Get Updates
Get notified of breaking news, exclusive insights, and must-see stories!

സാലഡില്‍ കക്കരിക്കയും തക്കാളിയും ചേര്‍ക്കല്ലേ..? പണികിട്ടുമെന്നുറപ്പ്.. പരിഹാരം ഇതാ

ഭക്ഷണത്തിന് സാലഡ് കൂടി ചേര്‍ത്ത് കഴിക്കുന്നവരാണ് നമ്മള്‍. ബിരിയാണി പോലുള്ള നോണ്‍ വെജ് വിഭവങ്ങള്‍ക്ക് സാലഡ് കൂടിയേ തീരൂ. പൊതുവെ കക്കരിക്ക, ഉള്ളി, തക്കാളി, തൈര് എന്നിവ ചേര്‍ത്താണ് സാലഡ് ഉണ്ടാക്കാറുള്ളത്. എന്നാല്‍ ഇതില്‍ അനാരോഗ്യകരമായ ഒരു സംയോജനം ഉണ്ട് എന്ന് പലര്‍ക്കും അറിയില്ല. കക്കരിക്കയും തക്കാളിയും സാലഡില്‍ ഒന്നിച്ച് ചേര്‍ക്കാന്‍ പാടില്ല എന്നാണ് ആയുര്‍വേദത്തില്‍ പറഞ്ഞിരിക്കുന്നത്.

ശരീരത്തിന്റെ ക്രമമായ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്ന വിരുദ്ധാഹാരമാണ് ഇവ രണ്ടും ചേര്‍ത്തുള്ള സാലഡ് എന്നാണ് ആയുര്‍വേദത്തില്‍ പറഞ്ഞിരിക്കുന്നത്. ഓരോ ഭക്ഷണ ചേരുവകള്‍ക്കും അതിന്റേതായ സ്വഭാവവും സവിശേഷതകളും ദഹന വേഗതയുമുണ്ട്. ഇത് അനുസരിച്ചാണ് രണ്ട് ചേരുവകളുടെ സംയോജനം സുരക്ഷിതമാണോ അല്ലയോ എന്ന് നിര്‍വചിക്കുന്നത്.

food tips

രണ്ട് വ്യത്യസ്ത സ്വഭാവങ്ങളുള്ള ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍ അവ കുടലിന് ദോഷം ചെയ്യും. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തില്‍ വിരുദ്ധാഹാര ഗണത്തില്‍പ്പെടുന്നവയാണ് തക്കാളിയും കക്കരിക്കയും. കക്കരിക്കയില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന നിരവധി അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ വിറ്റാമിന്‍ സി ആഗിരണത്തെ തടസപ്പെടുത്തുന്ന ഒരു വസ്തുവും ഇതില്‍ അടങ്ങിയിട്ടുണ്ട്.

നേരെമറിച്ച് തക്കാളിയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ കക്കരിക്കയുമായി സംയോജിപ്പിക്കുമ്പോള്‍ ശരീരത്തിലെ അസിഡിറ്റി പി എച്ച് അസന്തുലിതാവസ്ഥ ഉണ്ടാക്കാം. ഇത് ദഹനക്കേട്, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും. ഇത് നീണ്ടുനില്‍ക്കുകയാണെങ്കില്‍ ടോക്‌സെമിയയ്ക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകും. തക്കാളിയും കക്കരിക്കയും ഒരു മോശം ഫുഡ് കോമ്പിനേഷന്‍ ആണെന്ന് മനസിലാക്കുമ്പോള്‍ നിരാശ തോന്നുന്നുണ്ടല്ലേ.

എന്നാല്‍ പ്രായോഗികമായി എങ്ങനെ ഇതിനെ മറികടക്കാം എന്ന് നോക്കാം. ഒരു സാലഡ് പാത്രത്തില്‍ നിന്ന് രണ്ടിലേതെങ്കിലും ഒഴിവാക്കുന്നത് അസാധ്യമായിരിക്കാം. അപ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്? വിഷമിക്കേണ്ട. ഇതാ നിങ്ങള്‍ക്കുള്ള ഒരു പരിഹാരം. ദഹന രസങ്ങളെ ഉത്തേജിപ്പിക്കുന്നതിന് അര ടീസ്പൂണ്‍ വറ്റല് ഇഞ്ചിയും ഒരു നുള്ള് ഉപ്പും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഭക്ഷണം ആരംഭിക്കാം.

ഇതോടൊപ്പം, ദഹനത്തെ സഹായിക്കാനും വെള്ളം നിലനിര്‍ത്താനും സാലഡില്‍ കുറച്ച് ഉപ്പ് ചേര്‍ക്കുക. ഏറ്റവും പ്രധാനമായി, ദഹന പ്രക്രിയ വേഗത്തിലാക്കാന്‍ നിങ്ങളുടെ ഭക്ഷണം നന്നായി ചവയ്ക്കുക. ഇത് കക്കരിക്കയും തക്കാളിയും ചേര്‍ത്തുണ്ടാക്കുന്ന അനാരോഗ്യ പ്രവണതയെ ചെറുക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+