പ്രതിദിനം 4000 കലോറി, ചീസ്ബര്ഗറും, നഗറ്റ്സും വരെ കഴിക്കും, സക്കര്‍ബര്‍ഗിന്റെ ഡയറ്റ് ഇങ്ങനെ
വാഷിംഗ്ടണ്‍: മാര്‍ക്ക് സക്കര്‍ബര്‍ഗ് ഡയറ്റിന്റെ കാര്യത്തില്‍ പേരുകേട്ടയാളാണ്. ബോഡിബിള്‍ഡിംഗിലും, ബോക്സിംഗിലുമെല്ലാം അദ്ദേഹം പരിശീലനം നടത്തുന്നുണ്ട്. അത് മാത്രമല്ല ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്കിനെ കേജ് ഫൈറ്റിനായി സക്കര്‍ബര്‍ഗ് വെല്ലുവിളിക്കുകയും ചെയ്തു. പിന്നീട് താന്‍ ബോക്സിംഗ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും സക്കര്‍ബര്‍ഗ് പങ്കുവെച്ചിരുന്നു. ഇത് മസ്കിനുള്ള മറുപടിയായും ചിലര്‍ കരുതിയിരുന്നു.
എന്നാല്‍ അതൊക്കെ പഴയ കാര്യങ്ങളാണ്. ഈ ശീലങ്ങളില്‍ പലതും സക്കര്‍ബര്‍ഗ് മാറ്റിയിരിക്കുകയാണ്. അ്ദ്ദേഹത്തിന്റെ ഡയറ്റ് പ്ലാന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്താന് നിത്യേന 4000 കലോറികളാണ് കഴിക്കുന്നതെന്ന് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി. അതേസമയം സാധാരണ ഒരാള്‍ കഴിക്കുന്നതിലും അപ്പുറമാണിത്.

സാധാരണ കര്‍ശനമായ ഡയറ്റാണ് സക്കര്‍ബര്‍ഗിനുള്ളത്. ബ്രസീലിയന്‍ ജിജുറ്റ്സില് പരിശീലനം വരെ താരം നടത്തുന്നുണ്ട്. ഇത്തരം കായികാഭ്യാസങ്ങള്‍ നടത്തി ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുന്ന സക്കര്‍ബര്‍ഗിന് ഇതെന്ത് പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആഴ്ച്ചകള്‍ മുമ്പാണ് ബ്ലൂബെല്റ്റിനായി താന്‍ മത്സരിക്കുമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. എന്നാല്‍ താന്‍ ഭാരം കുറയ്ക്കില്ലെന്ന് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ത്രെഡ്സില്‍ വന്ന മക്ഡൊണാള്‍ഡ്സിന്റെ പോസ്റ്റിന് നല്കിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
എല്ലാവര്ക്കും എന്തുകൊണ്ട് മക്ഡൊണാള്‍ഡ്സ് ഇഷ്ടപ്പെടുന്നു എന്നായിരുന്നു അവരുടെ പോസ്റ്റില്‍ ചോദിച്ചത്. മക്ഡൊണാള്‍ഡ്സ് അവരുടെ പുതിയ ആപ്പ് പുറത്തിറക്കുന്ന വേളയിലായിരുന്നു ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ താന്‍ ഓര്‍ഡര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ് കമന്റ് ചെയ്യുകയായിരുന്നു. 20 നഗറ്റ്സ്, ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗര്‍, ലാര്‍ജ് ഫ്രൈസ്, ഒറിയം മകഫ്ളറി, ആപ്പിള്‍ പൈ, അതിന് പുറമേ കുറച്ച് ചീസ് ബര്‍ഗര്‍ എന്നിവയാണ് വാങ്ങി കഴിക്കാന്‍ പോകുന്നതായി സക്കര്‍ബര്‍ഗ് കുറിച്ചത്.
യുഎഫ്സി ഫൈറ്റര്‍ മൈക്ക് ഡേവിസ് ഇതിന് കമന്റുമായി എത്തി. നിങ്ങള്‍ പരിശീലനത്തിലാണ്. മക്ഡൊണാള്‍ഡ്സ് കഴിക്കരുതെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ സക്കര്‍ബര്‍ഗ് തയ്യാറായിട്ടില്ല. അവരുടെ ലിസ്റ്റിലുള്ളതെല്ലാം കഴിക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഭാരം കുറയ്ക്കാന്‍ ഞാനില്ല. എനിക്ക് നിത്യേന നാലായിരം കലോറികള്‍ കിട്ടിയാല്‍ മാത്രമേ എല്ലാ കാര്യങ്ങളും ചെയ്യാനാവൂ. അതിനെല്ലാം പുറമേ വളരെ സ്വാദിഷ്ടമാണ് ഈ ഭക്ഷണമെന്നും സക്കര്‍ബര്‍ഗ് കുറിച്ചു.
നേരത്തെ സക്കര്‍ബര്‍ഗും മസ്കും തമ്മില്‍ കേജ് ഫൈറ്റ് മത്സരത്തിന് താല്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രൊഫഷണല്‍ ശത്രുത വ്യക്തിപരമായ രീതിയിലേക്ക് വളര്‍ന്നിരിക്കുകയാണ്. മസ്ക് നേരത്തെ സക്കര്‍ബര്‍ഗിനെതിരെ ലൈംഗികമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ത്രെഡ്സ് ആദ്യ ആഴ്ച്ചയില്‍ തന്നെ വന്‍ മുന്നേറ്റം നടത്തിയ സാഹചര്യത്തിലായിരുന്നു മസ്കിന്റെ കമന്റ്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications