ഈ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കല്ലേ..!! മുട്ടന്‍ പണികിട്ടും, ഇക്കാര്യം അറിയാമോ?
ആരോഗ്യകരമായ ശരീരം നിലനിര്‍ത്തുന്നതിന് ദൈനംദിന ഭക്ഷണത്തില്‍ പോഷക സമ്പന്നമായ ചേരുവകള്‍ അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് പാല്. പാല് ശരീരത്തിനാവശ്യമായി നിരവധി പോഷകങ്ങള്‍ പ്രദാനം ചെയ്യുന്ന പാനീയമാണ്. പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിന്‍ എ, ബി-6, ഡി, കെ, ഫോസ്ഫറസ്, മഗ്നീഷ്യം, അയഡിന്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും പാലുമായി ചേരാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ദഹന സംബന്ധമായ അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാക്കിയേക്കാം. ശരിയായ ദഹനത്തിനും ആരോഗ്യത്തിനും പാലിനൊപ്പം ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

പാലില്‍ നിന്നാണ് തൈരുണ്ടാക്കുന്നതെങ്കിലും പാലും തൈരും ഒരുമിച്ച് കഴിക്കാന്‍ പാടില്ല എന്നാണ് ആയുര്‍വേദത്തില്‍ പറഞ്ഞിരിക്കുന്നത്. പാലിനൊപ്പം തൈരും പാല് കഴിച്ച ശേഷം തൈരും കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണത്രേ. ഇതുമൂലം, നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാം. രാത്രിയില്‍ ഉറങ്ങുമ്പോള്‍ വയറിന് അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.
പാലും നാരങ്ങയും കഴിക്കുന്നതും ഒഴിവാക്കണം. നാരങ്ങയില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത്തരം പഴങ്ങളും പാലും ഒരുമിച്ച് കഴിക്കുന്നത് ഛര്‍ദ്ദിയോ വയറുവേദനയോ ഉണ്ടാക്കും. ഇവ രണ്ടും ഒരുമിച്ച് കഴിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പഴങ്ങള്‍ കഴിച്ച് കുറഞ്ഞത് 2 മണിക്കൂര്‍ കഴിഞ്ഞ് പാല് കുടിക്കുന്നതാണ് അഭികാമ്യം.
പലപ്പോഴും ചിലര്‍ പാലില്‍ പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ചേര്‍ക്കാറുണ്ട്. ഇത് ആരോഗ്യകരമായ ഓപ്ഷനാണ് എന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും ആയുര്‍വേദത്തില്‍ പാലിനൊപ്പം ശര്‍ക്കര കഴിക്കുന്നത് ദോഷകരമാണെന്ന് പറയപ്പെടുന്നു. ഇതുമൂലം വയറുവേദന ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് ചൂണ്ടിക്കാട്ടുന്നത്.
മത്സ്യം ആരോഗ്യത്തിന് വളരെ ഗുണകരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ പാലും മത്സ്യവും ഒരിക്കലും ഒരുമിച്ച് കഴിക്കരുത്. ഭക്ഷ്യവിഷബാധ, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ക്ക് ഇത് കാരണമായേക്കാം. ഇതിന് പുറമെ ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. തേങ്ങയും പാലും ഒരുമിച്ച് കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയപ്പെടുന്നു.
സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ആമാശയത്തിലെ ആസിഡ് ഉല്പാദനത്തെ ഉത്തേജിപ്പിക്കാന്‍ കഴിയും. ഇത് പാലുമായി സംയോജിപ്പിക്കുമ്പോള്‍ ചില വ്യക്തികളില്‍ ദഹനപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ചൂടുള്ള കറികള്‍, കുരുമുളക്, കടുപ്പമുള്ള മസാലകള്‍ തുടങ്ങിയ എരിവുള്ള ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുമ്പോള്‍ ദഹനക്കേടിനുള്ള സാധ്യത വര്‍ധിപ്പിക്കും.
ചിപ്സ് പോലുള്ള ഉപ്പിട്ട സ്നാക്ക്സ് കഴിച്ച ശേഷം പാല് കുടിക്കരുത്. ഈ ലഘുഭക്ഷണങ്ങളിലെ ഉയര്‍ന്ന ഉപ്പ് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് തടസപ്പെടുത്തും. ഇത് വയറുവേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കും.
പാല് പ്രോട്ടീന്റെ നല്ല ഉറവിടമാണെങ്കിലും മറ്റ് ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങളായ മുട്ട, മാംസം, പയര്‍ എന്നിവ കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ അമിതഭാരത്തിലാക്കും. ഒന്നിലധികം പ്രോട്ടീന്‍ സ്രോതസുകളുടെ സംയോജനം ദഹനപ്രശ്നത്തിലേക്ക് നയിച്ചേക്കാം.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications