ദേഷ്യം വരുമ്പോള്‍ ചായ കുടിച്ചാല്‍ എന്ത് സംഭവിക്കും..? കോപാകുലനാണെങ്കില്‍ ഈ ഭക്ഷണം കഴിക്കരുത്
നമ്മുടെ ഭക്ഷണരീതികളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ശക്തമായ വികാരമാണ് കോപം. നമ്മുടെ ഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ വികാരങ്ങള്‍ പലപ്പോഴും വലിയ പങ്ക് വഹിക്കുന്നുണ്ടത്രേ. ഉള്ളില്‍ ക്രോധവും ദേഷ്യവും നുരഞ്ഞ് പൊങ്ങുമ്പോള്‍ നമ്മുടെ ക്ഷേമത്തിന് അനുചിതമല്ലാത്ത ഭക്ഷണ തീരുമാനങ്ങള്‍ നാം എടുത്തേക്കാം എന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്.
ചില ഭക്ഷണങ്ങള്‍ നമ്മെ കൂടുതല്‍ ദേഷ്യം പിടിപ്പിക്കുകയും നമ്മുടെ വൈകാരികാവസ്ഥ വര്‍ധിപ്പിക്കുകയും ചെയ്യും. നാം കഴിക്കുന്നതും അത് എങ്ങനെ അനുഭവഭേദ്യമാകുന്നു എന്നതും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധം തിരിച്ചറിഞ്ഞ് വൈകാരിക സന്തുലിതാവസ്ഥയും മെച്ചപ്പെട്ട മാനസികാരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധാപൂര്‍വം ഭക്ഷണം തിരഞ്ഞെടുക്കണം. ദേഷ്യം വരുമ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

കാപ്പി, ചായ, സോഡകള്‍
കഫീന് താല്‍ക്കാലികമായി ഊര്‍ജ നില വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നത് പലര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ ഇത് കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ സ്‌ട്രെസ് കെമിക്കല്‍സിന്റെ ഉത്പാദനത്തിനും കാരണമാകും. ഈ ഹോര്‍മോണുകള്‍ പ്രകോപനവും ഉത്കണ്ഠയും വര്‍ധിപ്പിക്കും. ഇത് രോഷം വര്‍ധിപ്പിക്കും. നിങ്ങളുടെ വികാരങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരിക്കുമ്പോള്‍ കഫീന്‍ രഹിതമായ ഹെര്‍ബല്‍ ടീ തിരഞ്ഞെടുക്കുക.
ഫാസ്റ്റ് ഫുഡ്
ഫാസ്റ്റ് ഫുഡ് മെനുകളില്‍ സോഡിയം, ട്രാന്‍സ് ഫാറ്റുകള്‍, കൃത്രിമ അഡിറ്റീവുകള്‍ എന്നിവ അടങ്ങിയിരിക്കും. ഈ പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ വീക്കം ഉണ്ടാക്കിയേക്കാം. ഇത് മൂഡ് റെഗുലേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളെ ബാധിക്കുകയും ദേഷ്യം നിയന്ത്രിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യും.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍
മധുരമുള്ള ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനും കുറയുന്നതിനും കാരണമാകുന്നു. ഇത് പ്രകോപനം, മാനസികാവസ്ഥ, വൈകാരിക അസ്ഥിരത എന്നിവയ്ക്ക് കാരണമാകും. ഇത് ദേഷ്യം നിയന്ത്രിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു.
എരിവുള്ള ഭക്ഷണങ്ങള്‍
മുളകും മറ്റ് എരിവുള്ള ഭക്ഷണങ്ങളും ശരീര താപനിലയും ഹൃദയമിടിപ്പും വര്‍ധിപ്പിക്കും. ഈ റിയാക്ഷന്‍ രോഷത്തിന്റെ ശാരീരിക ലക്ഷണങ്ങളോട് സാമ്യമുള്ളതാണ് അതുവഴി ചില ആളുകളില്‍ ദേഷ്യവും അസഹിഷ്ണുതയും വര്‍ധിക്കാന്‍ ഇടയാകും.
കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം
വൈറ്റ് ബ്രെഡ്, പാസ്ത, മധുര പലഹാരങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അമിതമായി കഴിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ മാറും. തുടര്‍ന്നുണ്ടാകുന്ന ഊര്‍ജ്ജ തകര്‍ച്ചകള്‍ അക്ഷമയ്ക്കും അസഹിഷ്ണുതക്കും വൈകാരിക ദുര്‍ബലതയ്ക്കും കാരണമാകും. ഇവയെല്ലാം രോഷത്തിന്റെ വികാരങ്ങളെ തീവ്രമാക്കും.
തക്കാളി
ദേഷ്യം വരുമ്പോള്‍ തക്കാളി കഴിക്കുന്നത് ഒഴിവാക്കണം, പ്രധാനമായും തക്കാളി ചൂടുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഇത് കഴിക്കുന്നത് കാരണം ശരീരത്തിന്റെ താപനില ഉയരാന്‍ കാരണമാകുന്നു, അതിനാല്‍ ദേഷ്യം വരുമ്പോള്‍ അവ ഒഴിവാക്കുന്നതാണ് നല്ലത്.
മദ്യം
ഒറ്റനോട്ടത്തില്‍, വികാരങ്ങളെ നിയന്ത്രിച്ചേക്കാം എന്ന് തോന്നിപ്പിക്കുമെങ്കിലും പലര്‍ക്കും നേര്‍ വിപരീതഫലമാണ് മദ്യം സമ്മാനിക്കുക. ന്യൂറോ ട്രാന്‍സ്മിറ്റര്‍ ബാലന്‍സ് തകരാറിലാകേുന്നത് മൂഡ് നിയന്ത്രണത്തെ ദോഷകരമായി ബാധിക്കുന്നു. അമിതമായ മദ്യപാനം അല്ലെങ്കില്‍ അതിന്റെ ഫലങ്ങള്‍ ക്ഷോഭവും വൈകാരിക അസ്ഥിരതയും വര്‍ദ്ധിപ്പിക്കും, ഇത് നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കും.












Click it and Unblock the Notifications