ഈ സാധനങ്ങള്‍ ഒരിക്കലും മൊത്തമായി വാങ്ങല്ലേ..!! മുട്ടന്‍ പണികിട്ടും
അടുക്കളയിലേക്ക് വേണ്ട സാധനങ്ങള്‍ ഒരുമിച്ച് വാങ്ങുന്നത് പണവും സമയം ലാഭിക്കാനും എല്ലാം നല്ലതാണ്. അതിനാല്‍ തന്നെ കടയിലേക്ക് പോകുമ്പോള്‍ അവശ്യ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ഒരുപാട് സാധനങ്ങള്‍ ഒന്നിച്ച് വാങ്ങി വെക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ എല്ലാ വസ്തുക്കളും ഇത്തരത്തില്‍ ഒന്നിച്ച് വാങ്ങിക്കാന്‍ സാധിക്കുന്നവയല്ല. ചില വസ്തുക്കളുടെ ഗുണമേന്മ ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ നഷ്ടപ്പെട്ട് പോകാന്‍ സാധ്യതയുണ്ട്.
സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് പരിമിതമായ ഷെല്‍ഫ് ലൈഫ് ആണ് ഉള്ളത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് അവയുടെ മേന്മ നഷ്ടപ്പെടും. അതിനാല്‍ നിങ്ങളുടെ സ്റ്റോര്‍ റൂം പതിവായി പരിശോധിച്ച് ആവശ്യത്തിന് മാത്രം ഇവ വാങ്ങി സൂക്ഷിക്കുന്നതാണ് നല്ലത്. പാചകത്തിനായി വാങ്ങുന്ന എണ്ണ, ഓയില്‍ പദാര്‍ത്ഥങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയാണ്.

എണ്ണ മൊത്തമായി വാങ്ങുന്നതിലൂടെ കുറച്ച് രൂപ ലാഭിക്കാന്‍ സാധിക്കുമെങ്കിലും കാലക്രമേണ അവ ചീത്തയാകുന്നു. അതിനാല്‍ ഒരു സമയം 1-2 ലിറ്റര്‍ വാങ്ങുന്നതാണ് നല്ലത്. പാലുല്‍പ്പന്നങ്ങള്‍ക്ക് താരതമ്യേന കുറഞ്ഞ ഷെല്‍ഫ് ലൈഫ് ആണ് ഉള്ളത്. അതിനാല്‍ ഇവയും മൊത്തമായി വാങ്ങാതിരിക്കുന്നതായിരിക്കും നല്ലത്. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പഴങ്ങളും പച്ചക്കറികളും വാങ്ങിക്കുന്നതായിരിക്കും നല്ലത്.
പൊതുവെ ഉള്ള ധാരണയാണ് പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ കുറെ നാള് കേടുവരാതിരിക്കും എന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണ്. പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ എക്കാലവും പുതുമയുള്ളതായിരിക്കില്ല. അടച്ച് വെച്ച അന്തരീക്ഷത്തില്‍ നിന്ന് പുറത്തെടുക്കുന്ന നിമിഷം തന്നെ അവയുടെ പോഷകമൂല്യം നഷ്ടപ്പെടും. അതിനാല്‍ തന്നെ ഇവ ബള്‍ക്കായി വാങ്ങി വെക്കാന്‍ പാടില്ല.
പലരും പരിപ്പ്, പയര്‍ വര്‍ഗത്തില്‍പ്പെട്ടവ മൊത്തമായി വാങ്ങാറുണ്ട്. എന്നാല്‍ ഇവ അമിതമായി വായുവില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവയാണെങ്കില്‍ അവയുടെ രുചി നഷ്ടപ്പെട്ടേക്കും. കീടങ്ങളെ ആകര്‍ഷിക്കുകയും കാലക്രമേണ പുതുമ നഷ്ടപ്പെടുകയും ചെയ്യുന്നതിനാല്‍ മാവും മൊത്തമായി വാങ്ങരുത്. വാങ്ങിയ മാവ് ഒരു എയര്‍ടൈറ്റ് കണ്ടെയ്നറില്‍ സംഭരിച്ച് വെക്കുകയാണ് ചെയ്യേണ്ടത്.
പെട്ടെന്ന് പഴകാനും പൂപ്പല്‍ വരാനും സാധ്യതയുള്ളതിനാല്‍ ബ്രെഡ് ഉല്‍പ്പന്നങ്ങളും അമിതമായ അളവില്‍ വാങ്ങി സൂക്ഷിക്കാന്‍ പാടില്ല. ധാന്യങ്ങള്‍ ശരിയായി സംഭരിച്ചില്ലെങ്കില്‍ പഴകിയേക്കാം. അതിനാല്‍ ഇതും ചെറിയ അളവില്‍ വാങ്ങുക. അല്ലെങ്കില്‍ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കണം. മയോന്നൈസ്, കെച്ചപ്പ് തുടങ്ങിയവ ഒരിക്കലും മൊത്തമായി വാങ്ങരുത്. ഇവയുടെ അടപ്പ് തുറക്കുമ്പോള്‍ തനന്നെ രുചിയിലും ഷെല്‍ഫ് ലൈഫിലും മാറ്റം വന്നേക്കാം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications