മുട്ട ഒരിക്കലും ഈ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കല്ലേ; കിട്ടുക എട്ടിന്റെ പണി..ശ്രദ്ധിക്കാം
മുട്ട ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. മുട്ട പച്ചയായും പുഴുങ്ങിയും കറികളിൽ ഉപയോഗിച്ചുമെല്ലാം നമ്മൾ കഴിക്കാറുണ്ട്. മുട്ടയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പ്രത്യേകം വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. പ്രോട്ടീൻ മുതൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെയെല്ലാം കലവറയാണ് മുട്ട. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ധൈര്യമായി മുട്ട കഴിക്കുകയും ചെയ്യാം.
ഇങ്ങനെയൊക്കെയാണെങ്കിലും മുട്ടയുടെ കൂടെ കഴിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ അൽപം ശ്രദ്ധകൊടുത്തില്ലെങ്കിൽ മുട്ടുയുടെ പോഷകമൂല്യത്തേയും ആരോഗ്യ ഗുണത്തേയുമെല്ലാം ബാധിക്കും. അതുകൊണ്ട് തന്നെ മുട്ടയുടെ കൂടെ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് വിശദീകരിക്കുന്നത്.

സോയ മിൽക്ക്
സോയ മിൽക്കും മുട്ടയും ധാരാളം പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണമാണ്. എന്നിരുന്നാലും ഇവ ഒരുമിച്ച് കഴിക്കുന്നത് ദോഷകരമാണ്. കാരണം പ്രോട്ടീൻ അളവ് കൂടാൻ ഇത് കാരണമാകും.അതുവഴി ശരീരത്തിലെ ദഹനപ്രക്രിയകൾക്ക് തടസം ഉണ്ടായേക്കും.
പഞ്ചസാരയ്ക്കൊപ്പം മുട്ട ചേർക്കല്ലേ..
മുട്ടയും പഞ്ചസാരയും ഒരുമിച്ച് പാചകം ചെയ്യുകയോ കഴിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിന് ദോഷകരമാകുന്ന തെമിമോ ആസിഡുകൾ ഉത്പാദിക്കാൻ കാരണമായേക്കും. മുട്ടയിൽ പഞ്ചസാര ചേർക്കുന്നത് മുട്ടയിലെ പ്രോട്ടീൻ്റെ രാസഘടനയിലും മാറ്റം വരുത്തും.
മുട്ടയും ചായയും തെറ്റായ കോമ്പിനേഷൻ
പാലും മുട്ടയും അതിഗംഭീര കോമ്പോയാണ്. എന്നാലും ചായയും മുട്ടയും അങ്ങനെയാണോ? ചിലർ ചായയും മുട്ടയും ഒരുമിച്ച് കഴിക്കാറുണ്ടെങ്കിലും അതൊരിക്കലും ശരീരത്തിന് നല്ലതല്ല. കാരണം ഇവ ഒരുമിച്ച് കഴിക്കുമ്പോൾ മുട്ടയിലെ പ്രോട്ടീൻറെ ആഗിരണം തടസപ്പെടും. മാത്രമല്ല അസിഡിറ്റി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും.
മാംസം
മാംസത്തോടൊപ്പം മുട്ട കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. മുട്ടയിലും മാംസത്തിലും അടങ്ങിയിരിക്കുന്ന അധിക പ്രോട്ടീനും കൊഴുപ്പും കാരണം ഭക്ഷണം ദഹിക്കുന്നത് വൈകിപ്പിക്കും.ഇത് ദിവസം മുഴുവൻ നിങ്ങളെ ക്ഷീണിതരാക്കാൻ കാരണമായേക്കും.
വാഴപ്പഴം
വൈകീട്ടും രാവിലെയുമെല്ലാം ഒരു ഏത്തപ്പഴം കഴിക്കുന്നത് ശീലമാക്കിയവരുണ്ടാകും. ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമായ ഇവ തനിച്ച് കഴിക്കുന്നത് ഉത്തമം തന്നെ. എന്നാൽ മുട്ടയുമായി ചേർക്കുമ്പോൾ അവ ദഹനത്തെ മന്ദീഭവിപ്പിക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
യോഗേർട്ടിനൊപ്പവും വേണ്ട
യോഗേർട്ട് മുട്ടയുടെ കൂടെ കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കം. പ്രോട്ടീൻ സമ്പുഷ്ടമാണ് ഇവയെങ്കിലും രണ്ടും ചേർത്ത് കഴിക്കുന്നത് ദഹനത്തെ ബാധിക്കും. ദഹന പ്രശ്നങ്ങൾക്കും കാരണമാകും.
സിട്രസ് പഴങ്ങളും ഒഴിവാക്കാം
ഓറഞ്ച്, മുന്തിരി പോലുള്ള ഭക്ഷണങ്ങൾ മുട്ടക്കൊപ്പം കഴിക്കുന്നത് ദഹനത്തെ ബാധിക്കുക മാത്രമല്ല ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.












Click it and Unblock the Notifications