സ്‌പൈസി വിഭവങ്ങള്‍ക്കൊപ്പം ചെറുനാരങ്ങ കഴിക്കല്ലേ..!!? പണികിട്ടും, അറിയണം ഇക്കാര്യങ്ങള്‍
എല്ലാവരുടെ വീട്ടിലും പൊതുവെ കണ്ടുവരുന്ന ഒന്നാണ് ചെറുനാരങ്ങ. വീട്ടിലെ ഫ്രിഡ്ജില്‍ എപ്പോഴും മൂന്നോ നാലോ ചെറുനാരങ്ങ സൂക്ഷിച്ച് വെക്കുന്നവരാണ് നമ്മളില്‍ പലരും. അച്ചാറുണ്ടാക്കാനും വെള്ളം കലക്കാനും എന്ന് മാത്രമല്ല മുടി സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷണത്തിനും പാത്രങ്ങളിലെ കറ കളയാനും വരെ ചെറുനാരങ്ങ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ വളരെ പ്രയോജനപ്രദവും എല്ലാവര്‍ക്കും വേഗത്തില്‍ ലഭിക്കുന്ന ഒന്നുമാണ് ചെറുനാരങ്ങ.
പലപ്പോഴും ഭക്ഷണങ്ങള്‍ക്ക്, പ്രത്യേകിച്ച് മാംസ വിഭവങ്ങള്‍ക്ക് മേല്‍ അലങ്കാരത്തിനും ചെറുനാരങ്ങ വെക്കാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ചെറുനാരങ്ങ എല്ലായ്‌പ്പോഴും നമുക്ക് ഗുണകരമായിക്കൊള്ളണം എന്നില്ല. ചെറുനാരങ്ങയുടെ അസിഡിക് സ്വഭാവം തന്നെയാണ് അതിന്റെ ഗുണവും ദോഷവും നിര്‍ണയിക്കുന്നത്. ചില ഭക്ഷണങ്ങള്‍ക്കൊപ്പം ചെറുനാരങ്ങ കലര്‍ത്തുന്നത് ദോഷം ചെയ്യും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

പൊതുവെ ചെറുനാരങ്ങ മസാല വിഭവങ്ങളുടെ രുചി വര്‍ധിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ മീന്‍, മറ്റ് മാംസ വിഭവങ്ങള്‍ എന്നിവ പൊരിച്ചാലും ഡ്രൈ ചെയ്ത് വെക്കുമ്പോഴും അല്‍പം ചെറുനാരങ്ങാ നീര് പിഴിയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇത്തരം എരിവുള്ള ഭക്ഷണത്തോടൊപ്പം നാരങ്ങ കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി കൂട്ടുമെങ്കിലും ചിലരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും നല്‍കുക.
പാലും പാല്‍ ഉല്‍പന്നങ്ങളുമായും ഒരു കാരണവശാലും ചെറുനാരങ്ങ ചേര്‍ക്കരുത്. നാരങ്ങയുടെ അസിഡിക് സ്വഭാവം കാരണം പാലുല്‍പന്നങ്ങളില്‍ നാരങ്ങ ചേര്‍ത്താല്‍ അതു പിരിഞ്ഞു പോകും. പാലും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് സിട്രിക് ആസിഡിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിലും ഉണ്ടാക്കിയേക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചെറുനാരങ്ങയ്ക്കൊപ്പം മോരും തൈരും ചേര്‍ക്കുന്നതും നല്ലതല്ല.
ഏലക്ക, ഗ്രാമ്പൂ പോലെയുള്ള സുഗന്ധമുള്ള സുഗന്ധവ്യഞ്ജനങ്ങളുമായി ചെറുനാരങ്ങ ചേര്‍ക്കുന്നതും ദോഷകരമാണ്. ഇവയുടെ രുചിയെയും ഗുണത്തെയും ചെറുനാരങ്ങ ദോഷകരമായി ബാധിക്കും എന്നാണ് പറയപ്പെടുന്നത്. പലപ്പോഴും നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോള്‍ രുചി കൂട്ടുന്നതിനായി ചിലരൊക്കെ ഇതിലേക്ക് ഏലക്കയിടാറുണ്ട്. എന്നാല്‍ ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക.
സമാനമായി റെഡ് വൈനും നാരങ്ങയും ഒരുമിച്ച് ചേര്‍ക്കുന്നത് വൈനിന്റെ മണവും രുചിയും നശിപ്പിക്കും എന്നും പറയുന്നുണ്ട്. പപ്പായയും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നതും ദോഷകരമാണ്. ഇത് വിളര്‍ച്ചയ്ക്കും ഹീമോഗ്ലോബിന്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമായേക്കും. കുട്ടികള്‍ക്ക് ഇത് വളരെ അപകടകരമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.












Click it and Unblock the Notifications