Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീരകവെള്ളത്തിൽ നാരങ്ങനീര്, ചായയും കാപ്പിയുമില്ല, കഴിഞ്ഞില്ല; ലക്ഷ്മി നായരുടെ ഒരു ദിവസത്തെ ഭക്ഷണം ഇങ്ങനെ

മലയാളികൾക്ക് പരിചിത മുഖമാണ് ലക്ഷ്മി നായരുടേത്. രുചിയേറുന്ന വിഭവങ്ങളുടെ റെസിപ്പിയുമായാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് ലക്ഷ്മി നായർ കയറിവന്നത്, പിന്നീട് യാത്രകളും പല സ്ഥലങ്ങളിലെ സംസ്ക്കാരവും ഭക്ഷണവും ഒക്കെ പരിചയപ്പെടുത്ത ട്രാവലിം​ഗ് ബ്ലോ​ഗ് പോലുള്ള പരിപാടിയും അവർ അവതരിപ്പിച്ചിരുന്നു.

ഭക്ഷണത്തെ ഇത്രയേറെ സ്നേഹിക്കുന്ന ലക്ഷ്മി എങ്ങനെയാണ് ആരോ​ഗ്യവും സൗന്ദര്യവും ഇങ്ങനെ കാത്തുസൂക്ഷിക്കുന്നത് എന്നാണ് എല്ലാവർക്കും അത്ഭുതം. ഇപ്പോൾ ഒരു ദിവസം താൻ കഴിക്കുന്ന ഭക്ഷണം എന്താണ് പറയുകയാണ് ലക്ഷ്മി നായർ പുതിയ വ്ലോ​ഗിലാണ് തന്റെ ഒരു ദിവസത്തെ ഭക്ഷണത്തെക്കുറിച്ച് പറയുന്നത്.

anchor
}

ആരോ​ഗ്യദായകമായ ഭക്ഷണം മാത്രമേ കഴിക്കൂ എന്നൊന്നും താൻ ഇവിടെ അവകാശപ്പെടുന്നില്ലെന്നും മധുരപലഹാരങ്ങളും സ്നാക്സും ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും ഒരേതരം ഭക്ഷണം ഇത്ര നേരത്ത് എന്നും നിർബന്ധമില്ലെന്നും ലക്ഷ്മി നായർ പറഞ്ഞു. രാവിലെ ജീരകവെള്ളത്തിൽ നാരങ്ങാനീര് പിഴിഞ്ഞ് കുടിക്കും. വെറും വയറ്റിലെ ആദ്യ ഭക്ഷണം ഇതാണ്.

ഒന്നര മണിക്കൂർ കഴിഞ്ഞാൽ പ്രാതലിനുള്ള നേരമാകും. ഇഡ്ലി രണ്ട് അല്ലെങ്കിൽ മൂന്ന്, തേങ്ങാ ചമ്മന്തി, മാെളകാപൊടി, ബുൾസ് ഐ സാധാരണ വെള്ളം എന്നിവയാകും കൂടെ കഴിക്കാറുള്ളത്.

ചായയും കാപ്പിയും കുടിക്കാറില്ല. ആദ്യം മുട്ടയുടെ മഞ്ഞപൊട്ടിച്ച് തിന്നുന്നതാണ് രീതി. ഉച്ചയ്ക്ക് ഒന്നരമണിയോട് കൂടി ചമ്പാവരി ചോറ്, പച്ച ഏത്തയ്ക്ക കൊണ്ടുള്ള തോരൻ, കത്തിരിക്ക, കൊളമ്പ്, അയല മീൻ തല പൊരിച്ചത്, മത്തി ഫ്രൈ, മുട്ട ഫ്രൈ, കട്ടത്തൈര്, മുളക് കറി, അച്ചാറ് പോലെയുള്ലള കറികളുമുണ്ട്.

വിരുദ്ധാഹാരം എന്ന് പറയുമെങ്കിലും തൈരും മീനും താൻ കഴിക്കാറുണ്ട് എന്നും ചോറ് കുറച്ചേ എടുക്കൂ എന്നും ചായയും കാപ്പിയും കുടിക്കാത്ത ശീലമുള്ളത് കാെണ്ട് അഞ്ച് മണിക്ക് നാടൻ പലഹാരങ്ങൾ ആണ് പ്രിയം,. ഏഴ് മണിക്കാണ് ഡിന്നർ ടൈം. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്ന കൂട്ടത്തിലാണ് താനെന്ന് ലക്ഷ്മി നായർ‌ പറയുന്നു.

എത്ര രുചികരമായ ഭക്ഷണമാണ് മുന്നിലെങ്കിലും വിശപ്പില്ലെങ്കിൽ സ്കിപ്പ് ചെയ്യുമെന്ന് ലക്ഷ്മി പറയുന്നു. ഉച്ചഭക്ഷണം ഹെവി ആയാൽ പലപ്പോഴും രാത്രി ഭക്ഷണം ഒഴിവാക്കും. രണ്ട് ചപ്പാത്തി, അപ്പം, ഇടിയപ്പം ഏത്തപ്പഴം പുഴുങ്ങിയത് ഒക്കെയാണ് ഇഷ്ടം. പപ്പടവും ഏത്തപ്പഴവും ഇഷ്ടമാണ്. മധുരവും ഉപ്പും കൂടിയുള്ള രുചി വ്യത്യസ്തമാണ് ഇങ്ങനൊയൊരു കോമ്പോ തിരഞ്ഞെടുക്കാനുള്ള കാരണം ഇതാണെന്ന് ലക്ഷ്മി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+