ഇഡ്ഡലി സോഫ്റ്റാകുന്നില്ലെന്ന പരാതി ഇനി കേള്‍ക്കില്ല; ഇതാ ചില പൊടിക്കൈകള്‍
പ്രഭാത ഭക്ഷണത്തിലോ വൈകുന്നേരത്തെ ലഘുഭക്ഷണത്തിലോ അത്താഴത്തിലോ കഴിക്കാന്‍ സാധിക്കുന്ന ഭക്ഷണം ഏത് എന്ന് ചോദിച്ചാല്‍ ഏതൊരാളും കണ്ണും പൂട്ടി പറയുന്ന ഉത്തരം ഇഡ്ഡലിയെന്നായിരിക്കും. ആരോഗ്യകരവും രുചികരവും ആയ ഭക്ഷണങ്ങളില്‍ ഇഡ്ഡലിയുടെ സ്ഥാനം വളരെ മുകളിലാണ്. സാമ്പാറോ, ചട്നിയോ, ചമ്മന്തിയോ ഉണ്ടെങ്കില്‍ വയറ് നിറഞ്ഞാലും ഇഡ്ഡലി നമ്മള് കഴിച്ച് കൊണ്ടേയിരിക്കും.
ദക്ഷിണേന്ത്യയിലെ ഒരു പ്രധാന ഭക്ഷണമാണ് ഇഡ്ഡലി. എന്നാല്‍ രാജ്യത്തുടനീളമുള്ള ആളുകള്‍ ഇത് ഇഷ്ടപ്പെടുന്നു. പൂ പോലെ മൃദുവായ ഇഡ്ഡലി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. പക്ഷേ, പലര്‍ക്കും എങ്ങനെയാണ് മൃദുവായ ഇഡ്ഡലി ഉണ്ടാക്കുന്നത് എന്ന് അറിയില്ല. മാവ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിച്ചാലും എത്ര ദിവസം വേണമെങ്കിലും മൃദുവായ ഇഡ്ഡലി തയാറാക്കാം. മൃദുവായ ഇഡ്ഡലി എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

നാല് കപ്പ് പൊന്നി അരി, ഒരു കപ്പ് ഉഴുന്ന്, അര ടീ സ്പൂണ്‍ ഉലുവ, നാല് ടേബിള്‍ സ്പൂണ്‍ അവില് എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകള്‍. അരിയും ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നത് വരെ കഴുകിയെടുക്കണം. അതിന് ശേഷം വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കാം. അരി അഞ്ച് മണിക്കൂറെങ്കിലും കുതിര്‍ക്കാന്‍ വേണം. ഉഴുന്ന് മൂന്ന് മണിക്കൂര്‍ നേരവും കുതിര്‍ത്ത് വെക്കുക.
മൂന്ന് മണിക്കൂര്‍ കഴിഞ്ഞു ഉഴുന്ന് വെള്ളം മാറ്റി ഫ്രിഡ്ജില്‍ വയ്ക്കുക. അവില് ഒരു തവണ നന്നായി കഴുകണം. ശേഷം ഒരു കപ്പ് ഉഴുന്നിന് ഒന്നര കപ്പ് വരെ വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കണം. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം ചേര്‍ക്കുന്നതാണ് ഉത്തമം. ആവശ്യത്തിന് വെള്ളമൊഴിക്കാന്‍ മറക്കരുത്. ഇതിന് ശേഷം കുതിര്‍ത്ത് വച്ച അരി റവയുടെ പരുവത്തില്‍ അരച്ചെടുക്കണം.
രണ്ട് കപ്പ് അരിയ്ക്കു മുക്കാല്‍ കപ്പ് വെളളം എന്ന അനുപാതത്തില്‍ ആണ് അരയ്ക്കേണ്ടത്. എന്നാലല്‍ ഇത് തീരെ അരഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. അവല് നന്നായി അരച്ചെടുക്കാം. അതിന് ശേഷം ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് മാവ് നല്ലത്പോലെ കലക്കുക. ഏകദേശം രണ്ട് മിനിറ്റ് നേരം ഇങ്ങനെ കലക്കണം.
അതിന് ശേഷം ആറ് മണിക്കൂര്‍ നേരമെങ്കിലും മാവ് പുളിക്കാന്‍ വെക്കണം. മാവ് പുളിച്ചതിന് ശേഷം ഇഡ്ഡലി ചെമ്പില്‍ വെള്ളം ചൂടാക്കുക. ഇഡ്ഡലി തട്ട് വെച്ച ശേഷം എണ്ണ പുരട്ടി ആവശ്യത്തിന് ഉപ്പിട്ട് മാവ് കോരി ഒഴിക്കാം. അഞ്ചോ ആറോ മിനിറ്റ് ആവിയില്‍ വേവിച്ച ശേഷം കോരി കൊണ്ട് ഇഡ്ഡലി എടുക്കാം.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications