Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മൂത്തികള്‍, മുതല്‍ പാന്‍കേക്കുകള്‍ വരെ; ഈ 5 കാര്യങ്ങള്‍ എന്ത് വന്നാലും രാവിലെ കഴിക്കണം

പ്രഭാതഭക്ഷണം നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യമാണ്. എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് അറിയുമോ? നമ്മുടെ ശരീരത്തിലേക്ക് വേണ്ട എല്ലാ കാര്യങ്ങളും ആദ്യം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിലെത്തുക. നമുക്ക് വേണ്ട ഊര്‍ജമെല്ലാം അതിലൂടെയാണ് ലഭിക്കുക. കൃത്യമായ സമയത്ത് പ്രഭാത ഭക്ഷണം കഴിച്ചാല്‍ അത് ദഹനത്തെ വരെ കൃത്യമായി സഹായിക്കും.

പക്ഷേ അതിനെല്ലാം നമ്മള്‍ എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. നമ്മുടെ ബ്രേക്ക്ഫാസ്റ്റില്‍ ശരീരത്തിലേക്ക് വേണ്ട പോഷകങ്ങള്‍ എല്ലാം അടങ്ങിയ ഭക്ഷണം ഉണ്ടായിരിക്കണം. നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങള്‍ പരിചയപ്പെടുത്താം.

smoothies-breakfast-tips

ഓട്മീല്‍ കിടിലനാണ്

രാവിലെ നമ്മള്‍ കഴിക്കുന്ന പ്രധാന ഭക്ഷണങ്ങളില്‍ ഓട്മീല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ധാരാളം പോഷകങ്ങള്‍ ഓട്മീലില്‍ ഉണ്ട്. ആന്റിഓക്‌സിഡന്റുകളും ലഭിക്കും. ഇത് ഹൃദയത്തെ ആരോഗ്യപൂര്‍വം സംരക്ഷിച്ച് നിര്‍ത്തും.

ഡെയ്‌ലി ഡയറ്റില്‍ ഓട്മീലും സ്ഥിരമാക്കുക. ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ ഇവ മികച്ചൊരു ഓപ്ഷനാണ്. വെള്ളത്തിന് പകരം ഓട്‌സ് പാലില്‍ ചേര്‍ത്ത് കഴിക്കുക. ഇതിലൂടെ പ്രോട്ടീനുകള്‍ ശരീരത്തിലെത്തും. ഇതില്‍ ഡ്രൈ ഫ്രൂട്‌സുകളും ചേര്‍ക്കാം. ധാരാളം ഫൈബറുകളും ശരീരത്തിലെത്തും.

സാന്‍ഡ്‌വിചുകള്‍ പൊളിയല്ലേ

പച്ചക്കറികള്‍ ധാരാളം ഉള്‍പ്പെടുത്തിയ സാന്‍ഡ്‌വിചുകള്‍ ബ്രേക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തണം. ഇത് ദീര്‍ഘനേരം നമ്മളെ വിശപ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തും. പച്ചക്കറികള്‍ വളരെ ആരോഗ്യത്തിന് നല്ലതാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

തക്കാളി, സവാള, ചീര, ലെറ്റിയൂസ് എന്നിവ ഉള്‍പ്പെടുത്താം. ഇതെല്ലാം സാന്‍ഡ്‌വിചുകളുടെ ഫ്‌ളേവറുകളും വര്‍ധിപ്പിക്കും. ഒപ്പം ഹെല്‍ത്തിയുമാണ്.

മുട്ടകള്‍ നിര്‍ബന്ധമാക്കുക

പ്രഭാത ഭക്ഷണത്തില്‍ മുട്ടകള്‍ ഉള്‍പ്പെടുത്തുക. സൂപ്പര്‍ ഫുഡ് എന്നാണ് മുട്ടയുടെ വിളിപ്പേര്. ഓംലെറ്റോ, ബുള്‍സ് ഐയോ ഒക്കെയായി ഉപയോഗിക്കാം. വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, ഫോളേറ്റുകള്‍, കരോട്ടിനോയിഡുകള്‍, തുടങ്ങിയവ ധാരാളം മുട്ടയിലുണ്ട്.

നിങ്ങളുടെ ഡയറ്റിന് എന്തുകൊണ്ടും മുട്ടകള്‍ നിര്‍ബന്ധമാക്കുക. ഹാഫ് ബോയില്‍ഡോ, പുഴുങ്ങിയതോ ആയ മുട്ടയും കഴിക്കാം. ഏറ്റവും ഗുണം കിട്ടുന്നതും മുട്ടകളിലൂടെയാണ്.

സ്മൂത്തികളുടെ ഗുണമറിയുമോ?

സ്മൂത്തികള്‍ നിങ്ങളുടെ ഡയറ്റില്‍ ഉണ്ടാവണം. ഇവയില്‍ ധാരാളം ഫൈബറുകള്‍, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തെ സഹായിക്കുന്നതാണ്. ഒരുപാട് നേരത്തെ ക്ഷീണമറിയാതെ ജോലി ചെയ്യാനും സ്മൂത്തികള്‍ നമ്മലെ സഹായിക്കും.

ശരീരത്തെ ജലാംശമുള്ളതാക്കിയും ഇവ നിലനിര്‍ത്തും. ഏത് തരം സ്മൂത്തികള്‍ വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഒന്നിലധികം പഴങ്ങള്‍ വേണമെങ്കിലും ഉപയോഗിക്കാം.

പാന്‍കേക്കുകള്‍ നിര്‍ബബന്ധമാക്കുക

പാന്‍കേക്കുകള്‍ കാര്‍ബോ ഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ഉള്ളതാണ്. ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും ഇതിലുണ്ട്. പാന്‍കേക്കിന് മുകളിലായി കുറച്ച് മധുരമുള്ള പഴങ്ങളോ, ഷുഗര്‍ സിറപ്പുകളോ ചേര്‍ക്കുക. നട്‌സുകളും ഉള്‍പ്പെടുത്താം.

പീനട്ട് ബട്ടര്‍ ജാം പോലെ ഉപയോഗിക്കാം. ഇതെല്ലാം കൂടുതല്‍ മികച്ച ബ്രേക്ഫാസ്റ്റായി പാന്‍കേക്കുകളെ മാറ്റും. ഉറപ്പായും ഒരു ദിവസത്തെ ഏറ്റവും ഉന്മേഷകരമാക്കി മാറ്റാനും പാന്‍കേക്കുകള്‍ സഹായിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+