ഏഴുന്നേറ്റാല്‍ ഒരു ഗ്ലാസ് വെള്ളം, തമന്നയെ പോലെ സുന്ദരിയാവാം, ഡയറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണം
സുന്ദരമായിരിക്കണം നമ്മുടെ ശരീരം. അതിന് എന്തെല്ലാം ചെയ്യണം. സെലിബ്രിറ്റികള്‍ അക്കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ പരീക്ഷിക്കാറുണ്ട്. നടി തമന്ന ഭാട്ടിയ ആരോഗ്യ സംരക്ഷണത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്നുണ്ട്. ഹെല്‍ത്തിയായിട്ടുള്ള ഡയറ്റാണ് അവരെ ഇതിന് സഹായിക്കുന്നത്. നേരത്തെ എഴുന്നേല്‍ക്കുന്നതാണ് അവരുടെ പ്രധാന ശീലങ്ങളിലൊന്ന്.
തുടര്‍ന്ന് അങ്ങോട്ട് മികച്ച ഭക്ഷണക്രമമാണ് നടിക്കുള്ളത്. ഇത്ര സ്ലിമ്മായി തുടരാനും, മികച്ച ഡാന്‍സിനും നടിയെ സഹായിക്കുന്നതും ഈ ഡയറ്റാണ്. തടി വല്ലാതെ കൂടുന്നു, ഇത് കുറയ്ക്കാന്‍ എന്ത് ചെയ്യണം എന്ന് കരുതുന്നവര്‍ക്ക് തമന്നയുടെ ഡയറ്റ് പ്ലാന്‍ പരീക്ഷിക്കാവുന്നതാണ്. എന്തൊക്കെയാണ് അതിലുള്ളതെന്ന് നോക്കാം.

വെള്ളം കുടിച്ച് തുടക്കം
ശരീരത്തെ ജലാംശമുള്ളാക്കി മാറ്റുകയാണ് ആദ്യം തമന്നയുടെ ഡയറ്റ് പ്ലാനിലുള്ളത്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ധാരാളം വെള്ളം കുടിക്കുന്നതാണ് തമന്നയുടെ ഹെല്‍ത്ത് ഡയറ്റിലുള്ളത്. രണ്ട് മണിക്കൂറിന് ശേഷം ധാരാളം പച്ചക്കറികളും, പഴങ്ങളും കഴിക്കും. വേവിച്ച ശേഷമാണ് പച്ചക്കറികള്‍ കഴിക്കുക.
ബ്രേക്ക്ഫാസ്റ്റില്‍ മ്യൂസ്ലി, ഓട്മീല്‍ പോലുള്ളവയാണ് തമന്ന ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ കാരയ്ക്ക, നട്‌സ്, ബദാം, പഴങ്ങള്‍, ബെറികള്‍, എന്നിവ ഉണ്ട്. ഓംലെറ്റുകളും, പച്ചക്കറികള്‍ക്കൊപ്പം നടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉച്ചഭക്ഷണത്തിനും കരുതല്‍
വളരെ ബാലന്‍സായിട്ടുള്ള ഉച്ചഭക്ഷണമാണ് തമന്നയക്കുള്ളത്. തവിട് നിറത്തിലുള്ള അരി കൊണ്ടുള്ള ചോറാണ് നടി കഴിക്കുക. ഗ്രില്‍ഡ് ചെയ്ത മീനാണ് മറ്റൊരു ഫുഡ്. ഇതില്‍ അധികം കൊഴുപ്പുണ്ടാവില്ല. വളരെ ഹെല്‍ത്തിയാണ്.
ബ്രൗണ്‍ ബ്രെഡും, വെണ്ണയും ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട് തമന്ന. പരിപ്പും, ധാരാളം പച്ചക്കറികളും ലഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് നടി. ഇതില്‍ ഒരു കാര്യം പോലും പ്രോട്ടീന്‍ അടങ്ങാത്തതായി ഇല്ല. ആരോഗ്യകരമായ ഭക്ഷണമാണിത്.
വര്‍ക്ക്ഔട്ട് സ്‌നാക്‌സ്
വര്‍ക്കൗട്ടാണ് നടിയുടെ ചിട്ടയായ ജീവിതത്തിലെ മാറ്റൊരു കാര്യം. വര്‍ക്കൗട്ടിന് ശേഷം ധാരാളം ലഘുഭക്ഷണങ്ങളും തമന്ന കഴിക്കാറുണ്ട്. നട്‌സാണ് ലഘുഭക്ഷണത്തില്‍ പ്രധാനം.
ജിമ്മില്‍ വര്‍ക്കൗട്ട് തുടങ്ങുന്നതിന് മുമ്പും ചെറുതായി എന്തെങ്കിലും കഴിക്കണം. ഇത് ഊര്‍ജത്തിന്റെ അളവ് വര്‍ധിക്കും. നമ്മളെ കൂടുതല്‍ ഊര്‍ജസ്വലമായി നിലനിര്‍ത്തും.
അത്താഴത്തിനും കണ്‍ട്രോള്‍ വേണം
അത്താഴത്തില്‍ നടി ദോശയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇഡ്‌ലി, മുട്ടകള്‍ എന്നിവയും അത്താഴത്തിനുണ്ട്. സൂപ്പ്, മത്സ്യം, ചപ്പാത്തി, എന്നിവയും അത്താഴത്തിലുണ്ട്. അതുപോലെ യോഗര്‍ട്ട് തമന്നയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഭക്ഷണമാണ്. എന്ത് ഭക്ഷണം കഴിക്കുമ്പോഴും അത് ഉള്‍പ്പെടുത്തുമെന്നും നടി നേരത്തെ പറഞ്ഞിരുന്നു.
അതുപോലെ ജ്യൂസുകളും, സൂപ്പുകളും ശരീരത്തെ ഈര്‍പ്പത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. നിത്യേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കഴിക്കാറുണ്ടെന്ന തമന്ന നേരത്തെ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications