വാഴപ്പഴം മുതൽ നാരങ്ങ വരെ; വിണ്ടുകീറിയ പാദങ്ങൾക്കുള്ള പരിഹാരം വീട്ടിൽ തന്നെ; തയ്യാറാക്കാം ഇങ്ങനെ
എല്ലാവരും ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധ കൊടുക്കാറുണ്ട്. എന്നാൽ പാദസംരക്ഷണത്തിനോ? മുഖവും ചർമ്മവും എത്ര ഭംഗിയുണ്ടായാലും ചെളിപിടിച്ചതും വിണ്ടുകീറയതുമായ പാദമാണെങ്കിൽ അത് മൊത്തത്തിലുള്ള സൗന്ദര്യത്തെ തന്നെ ബാധിക്കും.
മുഖ സൗന്ദര്യത്തിന് പല ടിപ്പുകൾ ഉണ്ടെങ്കിലും പാദ സംരക്ഷണത്തിനുള്ള ടിപ്പുകൾ പറഞ്ഞ് കേട്ടത് കുറവായിരിക്കും. വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില ടിപ്പുകളാണ് പറയാൻ പോകുന്നത്.സ്വാഭാവികമായും നല്ല ഭംഗിയുള്ള പാദങ്ങൾ സ്വന്തമാക്കണമെങ്കിൽ പതിവ് പരിചരണം ആവശ്യമാണ്.

ദിവസവും നിങ്ങളുടെ പാദങ്ങൾ കഴുകുകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു ദിവസം രണ്ട് തവണ പാദം കഴുകാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യണം. ദിവസത്തിന്റെ തുടക്കത്തലിലും രാത്രിയിലും കഴപുകുന്നതാണ് നല്ലത്. അത് പോലെ തന്നെ കറ്റാർ വാഴ പാദങ്ങൾക്ക് നല്ലതാണ്, നിങ്ങളുടെ പാദങ്ങൾ വളരെ മൃദുലമാക്കാൻ കറ്റാർ വാഴ ജെൽ ഉപയോഗിച്ച് തടവുക.
ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനായി: കാലിലെ മൃതകോശങ്ങൾ നീക്കം ചെയ്യുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. തേനും നാരങ്ങാനീരും ഉപയോഗിച്ച് ഇത് എളുപ്പത്തിൽ ചെയ്യാം. തേൻ, പാൽ, നാരങ്ങ നീര് എന്നിവ കാെണ്ട് മിശ്രിതം ഉണ്ടാക്കുക, ദിവസവും 10 മിനിറ്റ് അതിൽ നിങ്ങളുടെ പാദങ്ങൾ മുക്കുക. ഇങ്ങനെ ചെയ്യുന്നത് പാദങ്ങളിലെ മൃതകോശത്തെ കളയും.
പാദങ്ങൾക്ക് ജലാംശം നൽകുക: പാദങ്ങൾക്ക് ജലാംശം നൽകണം. അതിന് പഴം സഹയാകമാണ്. ഒരു പാത്രത്തിൽ ഒരു വാഴപ്പഴം നന്നായി ഉടച്ച ശേഷം കാലിൽ പുരട്ടി നൽകാം. ഇത് 15 - 20 മിനിറ്റ് നേരം വെയ്ക്കാം. ശേഷം വെള്ളത്തിൽ കഴുകാം. വാഴപ്പഴം ചർമ്മത്തെ മൃദുലമാക്കും.
നിർജ്ജലീകരണം ഇല്ലാതാക്കും. ഇതിൽ വിറ്റാമിനുകൾ എ, ബി, സി, ഇ എന്നിവയും പൊട്ടാസ്യം പോലുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്. പാദങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കും.
വരണ്ട പാദങ്ങൾ ഇല്ലാതാക്കാം: വെളിച്ചെണ്ണയ്ക്കു ധാരാളം രോഗശാന്തി ഗുണങ്ങളുണ്ട്. വരണ്ട ചർമ്മമുള്ളവർക്ക് വെളിച്ചെണ്ണ ഏറെ ഗുണകരമാണ്. നിങ്ങളുടെ പാദങ്ങൾ വരണ്ട് പോകുന്നത് ഇല്ലാതാക്കാൻ വെളിച്ചെണ്ണ സഹായിക്കും. രാത്രിയിലോ ദിവേസനയുള്ള കുളിത്ത് ശേഷമോ വെളിച്ചെണ്ണ പുരട്ടാം.
ഇത് വരൾച്ച മാറ്റുകയും നിങ്ങളുടെ പാദങ്ങൾ മൃദുവാക്കുകയും ചെയ്യുന്നതാണ്. വെളിച്ചെണ്ണയ്ക്ക് ഔഷധഗുണങ്ങളുണ്ട്. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് അണുബാധകളെ അകറ്റാനും പാദങ്ങൾ കൂടുതൽ വൃത്തിയും മൃദുവും ആക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണയ്ക്ക് പകരം ഒലീവ് ഓയിലും ഉപയോഗിക്കാം.












Click it and Unblock the Notifications