Get Updates
Get notified of breaking news, exclusive insights, and must-see stories!

അലങ്കാരത്തിനല്ല, കറിവേപ്പില ഉപയോഗിക്കേണ്ടത് ഇങ്ങനെ..!രുചിക്ക് മാത്രമല്ല ആരോഗ്യത്തിനും

നമ്മുടെ അടുക്കളയിലെ സാധാരണ ചേരുവകളുടെ അത്ഭുതകരമായ സാധ്യതകള്‍ പലപ്പോഴും നമ്മള്‍ തിരിച്ചറിയാറില്ല. അത്തരത്തിലുള്ള ഒന്നാണ് കറിവേപ്പില. നമ്മുടെയെല്ലാം വീട്ടില്‍ എന്തായാലും കാണുന്ന ഒന്നാണ് ഇത് എന്നത് തര്‍ക്കമില്ലാത്ത കാര്യമനാണ്. കറിയിലിടാം ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കാം എന്നതാണ് എല്ലാവരും കറിവേപ്പില കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കറിവേപ്പില കൊണ്ട് ഒരുപാട് ഗുണങ്ങള്‍ വേറെയുമുണ്ട്.

ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന കറിവേപ്പില ഓക്കാനം, വയറുവേദന, മലബന്ധം, വയര്‍ സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നു. കറിവേപ്പില ചവയ്ക്കുകയോ പാനീയങ്ങളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നത് ഗ്യാസ് ഒഴിവാക്കാന്‍ സഹായിക്കും. കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന സസ്യ സംയുക്തങ്ങള്‍ നിങ്ങളുടെ ശരീരത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കും.

CURRY LEAVES

അതിനാല്‍ രോഗങ്ങളെ ചെറുക്കാനും നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കും. ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ളവയാണ് കറിവേപ്പിലകള്‍. ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട അപകട സാധ്യത കുറയ്ക്കാന്‍ കറിവേപ്പില സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കറിവേപ്പിലയിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

കൂടാതെ മെച്ചപ്പെട്ട കാഴ്ച ശക്തി, മസ്തിഷ്‌ക ആരോഗ്യം, ശരീരഭാരം കുറയ്ക്കല്‍ എന്നിവയ്ക്കും ഉത്തമമാണ് കറിവേപ്പില. കേശസംരക്ഷണത്തിനും പലരും കറിവേപ്പില ഉപയോഗിക്കുന്നുണ്ട്. നിരവധി ആരോഗ്യഗുണങ്ങളുള്ള കറിവേപ്പില എങ്ങനെയാണ് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടത് എന്ന് നമുക്കൊന്ന് നോക്കാം.

പച്ചക്കറി ജ്യൂസിലും മറ്റും കറിവേപ്പില ചേര്‍ക്കുന്നത് നല്ലതാണ്. ഇത് വഴി ദഹനാരോഗ്യം മെച്ചപ്പെടുത്താം. ചട്‌നി പോലുള്ള വിഭവങ്ങളില്‍ കറിവേപ്പില ചേര്‍ക്കുന്നത് രുചികരമാക്കുന്നതിനൊപ്പം പോഷകഗുണങ്ങള്‍ ശരീരത്തിലെത്താനും സഹായിക്കും. വീട്ടില്‍ ഒരുപാട് കറിവേപ്പിലയുണ്ടായിട്ടും എങ്ങനെയൊക്കെ ഉപയോഗിക്കും എന്നറിയാതെ വിഷമിച്ചിരിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്ക് ഇത് വളരെ കാലം സൂക്ഷിക്കാന്‍ കഴിയുന്ന ഒരു പൊടിയാക്കി മാറ്റാന്‍ സാധിക്കും.

കറിവേപ്പില പൊടി ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ കറികള്‍, അരി വിഭവങ്ങള്‍, സൂപ്പുകള്‍, സാലഡുകള്‍ എന്നിവയിലെല്ലാം ഈ പൊടിയിടുന്നത് രുചി കൂട്ടും. ഓംലറ്റുണ്ടാക്കുമ്പോള്‍ കറിവേപ്പില തണ്ടില്‍ നിന്ന് നുള്ളിയിടുന്നത് അലങ്കാരത്തിന് പുറമെ ആരോഗ്യത്തിനും നല്ലതാണ്. ദിവസവും കുറച്ച് കറിവേപ്പില നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം ഉണ്ടാകുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+