Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രേക്ക്ഫാസ്റ്റിന് പൂരിയുണ്ടാക്കല്ലേ...!! ആപത്താണ്, വെറുംവയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

രാവിലെ കഴിക്കുന്ന ഭക്ഷണം ഏതൊരാളുടേയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഒരാളെ ദിവസം മുഴുവന്‍ ആരോഗ്യത്തോടേയും ഉന്മേഷത്തോടെയും നിലനിര്‍ത്താന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ ആരോഗ്യത്തിന് ഹിതകരമല്ലാത്ത ഭക്ഷണമാണ് നിങ്ങള്‍ കഴിക്കുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് ദോഷകരമായി തീരുകയും ചെയ്യാം. അതുകൊണ്ടാണ് ദിവസത്തിലെ ആദ്യ ഭക്ഷണമോ പാനീയമോ ദൈനംദിന പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്.

എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയതിന് ശേഷമാണ് നമ്മള്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നത്. അതായത് വെറുംവയറ്റിലേക്കാണ് നമ്മള്‍ ആദ്യത്തെ ഭക്ഷണം കഴിക്കുന്നത്. ധാരാളം പോഷകങ്ങള്‍ നല്‍കിക്കൊണ്ട് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ ഈ ദിവസത്തെ ആദ്യ പാനീയമോ ഭക്ഷണമോ സഹായിക്കും. എന്നാല്‍ ഈ ഭക്ഷണങ്ങള്‍ പോഷകപ്രദമല്ലെങ്കില്‍ അസ്വസ്ഥതകളും ദഹനസംബന്ധമായ അസുഖങ്ങളും ഉണ്ടാക്കാം.

breakfast

അതിനാല്‍ വെറും വയറ്റില്‍ കഴിക്കാതിരിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം. ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിക്കുന്നത് പലരുടെയും ദൈനംദിന ആചാരമാണ്, എന്നാല്‍ കട്ടന്‍ കാപ്പിയോ കാപ്പിയോ പാലിനൊപ്പം കഴിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനക്കേടും അസ്വസ്ഥതകളും ഉണ്ടാക്കാന്‍ കാരണമാകും.

ഇന്ത്യന്‍ വീടുകളില്‍ പൊതുവെ പ്രഭാതഭക്ഷണത്തിന് പൂരിയുണ്ടാക്കാറുണ്ട്. എന്നാല്‍ രാവിലെ പൂരിയോ മറ്റോ കഴിക്കുന്നത് ദിവസം മുഴുവന്‍ വയറു വീര്‍ക്കുന്നതായി അനുഭവപ്പെടും. ഇത് ഉയര്‍ന്ന എണ്ണയും കൊഴുപ്പും ഉള്ളതിനാല്‍ വയറിന് ഭാരമാകും. ഒഴിഞ്ഞ വയറ്റില്‍ ഇവ കഴിക്കുന്നത് ദഹനക്കേടിലേക്ക് നയിച്ചേക്കാം. ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് അലസത അനുഭവപ്പെടാനും ഇത് കാരണമാകും.

സിട്രസ് പഴങ്ങളോ ജ്യൂസോ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ആസിഡ് റിഫ്‌ലക്സിന് കാരണമാകുകയും അസ്വസ്ഥതയും നെഞ്ചെരിച്ചിലും ഉണ്ടാക്കുകയും ചെയ്യും. ചില സന്ദര്‍ഭങ്ങളില്‍, ഈ ഭക്ഷണങ്ങള്‍ ആമാശയത്തിലെ ദഹന ആസിഡുകളുമായി ഇടപഴകുകയും ഹൈപ്പര്‍ അസിഡിറ്റിയിലേക്ക് നയിക്കുകയും അള്‍സറിന് കാരണമാവുകയും ചെയ്യും. വാഴപ്പഴം പൊതുവെ ആരോഗ്യകരമായ ഒരു പഴമായി കണക്കാക്കപ്പെടുന്നു.

എന്നാല്‍ ഉയര്‍ന്ന മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ ഉള്ളടക്കം കാരണം ചിലര്‍ക്ക് വെറും വയറ്റില്‍ അവ കഴിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാം. തക്കാളിയും അസിഡിറ്റി ഉള്ള ഭക്ഷണമാണ്. അതിനാല്‍ തക്കാളി സലാഡുകള്‍, ജ്യൂസ്, സ്മൂത്തികള്‍ എന്നിവയുടെ രൂപത്തില്‍ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുകയോ കുടിക്കുകയോ ചെയ്യുമ്പോള്‍ ആസിഡ് റിഫ്‌ലക്‌സിന് കാരണമാകും.

രാവിലത്തെ ഭക്ഷണത്തില്‍ അമിതമായ അളവില്‍ മസാലകളും എരിവും കഴിക്കുന്നതും ഒഴിവാക്കണം. ഇത് വയറ്റിലെ ആവരണത്തെ പ്രകോപിപ്പിക്കാം. കൂടാതെ ഒഴിഞ്ഞ വയറ്റില്‍ ഇവ കഴിക്കുന്നത് ദഹനക്കേടിനോ നെഞ്ചെരിച്ചിലിനോ കാരണമായേക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+