എന്ത് വന്നാലും ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിക്കരുത്, വയറിന് പണി കിട്ടും, കഴിക്കേണ്ടത് ഇത്തരത്തില്‍
മഴക്കാലമൊക്കെയാണ്. നമ്മള്‍ എന്ത് കഴിക്കണമെന്നത് സംബന്ധിച്ച് ഏറ്റവും വലിയ അവബോധം ഈ സമയത്താണ് വേണ്ടത്. കാരണം രോഗങ്ങള്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്ന സമയമാണ് മഴക്കാലം. നമ്മള്‍ കഴിക്കുന്നത് വീട്ടില്‍ നിന്നുണ്ടാക്കുന്ന ഭക്ഷണമാണെങ്കില്‍ പോലും ശ്രദ്ധിക്കണം. കഴിക്കുന്ന പച്ചക്കറികള്‍ മുതല്‍ മാംസം വരെ അക്കാര്യത്തില്‍ പരിശോധിക്കേണ്ടതുണ്ട്.
അതിലുപരി ചില ഭക്ഷണങ്ങള്‍ നമ്മള്‍ കഴിക്കുന്ന രീതി തന്നെ മാറ്റേണ്ടി വരും. നമ്മുടെ രോഗ പ്രതിരോധ ശേഷിയെ കുറിച്ച് പലപ്പോഴും നമുക്ക് അറിയണമെന്നില്ല. ഭക്ഷണം വളരെ മോശമായാല്‍ അത് വയറിനെയും, നമ്മുടെ ദഹനവ്യവസ്ഥയെ തന്നെ ബാധിക്കും. അപ്പോള്‍ എന്തൊക്കെ കഴിക്കാമെന്ന് നമുക്ക് പരിശോധിക്കാം.

എല്ലാ ഫ്രഷായിരിക്കണം
നമ്മള്‍ വാങ്ങുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും, അതുപോലെ കഴിക്കുന്നതും ഫ്രഷായിട്ടുള്ള ഭക്ഷണമായിരിക്കണം. ഇതിലൂടെ രോഗങ്ങള്‍ വരുന്നത് തടയാം. പഴങ്ങള്‍, പച്ചക്കറില്‍ എന്നിവ വലിയ അളവില്‍ വാങ്ങുന്നത് മഴക്കാലത്ത് നിര്‍ത്തുക.
കാലാവസ്ഥ കാരണം വേഗത്തില്‍ ഇവ നശിച്ച് പോകും. നിത്യേന ഇവ വാങ്ങുന്നതാണ് നല്ലത്. അതിലൂടെ ഫ്രഷായിട്ടുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പിക്കാം. പാകം ചെയ്ത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ കഴിക്കാനും ശ്രമിക്കുക. അതിലൂടെ പോഷകങ്ങള്‍ നഷ്ടപ്പെടില്ല. ബാക്ടീരിയ വരാനുള്ള സാധ്യതയും ഇല്ലാതാക്കാം.
വെള്ളത്തിന്റെ കാര്യവും ശ്രദ്ധിക്കണം
ഭക്ഷണസാധനങ്ങളില്‍ മാത്രമല്ല വെള്ളത്തിന്റെ കാര്യത്തിലും നമ്മള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. മഴക്കാലത്ത് ഫ്‌ളാറ്റില്‍ അടക്കം താമസിക്കുന്നവര്‍ക്ക് മലിന ജലം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് മഴക്കാല രോഗങ്ങള്‍ക്ക് വഴിവെക്കും. അതുകൊണ്ട് തിളപ്പിച്ച് വെള്ളമോ, ഫില്‍റ്റര്‍ ചെയ്ത വെള്ളമോ മാത്രം കുടിക്കുക.
ഐസ് ഉപയോഗിച്ചുള്ള കൂള്‍ ഡ്രിങ്ക്‌സും അതുപോലെ ഒഴിവാക്കുക. ശുചിത്വമില്ലാത്ത വെള്ളത്തില്‍ നിന്നുള്ള ഐസാവാന്‍ വരെ ഇതില്‍ സാധ്യതയണ്ട്. സലാഡ് പോലുള്ള പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കുക. ഇവ മലിന ജലത്തില്‍ കഴുകുന്നില്ലെന്നും ഉറപ്പിക്കുക.
കൈകള്‍ക്ക് ശുചിത്വം വേണം
നമ്മുടെ കൈകള്‍ക്ക് ശുചിത്വം ഉണ്ടെന്ന് ആദ്യം ഉറപ്പിക്കുക. അതിലൂടെ പാത്തോജനുകള്‍ പടരുന്നത് ഇല്ലാതാക്കാം. സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ചായിരിക്കണം കൈകള്‍ കഴുക്കേണ്ടത്. അതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുക. കുട്ടികളുണ്ടെങ്കില്‍ അവരോട് ഇങ്ങനെ ചെയ്യാന്‍ പറയണം.
ഇക്കാര്യങ്ങളും ചെയ്തിരിക്കണം
നമ്മുടെ അടുക്കള ശുചിത്വത്തോടെ നിലനിര്‍ത്തണം. കൃത്യമായ പാത്രങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ അടച്ചുവെക്കണം. ബാക്കിവരുന്ന ഭക്ഷണങ്ങള്‍ അതുപോലെ ഫ്രിഡ്ജില്‍ വെച്ച് ബാക്ടീരിയ വരുന്നത് തടയണം. ശരിയായി തന്നെ പാചകം ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കുക. അതിലൂടെ ബാക്ടീരിയയെ തടയാം.
പ്രത്യേകിച്ച് ചിക്കന്‍, മുട്ടകള്‍ തുടങ്ങിയവ. തട്ടുകട ഭക്ഷണം തീര്‍ത്തും ഒഴിവാക്കുക. കാരണം തെരുവോര കച്ചവടങ്ങളില്‍ മഴക്കാലത്ത് ശുചിത്വം കുറവായിരിക്കും. ഇത് ഫുഡ് പോയിസന്‍ അടക്കം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ പരമാവധി ശ്രമിക്കുക.












Click it and Unblock the Notifications