Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴിക്കുന്നതിന് മുന്‍പ് മാമ്പഴം വെള്ളത്തിലിട്ട് വെക്കണോ..? പഴമക്കാര്‍ പറയുന്നതില്‍ വല്ലകാര്യവുമുണ്ടോ..?

വേനല്‍ക്കാലം ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം നമ്മള്‍ക്ക് സമ്മാനിക്കുന്നത് രുചിയൂറുന്ന മാമ്പഴക്കാലം കൂടിയാണ്. വേനലവധിക്ക് മാവില്‍ കല്ലെറിഞ്ഞ് മാമ്പഴം വീഴ്ത്തിയവരാണ് നമ്മള്‍ എല്ലാവരും. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴമാണ് എന്നതിനാല്‍ തന്നെ കൃത്രിമമായി പഴുപ്പിച്ചതായിരിക്കും എന്ന ആശങ്ക മാമ്പഴത്തിന്റെ കാര്യത്തില്‍ വേണ്ട. എങ്കിലും മാമ്പഴം കഴിക്കുന്നതിന് മുന്‍പ് നന്നായി കഴുകണം എന്നത് പണ്ട് മുതലെ നമ്മള്‍ കേട്ടുവരുന്നതാണ്.

സ്വന്തം വീട്ടിലുണ്ടായതാണെങ്കിലും മാമ്പഴം കഴുകി കഴിക്കണം എന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന് പലര്‍ക്കും അറിയില്ല. അതെന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം. വിറ്റാമിന്‍ സി, കെ, ഇ, എ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാമ്പഴം. കഴിക്കുന്നതിന് മുന്‍പ് മാമ്പഴം കഴുകിയാല്‍ മാത്രം പോര, അല്‍പനേരം വെള്ളത്തിലിട്ട് വെക്കണം എന്നാണ് പറയുന്നത്.

food tips

ഇതിന് പിന്നിലെ ശാസ്ത്രീയ കാരണം അതില്‍ അടങ്ങിയിരിക്കുന്ന ആന്റി ന്യൂട്രിയന്റ് ഫൈറ്റിക് ആസിഡിനെ നീക്കം ചെയ്യും എന്നതാണ്. ഫൈറ്റിക് ആസിഡ് ആരോഗ്യത്തിന് അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇരുമ്പ്, സിങ്ക്, കാല്‍സ്യം തുടങ്ങിയ ചില ധാതുക്കള്‍ ശരീരം ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തുകയും ധാതുക്കളുടെ കുറവിലേക്ക് നയിക്കുകയും ചെയ്യും.

മാമ്പഴം 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വെള്ളത്തിലിട്ട് വെച്ചാല്‍ അധിക ഫൈറ്റിക് ആസിഡ് നീക്കം ചെയ്യപ്പെടും. ആതിനാല്‍ ഇത് ഒരു ആന്റി ന്യൂട്രിയന്റ് എന്നറിയപ്പെടുന്നു. മെച്ചപ്പെട്ട പോഷക ആഗിരണത്തെ പ്രോത്സാഹിപ്പിക്കുന്നു. തൊലിയിലെ കീടനാശിനികളെ കളയും എന്നതാണ് മറ്റൊരു ജനപ്രിയ കാരണം. വിപണിയില്‍ നിന്ന് വാങ്ങുന്ന മാമ്പഴങ്ങളില്‍ പലതരം കീടനാശിനികള്‍ ഉപയോഗിക്കുന്നു.

ഇത് തലവേദന, മലബന്ധം തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഈ രാസവസ്തുക്കള്‍ ചര്‍മ്മം, കണ്ണുകള്‍, ശ്വാസകോശം എന്നിവയെ പ്രകോപിപ്പിക്കുകയും അലര്‍ജിക്ക് കാരണമാവുകയും ചെയ്യും. ഈ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് മാമ്പഴം വെള്ളത്തില്‍ കുതിര്‍ക്കണം എന്നും പറയപ്പെടുന്നു. പൊതുവെ ചൂടുള്ള പഴമാണ് മാമ്പഴം. ഇത് വേനല്‍ക്കാലത്ത് ശരീരത്തിന് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു.

ഇതൊഴിവാക്കാന്‍ മാമ്പഴം വെള്ളത്തില്‍ കുതിര്‍ക്കണം. ഇത് മാമ്പഴത്തിന്റെ സ്വാഭാവിക ചൂടിനെ നിയന്ത്രിക്കും എന്നാണ് ആയുര്‍വേദത്തില്‍ പറഞ്ഞിരിക്കുന്നത്. മാമ്പഴം കുതിര്‍ക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഫൈറ്റിക് ആസിഡ് നീക്കം ചെയ്യാനും അതിന്റെ ജലാംശം വര്‍ധിപ്പിക്കാനും അവയുടെ തൊലിയിലെ രാസ കീടനാശിനികളെക്കുറിച്ചുള്ള സംശയങ്ങള്‍ ഇല്ലാതാക്കാനും കഴിയും. അതിനാല്‍ മാമ്പഴം കുതിര്‍ക്കുന്ന രീതിയെ ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+