ഇന്റര്‍വ്യൂവിന് പോകുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ..? നാണംകെടുമെന്നുറപ്പ്, ജോലിയും കിട്ടില്ല
ജോലിക്കായുള്ള അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിന് നന്നായി തയ്യാറാകുന്നവരാണ് നമ്മള് എല്ലാവരും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും നേരത്തെ എടുത്ത് വെച്ച് നന്നായി വസ്ത്രം ധരിച്ചാണ് എല്ലാവരും ജോലിക്ക് പോകുന്നത്. എന്നാല്‍ പലരും അവഗണിക്കുന്ന ഒരു കാര്യം ചിലപ്പോള്‍ നിങ്ങളുടെ ജോലി ലഭിക്കുന്നതിന് പോലും തടസമായേക്കാം. എന്താണ് എന്നല്ലേ, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം തന്നെ.
അതെ തീര്‍ച്ചയായും അഭിമുഖത്തിന്റെ ദിവസം നിങ്ങള്‍ കഴിച്ച ഭക്ഷണം ഇതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നു. അഭിമുഖത്തിന് പോകുന്നതിന് മുമ്പ് പൂര്‍ണമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഏതൊക്കെ ഒഴിവാക്കണം എന്നതില്‍ ആശയക്കുഴപ്പമുണ്ടോ? ഒരു തടസവുമില്ലാതെ നിങ്ങളുടെ അഭിമുഖം പൂര്‍ത്തിയാക്കാനാകുമെന്ന് ഉറപ്പാക്കാന്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

ഇന്ത്യന്‍ വിഭവങ്ങളില്‍ ഉള്ളിയും വെളുത്തുള്ളിയും വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ ഒരു അഭിമുഖത്തിന് പോകുമ്പോള്‍ ഉള്ളിയും വെളുത്തുള്ളിയും ചേര്‍ത്ത വിഭവങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഈ രണ്ട് ഭക്ഷണങ്ങളും രൂക്ഷമായ ദുര്‍ഗന്ധം ഉള്ളതിനാല്‍ വായ് നാറ്റത്തിന് കാരണമാകും. ഇത് നിങ്ങളുടെ തൊഴിലുടമയില്‍ ആദ്യ സംസാരത്തില്‍ തന്നെ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും.
കാരണം നിങ്ങളുടെ ശുചിത്വത്തെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വായ് നാറ്റത്തിന് പുറമെ ഉള്ളി, വെളുത്തുള്ളി എന്നിവ അഭിമുഖത്തിന്റെ സമയത്ത് വയറിന് അസ്വസ്ഥതയും ഉണ്ടാക്കും. അതിനാല്‍ അഥവാ ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചിട്ടുണ്ടെങ്കില്‍ അഭിമുഖത്തിന് പോകുന്ന സമയത്ത് ഒന്നുകൂടെ ബ്രഷ് ചെയ്തു എന്ന് ഉറപ്പാക്കുന്നതാണ് നല്ലത്. വറുത്ത ഭക്ഷണങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കണം എന്ന് പലരും പറയാറുണ്ട്.
അവ തികച്ചും അനാരോഗ്യകരമാണ്, അവശ്യ പോഷകങ്ങളൊന്നും അടങ്ങിയിട്ടില്ല. അപ്പോള്‍ പിന്നെ ഒരു ഇന്റര്‍വ്യൂവിന് പോകുന്നതിന് മുന്‍പ് അവ കഴിക്കുന്നത് കൊണ്ട് പ്രത്യേക ഗുണങ്ങളൊന്നും ഉണ്ടാകില്ല എന്ന് പറയേണ്ടതില്ലല്ലോ. വറുത്ത ഭക്ഷണങ്ങളില്‍ എണ്ണ നിറഞ്ഞതിനാല്‍ നിങ്ങള്‍ക്ക് ദഹനക്കേടോ വയറുവേദനയോ അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
അവ നിങ്ങളുടെ വയറ്റില്‍ നിന്ന് ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും തുടങ്ങും. ഇന്റര്‍വ്യൂ ടേബിളിന് മുന്നിലിരിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത് തികച്ചും ലജ്ജാകരമാണ്. ഇത് ഒഴിവാക്കാന്‍, പക്കോഡ, കച്ചോരി, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ ഭക്ഷണങ്ങള്‍ അഭിമുഖത്തിന് പോകുന്നതിന് മുന്‍പ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇന്റര്‍വ്യൂവിന് പോകുന്നതിന് മുമ്പ് നിങ്ങള്‍ ഒഴിവാക്കേണ്ട മറ്റൊരു കാര്യം കോഫി ആണ്.
തീര്‍ച്ചയായും, ഇത് നിങ്ങള്‍ക്ക് ഊര്‍ജം നല്‍കും എന്നതില്‍ സംശയമില്ല. എന്നാല്‍ ഇതിലെ കഫീന്‍ ഉത്കണ്ഠയ്ക്കും കാരണമാകുമെന്ന വസ്തുത അവഗണിക്കാനാവില്ല. ഇന്റര്‍വ്യൂ തന്നെ പലര്‍ക്കും ഉത്കണ്ഠ നിറഞ്ഞതായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയും ഇന്റര്‍വ്യൂ സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും.
അമിതമായ പഞ്ചസാര ഉള്ളതെന്തും അഭിമുഖത്തിന് മുമ്പ് ഒഴിവാക്കണം. കാരണം, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാന്‍ ഇടയാക്കും. ഇത് സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഛര്‍ദ്ദിയും വിറയലും ഉണ്ടാക്കും. കേക്കുകള്‍, ഡോനട്ട്സ്, ചോക്കലേറ്റ്, മിഠായികള്‍ തുടങ്ങിയ ശുദ്ധീകരിച്ച പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല.
അതിനാല്‍ മധുര പലഹാരങ്ങള്‍ ഉപേക്ഷിച്ച് കൂടുതല്‍ ഉയര്‍ന്ന ഫൈബറും പ്രോട്ടീനും ഉള്ള ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ ഇന്റര്‍വ്യൂ സമയത്ത് കൂടുതല്‍ ശ്രദ്ധയോടെ തുടരാന്‍ നിങ്ങള്‍ക്ക് കഴിയും. കഫീന്‍ മാത്രമല്ല, നിങ്ങള്‍ കാര്‍ബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കണം. ഈ പാനീയങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും കാര്‍ബണ്‍ ഡൈ ഓക്സൈഡും അടങ്ങിയിട്ടുണ്ട്.
അവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അനാവശ്യ ഗ്യാസിനും വീക്കത്തിനും കാരണമാകും. അതിനാല്‍, പകരം കുടിവെള്ളമോ ഒരു ഗ്ലാസ് ഗ്രീന്‍ ടീയോ കഴിക്കുക. എന്നാല്‍ ഈ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്തുവിലകൊടുത്തും ഒഴിവാക്കുക.
-
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications