പൈനാപ്പിളും പാലും ഒന്നിച്ച് കഴിക്കാറുണ്ടോ..!? ഇനി ചെയ്യരുത്, ഈ ഫ്രൂട്‌സ് കോംബോകള്‍ മാരകം
എല്ലാ പഴങ്ങളും പോഷകങ്ങളുടെ കലവറയാണ് എന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയുമായിരിക്കും. പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നത് വളരെ ആരോഗ്യകരമാണ്. കുട്ടികള്‍ക്ക് ചെറുപ്പം തൊട്ടേ പഴങ്ങളും പച്ചക്കറികളും കഴിപ്പിച്ച് ശീലിപ്പിക്കുന്നത് നല്ലതാണ്. എന്നാല്‍ കഴിക്കുന്ന ഭക്ഷണം എത്രത്തോളം നമുക്ക് അനുയോജ്യമാണ് എന്നതിനെ കുറിച്ച് എപ്പോഴും ഒരു ഡാറ്റ സൂക്ഷിക്കുന്നതാണ് നല്ലത്.
കാരണം പലപ്പോഴും ചില ഭക്ഷണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കഴിക്കുന്നത് വിപരീത ഫലമായിരിക്കും നല്‍കുക. പലതരം പഴങ്ങളും പച്ചക്കറികളും കലര്‍ത്തുന്നത് അനാരോഗ്യം മാത്രമല്ല നിങ്ങളെയും നിങ്ങളുടെ കുട്ടിയെയും വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. ചില പഴങ്ങള്‍ സംയോജിപ്പിക്കുന്നത് അനുയോജ്യമാകാതിരിക്കുകയും ദഹനത്തെ ബാധിക്കുകയും ചെയ്യും. ഏതൊക്കെ പഴങ്ങളാണ് മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

നമ്മളുടെ വീട്ടില്‍ പലപ്പോഴും സൂക്ഷിക്കുന്ന ഇനങ്ങളാണ് കാരറ്റും ഓറഞ്ചും. എന്നാല്‍ കാരറ്റും ഒാറഞ്ചും ഒരിക്കലും ഒന്നിച്ച് കഴിക്കരുത്. ഇത് ചിലരില്‍ നെഞ്ചെരിച്ചിലും വൃക്ക തകരാറും ഉണ്ടാക്കുന്നു എന്നാണ് പറയപ്പെടുന്നത്. പപ്പായയും നാരങ്ങയും വിളര്‍ച്ചയ്ക്കും ഹീമോഗ്ലോബിന്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്ന മാരകമായ സംയോജനമാണ് എന്നാണ് പറയപ്പെടുന്നത്. കുട്ടികളില്‍ ഇത് വളരെ അപകടകരമാണത്രേ. പാലും ഓറഞ്ചും കലര്‍ത്തി കഴിക്കുന്നന്നതും നല്ലതല്ല.
ഇത് ദഹനത്തിന് വളരെ ബുദ്ധിമുട്ടായിരിക്കും. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഓറഞ്ചിലെ ആസിഡ് ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന അന്നജത്തെ ദഹിപ്പിക്കുന്നതിന് കാരണമാകുന്ന എന്‍സൈമുകളെ നശിപ്പിക്കും എന്നുമാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പേരക്കയും വാഴപ്പഴവും ഒന്നിച്ച് കഴിക്കുന്നത് അസിഡോസിസ്, ഓക്കാനം, ഗ്യാസ് ട്രബിള്‍, തുടര്‍ച്ചയായ തലവേദന എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും.
പൊതുവെ പഴങ്ങളും പച്ചക്കറികളും ഒരിക്കലും ഒന്നിച്ച് കഴിക്കാതിരിക്കുന്നതാണ് നല്ലത്. പഴങ്ങളില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹിക്കാന്‍ പ്രയാസമായിരിക്കും. വയറിളക്കം, തലവേദന, അണുബാധ, വയറുവേദന എന്നിവയ്ക്ക് കാരണമായേക്കാവുന്ന വിഷവസ്തുക്കളെ പഴങ്ങള്‍ പുളിപ്പിച്ച് ഉത്പാദിപ്പിക്കുമ്പോള്‍ അവ നിങ്ങളുടെ വയറ്റില്‍ കൂടുതല്‍ നേരം നിലനില്‍ക്കും.
പൈനാപ്പിളും പാലും ഒന്നിച്ച് കഴിക്കുന്നതും ദോഷകരമായിരിക്കും. പൈനാപ്പിളിലെ ബ്രോമെലൈന്‍ എന്ന സംയുക്തം പാലില്‍ കലരുമ്പോള്‍ വയറ്റിലെ ഗ്യാസ്, ഓക്കാനം, അണുബാധ, തലവേദന, വയറുവേദന തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പുഡ്ഡിംഗിനൊപ്പം വാഴപ്പഴം കഴിക്കുന്നത് ദഹനം ബുദ്ധിമുട്ടാക്കും. ശരീരത്തില്‍ വിഷവസ്തുക്കളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നതിനാല്‍ ഇത് കുട്ടികള്‍ക്ക് അപകടകരമാണ്.












Click it and Unblock the Notifications