പാലും പഴവും ഒന്നിച്ച് കഴിക്കല്ലേ... മുട്ടയും വേണ്ട; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
എല്ലാവര്‍ക്കും വേഗത്തില്‍ ലഭ്യമായതും പോഷകങ്ങള്‍ അടങ്ങിയതുമായ പഴങ്ങളില്‍ മുന്‍പന്തിയിലാണ് വാഴപ്പഴത്തിന്റെ സ്ഥാനം. സാധാരണക്കാര്‍ മുതല്‍ സമ്പന്നര്‍ വരെ ദൈനംദിന ഭക്ഷണമായി വാഴപ്പഴം കഴിക്കാറുണ്ട്. നമ്മുടെ എല്ലാം പറമ്പുകളില്‍ ഏത് കാലാവസ്ഥയിലും ഉണ്ടാകും എന്നതിനാല്‍ തന്നെ ഇത് ലഭിക്കാനും ബുദ്ധിമുട്ടില്ല. ആരോഗ്യത്തെ സമ്പുഷ്ടമാക്കുന്ന പ്രോട്ടീനുകളും മറ്റ് സുപ്രധാന പോഷകങ്ങളും അടങ്ങിയ പഴങ്ങളില്‍ ഒന്നാണ് വാഴപ്പഴം എന്നത് നിഷേധിക്കാനാവാത്തതാണ്.
പ്രഭാത ഭക്ഷണത്തിന് പുട്ടാണെങ്കില്‍ പഴം കൂടെയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇങ്ങനെയൊക്കെ ആണെങ്കിലും വാഴപ്പഴത്തിനൊപ്പം ചില ഭക്ഷണങ്ങള്‍ ജോടിയാക്കുന്നത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കും. അതിനാല്‍ ഏത്തപ്പഴത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

നേന്ത്രപ്പഴത്തില്‍ സ്വാഭാവികമായും പ്രോട്ടീനുകളും നാരുകളും മറ്റ് അവശ്യ ധാതുക്കളായ മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം വാഴപ്പഴത്തെ ഒരു പോഷകസമൃദ്ധമായ പഴമാക്കുന്നു. എന്നാല്‍ പാലിലെ കൊഴുപ്പുകളും മറ്റ് പോഷകങ്ങളും കൂടിച്ചേര്‍ന്നാല്‍, ഇത് പോഷകങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ദഹിപ്പിക്കാന്‍ പ്രയാസമാക്കുകയും ശരീരവണ്ണം അല്ലെങ്കില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
അതിനാല്‍ തന്നെ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കുമൊപ്പം പഴം കഴിക്കുന്നത് നല്ലതല്ല എന്നാണ് പറയപ്പെടുന്നത്. പലരും ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണം കഴിക്കുന്നത് താല്‍പര്യപ്പെടുന്നു. അതിനാല്‍ തന്നെ അവര്‍ അവര്‍ മാംസമോ മുട്ടയോ പഴത്തിനൊപ്പം കഴിക്കാറുണ്ട്. ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കിയേക്കാം. വാഴപ്പഴം താരതമ്യേന വേഗത്തില്‍ ദഹിക്കും. എന്നാല്‍ സാവധാനത്തില്‍ ദഹിക്കുന്നയാണ് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍.
അതിനാല്‍ ഇവ സംയോജിപ്പിക്കുന്നത് ദഹനനാളത്തില്‍ അഴുകലിനും ഗ്യാസിനും കാരണമാകും. പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങളോ ബേക്ക് ചെയ്ത സാധനങ്ങളോ പോലുള്ള സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണത്തിനൊപ്പം വാഴപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടാന്‍ കാരണമാകും. അതിനാല്‍ തന്നെ ഭക്ഷണം കഴിച്ച് അല്‍പസമയത്തിനകം വിശപ്പും ക്ഷീണവും അനുഭവപ്പെടും.
ഇത് ശരീരഭാരം വര്‍ധിപ്പിച്ചേക്കാം. നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളുമായി വാഴപ്പഴം സംയോജിപ്പിക്കുന്നത് ചില വ്യക്തികള്‍ക്ക് ദഹനക്കേടുകളോ അസ്വസ്ഥതകളോ ഉണ്ടാക്കിയേക്കാം. കാരണം, വാഴപ്പഴത്തിലും സിട്രസ് പഴങ്ങളിലും അസിഡിറ്റി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ മിശ്രിതം ആമാശയത്തില്‍ കഠിനമായി പ്രവര്‍ത്തിക്കും എന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications