മുടി കൊഴിച്ചിൽ മാറി കിട്ടുകയല്ലേ വേണ്ടത്, ശരിയാക്കാം..ഇവ ഉപയോഗിച്ച് നോക്കൂ; പരിഹാരം ഉടൻ
മുടി കൊഴിച്ചിൽ ചിലപ്പോൾ നമ്മുടെ സകല സമാധാനവും കളഞ്ഞേക്കും. പ്രശ്ന പരിഹാരത്തിന് വിപണിയിലെ വിലകൂടിയ ഹെയർ ഉത്പന്നങ്ങൾക്ക് പിറകെ പോയാൽ ചിലപ്പോൾ നിരാശയായിരിക്കും ഫലം. പാർശ്വഫലങ്ങൾ ഇല്ലാതെ മുടികൊഴിച്ചിലിന് പരിഹാരം കാണണമെങ്കിൽ നമ്മുടെ തൊടിയിൽ ഉള്ള ഔഷധ സസ്യങ്ങൾ തന്നെ ധാരാളം. അത്തരത്തിൽ മുടി കൊഴിച്ചിൽ തടഞ്ഞ് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന ചില ഔഷധ സസ്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്, അറിയാം
അശ്വഗന്ധ
ഔഷധഗുണങ്ങൾക്ക് പേരുകേട്ട അശ്വഗന്ധ മുടി കൊഴിച്ചിൽ തടയാൻ ഉത്തമമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ തലയോട്ടിയിലെ വീക്കം കുറക്കാൻ നിങ്ങളെ സഹായിക്കും. രക്തചംക്രമണം വർധിപ്പിച്ച് രോമകൂപങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും എത്താൻ ഇവ സഹായിക്കും.

ശതാവരി
മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങളായ സാപ്പോണിനുകൾ ശതാവരിയിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾക്ക് ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് തലയോട്ടിയെ സംരക്ഷിക്കാൻ ഇവ സഹായിക്കും. കൂടാതെ ഹോർമോൺ അളവ് സന്തുലിതമാക്കാനും ശതാവരിയുടെ ഉപയോഗത്തിലൂടെ സാധിക്കും. തലയോട്ടിയിലെ താരൻ പോലുള്ള പ്രശ്നങ്ങളേയും ഇവ തുരത്തുന്നു.
കയ്യോന്നി
മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ തടയാനും മുടി വളരാനും കയ്യോന്നി സഹായിക്കും. താരൻ കുറയ്ക്കാനും അകാല നര തടയാനും ഇവ നല്ലാതാണ്. . മുടിയുടെ ഘടനയും തിളക്കവും വർദ്ധിപ്പിക്കുകയും ചെയ്യും. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അകാല നര പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നു.
ബ്രഹ്മി
മുടി വളർച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീനുകളെ സജീവമാക്കുന്ന ആൽക്കലോയിഡുകൾ ബ്രഹ്മിയിൽ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ പ്രോട്ടീനുകൾ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും താരൻ കുറക്കാനും ബ്രഹ്മി സഹായിക്കും.
നെല്ലിക്ക
വൈറ്റമിൻ സിയും ആൻ്റി ഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. രോമകോശങ്ങൾ ഉൾപ്പെടെയുള്ള കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്ന കൊളാജൻ ഉത്പാദിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കും. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ രോമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീറാഡിക്കലുകൾക്കെതിരെ പൊരുതുന്നു. ആരോഗ്യകരമായ തലയോട്ടിയിൽ മാത്രമേ ആരോഗ്യമുള്ള മുടി വളരൂ. തലയോട്ടി ഇത്തരത്തിൽ ആരോഗ്യകരമായി നിലനിർത്താൻ നെല്ലിക്കയുടെ പതിവ് ഉപയോഗം സഹായിക്കും.
വേപ്പ്
ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് വേപ്പ്, ഇത് തലയോട്ടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. വേപ്പെണ്ണ പതിവായി ഉപയോഗിക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തും. ഇത് രോമകൂപങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കുകയും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു.
ചെമ്പരത്തി
ചെമ്പരത്തി
ചെമ്പരത്തിയിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കും. മാത്രമല്ല
തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആൻ്റിഓക്‌സിഡൻ്റുകളും ചെമ്പരത്തിൽ അടങ്ങിയിട്ടുണ്ട്. പതിവായി ഉപയോഗിക്കുന്നത് തിളക്കമുള്ള മുടിക്ക് സഹായിക്കുന്നു.












Click it and Unblock the Notifications