Get Updates
Get notified of breaking news, exclusive insights, and must-see stories!

അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് നല്ലതാണോ..? ഒടുവില്‍ ഉത്തരം കണ്ടെത്തി

പണ്ട് കാലത്ത് ഭക്ഷണം പൊതിയാന്‍ വാഴയിലകളായിരുന്നു ഉപയോഗിച്ചിരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇന്നും നമ്മളില്‍ പലരും വാഴയിലയില്‍ പൊതിഞ്ഞ് ഭക്ഷണം കൊണ്ടുപോകാറുണ്ട്. എന്നാല്‍ ഭക്ഷണം ഇന്നത്തെ കാലത്ത് പൊതിഞ്ഞ് സൂക്ഷിക്കാന്‍ അലൂമിനിയം ഫോയില്‍ ആണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. മീനോ പച്ചക്കറികള്‍ വറുക്കുകയോ ചെയ്യുമ്പോഴും ഒരു കഷണം മാംസം തയ്യാറാക്കിയാലും അത് അലുമിനിയം ഫോയിലില്‍ പൊതിയാന്‍ സാധ്യതയുണ്ട്.

അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിഞ്ഞാല്‍ അത് ആരോഗ്യത്തിന് ഹാനികരമാണ് എന്നതിനെ ചൊല്ലി പല തര്‍ക്കങ്ങളും നിലവില്‍ ഉണ്ട്. അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് ദോഷകരമാണ് എന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. എന്നാല്‍ നമ്മള്‍ അലുമിനിയം കുക്ക്വെയറില്‍ ഭക്ഷണം പാചകം ചെയ്യാറുണ്ടെങ്കില്‍ ഫോയിലും കുഴപ്പമില്ല എന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

food tips

എന്നാല്‍ അത്തരം പാത്രങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നതും അലുമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഉയര്‍ന്ന ഊഷ്മാവില്‍ തയ്യാറാക്കുന്ന അസിഡിറ്റി അല്ലെങ്കില്‍ മസാലകള്‍ ഉള്ള ഭക്ഷണങ്ങളില്‍ ഇത് പ്രത്യേകിച്ചും സത്യമാണ്. ഭക്ഷണത്തിന്റെ പിഎച്ച് വാല്യൂ, അതില്‍ അടങ്ങിയിട്ടുള്ള ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ കൂടുന്നതിന് അനുസരിച്ച് അലൂമിനിയം ഉരുകാം.

ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രകാരം അസിഡിക്, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ലോഹം, അലുമിനിയം എന്നിവ ഫോയിലില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നു. ആല്‍ക്കഹോള്‍, ലവണാംശം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അസിഡിക്, ജലീയ ലായനികളില്‍ ഇത് കൂടുതലാണ് എന്നാണ് ഗവേഷണത്തില്‍ പറയുന്നത്.

ബാക്കി വന്ന ഭക്ഷണം അലുമിനിയം ഫോയിലില്‍ സൂക്ഷിക്കുന്നതും നല്ലതല്ല. ഭക്ഷണത്തിനുള്ളില്‍ ബാക്ടീരിയകള്‍ വളരാന്‍ ഇത് കാരണമാകും. അലുമിനിയം ഫോയിലിനുപകരം, നമ്മുടെ ശേഷിക്കുന്ന ഭക്ഷണം സംഭരിക്കാനും കൂടുതല്‍ നേരം ഫ്രഷ് ആയി സൂക്ഷിക്കാനും ക്ളിംഗ് റാപ്പുകളും ലിഡുകളും തിരഞ്ഞെടുക്കാം. ബാക്കിയുള്ള ഭക്ഷണം ഫ്രീസറില്‍ വിവിധ ബാഗുകളിലും പാത്രങ്ങളിലും സൂക്ഷിക്കുക എന്നതാണ് അവസാന ഓപ്ഷന്‍.

ഇത് നിങ്ങള്‍ക്കായി കുറച്ച് സമയം ലാഭിക്കാനും സഹായിക്കും. അലുമിനിയം ഫോയില്‍ ചൂട് നഷ്ടപ്പെടാതിരിക്കാനും ഭക്ഷണത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും സഹായിക്കും എന്നതില്‍ തര്‍ക്കമില്ല. വേഗം കേടുവരുന്ന ഭക്ഷണം പൊതിയാനും പാലുല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ വെക്കാനും സാധാരണ ഗതിയില്‍ അലുമിനിയം ഫോയില്‍ ഉപയോഗിക്കാറുണ്ട്.

എങ്കിലും നേരിട്ട് ഭക്ഷണം പൊതിയാന്‍ ഇത് ഉപയോഗിക്കരുത്. ഭക്ഷണവുമായി നേരിട്ട് സമ്പര്‍ക്കം വരാതെ ഒന്നോ രണ്ടോ ബട്ടര്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ ശേഷം അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയുന്നത് ദോഷമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+