രാത്രി എട്ട് മണിക്ക് ശേഷം ചിക്കന്‍ കഴിക്കല്ലേ..! ഇക്കാര്യം എല്ലാവരും അറിഞ്ഞിരിക്കണം
പലരും രാത്രി വൈകി ലഘുഭക്ഷണങ്ങള്‍ അമിതമായി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. രുചികരമാണെങ്കിലും അവ നിങ്ങളുടെ ഉറക്കത്തെ ഇടയ്ക്കിടെ തടസപ്പെടുത്തുകയും വൈകി ഉണരുന്നതിനും കാരണമാകുകയും ചെയ്യും എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യമുള്ള ശരീരത്തിന്റെയും മനസിന്റെയും ആദ്യപടിയാണ് നല്ല ഉറക്കം. എന്നാല്‍ രാത്രി 8 മണിക്ക് ശേഷം അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളും ജങ്ക് ഫുഡുകളും കഴിക്കുന്നത് ശരീരത്തിന് ദോഷകരമായിരിക്കും.
അതിനാല്‍ രാത്രി എട്ട് മണിക്ക് ശേഷം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കം. പിസ്സ പലരുടേയും ഏറ്റവും ജനപ്രിയമായ രാത്രി ലഘുഭക്ഷണങ്ങളില്‍ ഒന്നാണ്. എന്നിരുന്നാലും ഇത് ഏറ്റവും അനാരോഗ്യകരമായ ഭക്ഷണം കൂടിയാണ്. പിസ്സയില്‍ അടങ്ങിയിരിക്കുന്ന തക്കാളി സോസും ചീസും അതിന്റെ അമ്ല സ്വഭാവം കാരണം നെഞ്ചെരിച്ചില്‍ ഉണ്ടാക്കുകയും മോശം ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഡാര്‍ക്ക് ചോക്ലേറ്റില്‍ ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് രാത്രി 8 മണിക്ക് ശേഷം കഴിക്കുമ്പോള്‍ ഉറക്കം കെടുത്തുന്നു. ഇത് ഊര്‍ജം ഇരട്ടിയാക്കുകയും മണിക്കൂറുകളോളം നിങ്ങളെ ഉണര്‍ത്തുകയും ചെയ്യുന്നു. അല്‍പം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെങ്കിലും വലിയ അളവില്‍ കഴിക്കുന്നത് വലിയ റിസ്‌ക് ആണ്. മദ്യം ഉറങ്ങാന്‍ സഹായിക്കുന്നു എന്ന് പൊതുവെ എല്ലാവരും പറയാറുണ്ട്.
പക്ഷേ യഥാര്‍ത്ഥത്തില്‍ ഇത് നിങ്ങളുടെ സ്വാഭാവിക ഉറക്കമല്ല. മദ്യം പേശികള്‍ക്ക് അയവ് നല്‍കുന്നതിനാല്‍ അത് തടസപ്പെടുത്തുന്ന സ്ലീപ് അപ്നിയയും ഉച്ചത്തിലുള്ള കൂര്‍ക്കംവലിയും വര്‍ധിപ്പിക്കുന്നു. കാപ്പിയോ മറഞ്ഞിരിക്കുന്ന കഫീന്‍ അടങ്ങിയ ഏതെങ്കിലും ഭക്ഷണ പദാര്‍ത്ഥമോ ഉറക്കസമയം മുമ്പ് ഒഴിവാക്കണം എന്ന് പറയുന്നത് പോലെ മദ്യപാനവും ഒഴിവാക്കണം.
ഇത് ഉറക്കത്തിന്റെ അളവ് കുറയ്ക്കുകയും നിങ്ങളുടെ ഉറക്കസമയം തടസപ്പെടുത്തുകയും ചെയ്യുന്നു. എരിവുള്ള ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. കൂടാതെ, ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളോ ചൂടുള്ള കുരുമുളകുകളോ നിങ്ങളുടെ ശരീരത്തിന്റെ ഊഷ്മാവ് ഉയര്‍ത്തുന്നു, അത് നല്ല ഉറക്കത്തിന് തടസമാകും. അത്താഴത്തിന് എരിവുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം അസിഡിറ്റി ഉള്ള ഭക്ഷണങ്ങളും ഒഴിവാക്കണം.
സിട്രസ് ജ്യൂസ്, തക്കാളി സോസ്, അസംസ്‌കൃത ഉള്ളി, വൈറ്റ് വൈന്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. മാസാഹരത്തിലുള്ള പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ ധാരാളം ഊര്‍ജ്ജം ആവശ്യമാണ്. അത്താഴത്തിന് അല്ലെങ്കില്‍ രാത്രി വൈകിയുള്ള ലഘുഭക്ഷണമായി ചിക്കന്‍ അല്ലെങ്കില്‍ റെഡ് മീറ്റ് കഴിക്കുന്നത് നിങ്ങളെ മണിക്കൂറുകളോളം ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കും.
ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന അമിനോ ആസിഡ്-ടൈറോസിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ മികച്ച നേട്ടങ്ങള്‍ക്കായി ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കാവുന്നതാണ്. ഈ ഭക്ഷണങ്ങള്‍ക്ക് പകരം, ഓട്സ്, തൈര്, ബദാം, ഹമ്മസ്, ചീസ്, ഗ്രാനോള, ഇഞ്ചി, പാഷന്‍ഫ്രൂട്ട് ചായ, സരസഫലങ്ങള്‍ എന്നിവ രാത്രിയില്‍ കഴിക്കുന്നതാണ് നല്ലത്.












Click it and Unblock the Notifications