തൈരിനൊപ്പം ഉള്ളി കഴിക്കല്ലേ... പണികിട്ടും; ഈ ഭക്ഷണങ്ങള്‍ക്കൊപ്പം തൈര് കഴിച്ചാല്‍ അപകടം..!
വേനല്‍ക്കാലത്ത് ഒരു പാത്രം തൈരിനെക്കാള്‍ ഉന്മേഷം നല്കുന്ന മറ്റൊന്നില്ല. തണുപ്പ് പ്രദാനം ചെയ്യുന്ന തൈരില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയ ദഹനപ്രക്രിയയെ സഹായിക്കുന്നു. അതിനാല്‍ ആമാശയത്തിനും തൈര് ഏറെ ഗുണകരമാണ് എന്നാണ് പറയപ്പെടുന്നത്. മറ്റ് ഭക്ഷണങ്ങളില്‍ നിന്നുള്ള പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും എന്നതാണ് തൈരിന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്ന്.
നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും തൈരില്‍ അടങ്ങിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ തൈരിന്റെ പോഷകാഹാര മേന്മകള് വളരെ വലുതാണ്. തൈര് ഒരു പഴകല്‍ പ്രക്രിയയിലൂടെ ഉണ്ടാക്കുന്ന പാലുല്പ്പന്നമാണ്. ഇത് മനുഷ്യ ശരീരത്തിനും വളരെ പ്രയോജനപ്രദമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കാന്‍ വരെ തൈര് സഹായിക്കും.

യോനിയിലെ അണുബാധ തടയുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും തൈര് സഹായിക്കും. എന്നാല്‍ തെറ്റായ ഭക്ഷണങ്ങള്‍ തൈരിനൊപ്പം കഴിക്കുമ്പോള്‍ ഈ പോഷകങ്ങള്‍ നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കും. തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
മത്സ്യത്തോടൊപ്പം തൈര് കഴിക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കണം എന്നാണ് പറയപ്പെടുന്നത്. കാരണം അവ രണ്ടും പ്രോട്ടീന്‍ നിറഞ്ഞതാണ്. മാംസങ്ങളില്‍ നിന്നുള്ള പ്രോട്ടീനും വെജ് പ്രോട്ടീനും കൂടിച്ചേര്‍ന്നാല്‍ മനുഷ്യ ശരീരത്തിന് ഒരുമിച്ച് ദഹിപ്പിക്കാന്‍ പ്രയാസമായിരിക്കും. അതിനാല്‍ ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കും. പൂരി പോലുള്ള എണ്ണമയമുള്ള ഭക്ഷണങ്ങളുമായി സംയോജിപ്പിച്ചും തൈര് കഴിക്കരുത്.
ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ദിവസം മുഴുവന്‍ നിങ്ങളുടെ ഉന്മേഷത്തെ ഇല്ലാതാക്കുകയും ചെയ്യും. മാങ്ങ അതിന്റെ ചൂടുള്ള പ്രകൃതം കൊണ്ട് അറിയപ്പെടുന്നതാണ്. തൈര് പൊതുവെ തണുപ്പാണ് പ്രദാനം ചെയ്യുന്നത്. ഇവ രണ്ടും ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ അത് ദഹനപ്രക്രിയയില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ചര്‍മ്മപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
ഈ രണ്ട് ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ വിഷാംശം ഉണ്ടാക്കും എന്നും പറയപ്പെടുന്നു. മാങ്ങ പോലെ ഉള്ളിയും ചൂടുള്ള സ്വഭാവമുള്ളതാണ്. ഉള്ളിയും തൈരും ഒരുമിച്ച് കഴിക്കുമ്പോള്‍ ചര്‍മ്മത്തിലെ ചുണങ്ങ്, എക്സിമ, സോറിയാസിസ് എന്നിവയ്ക്ക് കാരണമാകും എന്നാണ് പറയപ്പെടുന്നത്.
പാലുല്പ്പന്നമാണെങ്കിലും പാലും തൈരും ഒരുമിച്ച് കഴിക്കാന്‍ പാടില്ല. പാലും തൈരും ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, ശരീരവണ്ണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. കാരണം പാലിലും തൈരിലും കൊഴുപ്പും പ്രോട്ടീനും കൂടുതലാണ്.
-
ആഹാര്‍ 2026: നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ട്രേഡ്ഷോ -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും'












Click it and Unblock the Notifications