ്ങള്‍ക്ക് പോഷകപ്രദമായ ശര്‍ക്കരയാണ് ലഭിച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കാം.

ശര്‍ക്കരയുടെ നിറം അതിന്റെ ഗുണമേന്മ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ ശര്‍ക്കര മഞ്ഞയോ വെള്ളയോ ആണെങ്കില്‍, അത് രാസവസ്തുക്കള്‍ ഉപയോഗിച്ച് മിനുക്കിയിരിക്കാം. ശര്‍ക്കരയെ കാഴ്ചയില്‍ ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന ഒരു സാധാരണ രാസവസ്തുവാണ് സോഡിയം ഹൈഡ്രോസള്‍ഫൈറ്റ്. ഇത് ശര്‍ക്കരക്ക് മഞ്ഞനിറം പ്രദാനം ചെയ്യുന്നു.
എന്നാല്‍ ഇതിനു വിപരീതമായി പരമ്പരാഗതമായി നിര്‍മ്മിച്ച ശര്‍ക്കരയ്ക്ക് കടും തവിട്ടുനിറത്തിലുള്ള പ്രകൃതിദത്തമായ നിറമായിരിക്കും ഉണ്ടായിരിക്കുക. നിങ്ങളുടെ പക്കലുള്ളതോ വാങ്ങിയതോ ആയ ശര്‍ക്കരയുടെ ഉപരിതലം സൂക്ഷ്മമായി പരിശോധിക്കുക. പഞ്ചസാര പോലുള്ള പരലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ശുദ്ധീകരിച്ച പഞ്ചസാരയുമായി കലര്‍ത്താനാണ് സാധ്യത.
ശുദ്ധീകരിച്ച പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയില്‍ സ്വാഭാവികമായും സുക്രോസ് കുറവാണ്. ഇത് മധുരം കുറയ്ക്കുന്നു. ശര്‍ക്കര മധുരമുള്ളതാക്കാന്‍ ശുദ്ധീകരിച്ച പഞ്ചസാര പരലുകള്‍ ചിലപ്പോള്‍ ചേര്‍ക്കാറുണ്ട്. ശര്‍ക്കര രുചിച്ച് നോക്കിയും നിങ്ങള്‍ക്ക് പരിശുദ്ധി പരിശോധിക്കാം. ശര്‍ക്കരയ്ക്ക് സ്വാഭാവികമായും മണ്ണ്, മധുരം, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയോട് സാമ്യമുള്ള രുചി ഉണ്ടായിരിക്കും.
ഉപ്പുരസം കൂടുതലാണെങ്കില്‍ അതില്‍ മായം ചേര്‍ത്തിട്ടുണ്ടാകും ചില സമയങ്ങളില്‍ ശര്‍ക്കരയില്‍ ചോക്ക് പൊടിയില്‍ കലര്‍ത്തി തൂക്കം കൂടുതലുണ്ടെന്ന് തോന്നിപ്പിക്കാറുണ്ട്. ചോക്ക് പൊടി ചേര്‍ത്തിട്ടുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള എളുപ്പവും വിശ്വസനീയവുമായ മാര്‍ഗമാണ് വാട്ടര്‍ ടെസ്റ്റ്. ഇതിന് ഒരു കഷ്ണം ശര്‍ക്കര വെള്ളത്തില്‍ ലയിപ്പിച്ചാല്‍ മതി. മിശ്രിതം പാല്‍ പോലെ കാണപ്പെടുന്നുവെങ്കില്‍ ശര്‍ക്കരയില്‍ ചോക്ക് പൊടി ഉണ്ടെന്നതിന്റെ സൂചനയാണ്.












Click it and Unblock the Notifications