Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖക്കുരു മുതല്‍ തലവേദന വരെ; വില്ലന്‍ കൂടെത്തന്നെയുണ്ട്: മുഖത്തേക്കു ചേര്‍ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കാം

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ ആര്‍ക്കും ഒഴിവാക്കാനാകാത്ത ഒരു കാര്യമാണ് മൊബൈല്‍ ഫോണ്‍. എന്നാല്‍ മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തലവേദന, ഉറക്കമില്ലായ്മ അടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ക്ക് അനിയന്ത്രിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണമാകാറുണ്ട്.

മുഖക്കുരു അടക്കമുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണമാകുന്നുണ്ടെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. ഇതുകൂടാതെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ നിന്നുള്ള വെളിച്ചം തുടര്‍ച്ചയായി ഏല്‍ക്കുന്നത് കണ്ണുകള്‍ക്കു ചുറ്റും കറുപ്പു പടരാനും കണ്ണുകള്‍ വരളാനും കാരണമാകും.

mobile use

മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുന്നതിലെ ചില പ്രശ്‌നങ്ങളാണ് മുഖക്കുരുവിനും കരുവാളിപ്പിനും കണ്ണ് വരളുന്നതിനും ഒക്കെ കാരണമാകുന്നത്. കണ്ണുകളും ചര്‍മവുമൊക്കെ ആരോഗ്യത്തോടെ ഇരിക്കാന്‍ സ്‌ക്രീനിലേക്കു നോക്കിയിരിക്കുന്ന സമയം കുറയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

മുഖക്കുരു

മൊബൈല്‍ ഫോണ്‍ ഉപയോഗം മുഖക്കുരുവിന് കാരണമാകുന്നത് എങ്ങനെയെന്ന് നോക്കാം. അഴുക്കും എണ്ണമയവുമുള്ള കൈകള്‍ കൊണ്ട് ഫോണ്‍ പിടിക്കുമ്പോള്‍ ഫോണിന്റെ പ്രതലത്തിലേക്ക് ഈ എണ്ണമയം പറ്റിപ്പിടിക്കുന്നു. ഫോണ്‍ പിന്നീട് മുഖത്തേക്ക് അമര്‍ത്തുമ്പോള്‍ ഈ എണ്ണമയം മുഖത്തേക്കും പടരുന്നു. മുഖത്തെ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നതിലൂടെ മുഖക്കുരു ഉണ്ടാകുന്നു.

മൊബൈല്‍ ഫോണ്‍ വൃത്തിഹീനമായ പല സ്ഥലത്ത് വയ്ക്കുന്നതും കൈകള്‍ കൊണ്ട് തുടര്‍ച്ചയായി എടുക്കുന്നതും മൂലം ബാക്ടീരിയ അടിഞ്ഞുകൂടാനുള്ള സാധ്യതയുണ്ട്. ഇവ പിന്നീട് ഫോണില്‍ നിന്ന് ശരീരത്തിലേക്കും വ്യാപിക്കുന്നു. അതിനാല്‍ മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ എണ്ണമയമില്ലാതെയും അഴുക്ക് അടിഞ്ഞുകൂടാതെയും ഇരിക്കേണ്ടത് ആരോഗ്യത്തിനു കൂടി അനിവാര്യമാണ്. മൊബൈല്‍ ഫോണ്‍ ശുചിമുറിയിലേക്കു കൊണ്ടുപോകുന്നതും പലരുടെയും ശീലമാണ്. രോഗാണുക്കളുടെ കേന്ദ്രമാണ് ശുചിമുറി. അത് മൊബൈല്‍ ഫോണിലേക്കും പിന്നീട് മുഖത്തേക്കും പടരുന്നു.

മേക്കപ്പിട്ട ശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും പിന്നീട് മുഖക്കുരുവിന് കാരണമാകും. മേക്കപ്പും വിയര്‍പ്പുമെല്ലാം കലര്‍ന്ന് മൊബൈല്‍ ഫോണിന്റെ സ്‌ക്രീനില്‍ പറ്റിപ്പിടിക്കും. വീണ്ടും മുഖത്തേക്ക് അമര്‍ത്തുമ്പോള്‍ ഈ വിയര്‍പ്പ് പടരുകയും അത് മുഖക്കുരു സൃഷ്ടിക്കുകയും ചെയ്യും.

കണ്ണുകള്‍ക്ക്

ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് ആയാസം ഉണ്ടാക്കും. ഇത് പതിയെ തലവേദനയിലേക്കു നയിക്കും. ഫോണില്‍ നിന്നുള്ള നീല വെളിച്ചം ഉറക്കത്തെ തടസപ്പെടുത്തുകയും തലവേദന വഷളാക്കുകയും ചെയ്യും.

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരവധി പേര്‍ക്കാണ് ഇന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ഉല്‍പാദന ക്ഷമതയെയും ബാധിക്കുന്നു. ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറയുന്നതും ഗുണനിലവാരം കുറയുന്നതും ഹൃദ്രോഗം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ചെറുപ്പക്കാരിലും കുട്ടികളിലുമാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ നേരിടുന്നത്.

മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ നിന്ന് പുറപ്പെടുവിക്കുന്ന നീല വെളിച്ചം മെലറ്റോണിന്‍ ഉത്പാദനത്തെ തടസപ്പെടുകയും കണ്ണിന് തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യും. സ്‌ക്രീന്‍ സമയം കുറച്ചും ശുചിത്വം പാലിച്ചും ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്നാണ് സൗന്ദര്യ വിദഗ്ധര്‍ പറയുന്നത്. പലയിടത്ത് സ്പര്‍ശിച്ച ശേഷം മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ തൊടുന്നത് ഒഴിവാക്കുക.

മൊബൈല്‍ സ്‌ക്രീന്‍ വൃത്തിയാക്കാന്‍

മൊബൈല്‍ പതിവായി വൃത്തിയാക്കുക. അതിനായി 40 ശതമാനം ആല്‍ക്കഹോള്‍ ലായനിയുള്ള ഏതെങ്കിലും വാട്ടര്‍ ബേസ്ഡ് ക്ലെന്‍സര്‍ ഉപയോഗിക്കുക. സംസാരിക്കാന്‍ ഇടയ്ക്കിടെ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതും ചര്‍മ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഡിസ്‌ക്ലെയിമര്‍: ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+