ഓംലറ്റില്‍ ചീര ചേര്‍ത്ത് കഴിച്ചിട്ടുണ്ടോ? ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ
ഏതൊരാളേയും ദിവസം മുഴുവന്‍ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നത് പ്രഭാത ഭക്ഷണമാണ്. ആരോഗ്യകരവും ഹൃദ്യവുമായ ഒരു ദിവസം ആരംഭിക്കാന്‍ നമ്മെ മികച്ച പ്രഭാത ഭക്ഷണങ്ങള്‍ സഹായിക്കുന്നു. പ്രഭാതഭക്ഷണം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് സാധാരണയായി ലാളിത്യം, സുഖം, പോഷകാഹാരം എന്നിവയാണ്. എന്നാല്‍ രാവിലത്തെ തിരക്ക് കണക്കിലെടുത്ത് വിപുലമായ ഭക്ഷണം ആസ്വദിക്കുന്നത് പലര്‍ക്കും അസാധ്യമായിരിക്കാം.
അത്തരം ആളുകള്‍ക്ക് തിരക്കേറിയ മോണിംഗ് ഷെഡ്യൂള്‍ മറികടക്കാന്‍ സഹായിക്കുന്ന ഒരു വിഭവം ആരോഗ്യകരമായ ചീര ഓംലെറ്റാണ്. പലര്‍ക്കും ഓംലറ്റില്‍ ചീര ചേര്‍ക്കുന്നതിനെ കുറിച്ച് അറിഞ്ഞിരിക്കാന്‍ വഴിയില്ല. എന്നാല്‍ ഫ്‌ലഫി ഓംലെറ്റില്‍ പാകം ചെയ്ത ക്രഞ്ചി ചീര ചിലര്‍ക്കെങ്കിലും ഏറെ പ്രിയപ്പെട്ടതായിരിക്കാം. കാരണം ഇത് വളരെ പോഷകഗുണമുള്ളതാണ്. ചീര ഓംലെറ്റിനെ ആരോഗ്യകരമായ പ്രഭാതഭക്ഷണമാക്കി മാറ്റുന്നതിനുള്ള ചില കാരണങ്ങള്‍ നോക്കാം.

നിങ്ങളുടെ ഭക്ഷണത്തിന് നിറം ചേര്‍ക്കുന്നു എന്നതായിരിക്കും ഓംലറ്റില്‍ ചീര ചേര്‍ക്കുന്നതിലെ ആദ്യ ആകര്‍ഷണം. കാരണം വര്‍ണാഭമായ ഭക്ഷണത്തിന് പ്രായഭേദമന്യേ ഏതൊരു വ്യക്തിയെയും അതില്‍ വീഴ്ത്താന്‍ കഴിയും. ഈ സാഹചര്യത്തില്‍ ഒരു കപ്പ് ഫ്രഷ് പച്ച ചീരയുടെ ഇലകള്‍ നിങ്ങളുടെ മഞ്ഞ കലര്‍ന്ന ഓംലെറ്റിന് പച്ച നിറം നല്‍കും. ഫ്രഷ് ചീര നിങ്ങളുടെ ഭക്ഷണത്തിന്റെ ഘടന തല്‍ക്ഷണം ഉയര്‍ത്തും.
കൂടാതെ ഇത് നിങ്ങളുടെ ഭക്ഷണത്തിനും ഒരു മികച്ച ക്രഞ്ച് നല്‍കുന്നു. മുട്ട മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്താണ്. ആരോഗ്യകരമായ ഭക്ഷണത്തിന് ആവശ്യമായ പോഷകങ്ങള്‍ അവയില്‍ നിറഞ്ഞിരിക്കുന്നു. ചീര ഇതിലേക്ക് ചേര്‍ക്കുന്നതിലൂടെ അധിക പോഷകമാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. ഒപ്പം അല്‍പനേരത്തേക്ക് കൂടി വിശപ്പിനെ അകറ്റി നിര്‍ത്തി സമ്പൂര്‍ണ്ണ സംതൃപ്തി നല്‍കുന്നു.
മുട്ടയിലും ചീരയിലും പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, വിറ്റാമിനുകള്‍, കൂടാതെ വിവിധ അവശ്യ പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും ദീര്‍ഘനേരം വയറുനിറയെ നിലനിര്‍ത്താനും ശരീരഭാരം നിയന്ത്രിക്കാനും മറ്റും സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കാന്‍ ചീരയും ഓംലറ്റും ഒത്തുചേരുന്നു.
ചീര ഓംലെറ്റ് എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം പച്ചമുളക്, ഉള്ളി, പച്ച മല്ലി, വെളുത്തുള്ളി എന്നിവ നന്നായി മുറിക്കുക. ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി ചീരയിലയും അരിഞ്ഞ ചേരുവകളും ചേര്‍ത്ത് 2 മിനിറ്റ് ഫ്രൈ ചെയ്യുക. ചെറുതായി അരിഞ്ഞ ഇഞ്ചി, ഉപ്പ്, കുരുമുളക് അല്ലെങ്കില്‍ മസാലകള്‍ എന്നിവ ചേര്‍ക്കുക. ഒരു പാത്രത്തില്‍ രണ്ട് മുട്ടകള്‍ പൊട്ടിച്ച് അവയെ നന്നായി അടിക്കുക.
ശേഷം ഇത് ചട്ടിയില്‍ ഒഴിക്കുക. ഓംലെറ്റ് ഇരുവശത്തുനിന്നും നന്നായി വേവിക്കുക. പോഷക സമ്പുഷ്ടമായ ചീര ഓംലറ്റ് നിങ്ങള്‍ക്ക് മുന്നില്‍ റെഡിയായി കഴിഞ്ഞിട്ടുണ്ടാകും. ഒന്നുകില്‍ ഓംലറ്റ് അതേപടിയോ അല്ലെങ്കില്‍ ബ്രെഡോ റൊട്ടിയുമായോ ജോഡിയാക്കിയോ കഴിക്കാം.












Click it and Unblock the Notifications