Get Updates
Get notified of breaking news, exclusive insights, and must-see stories!

പെൺകോന്തനിൽ നിന്ന് 'വൈഫ് ഗൈ'യിലേക്ക്: രൺവീറും കോഹ്‌ലിയും തീർക്കുന്ന പുതിയകാല മാതൃക!

ദീപിക പ​ദുക്കോണും രൺവീർ സിങ്ങും മകൾ ദുവക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ചിട്ട് അധികമായിട്ടില്ല. രണ്ടാമത്തെ കൺമണിയെ കാത്തിരിക്കുന്ന ദമ്പതികൾ ദുവയുടെ രണ്ടാം പിറന്നാൾ ദിനത്തിലാണ് മറ്റേണിറ്റി ഫോട്ടോകൾ പങ്കുവെച്ചത്. ചിത്രങ്ങൾ വൈറലായി. ദുവക്ക് രൺവീർ സിങ്ങിന്റെ അതേ ഛായയാണെന്ന് നെറ്റിസൺസിൽ കൂടുതൽ പേരും വിലയിരുത്തുകയും ചെയ്തു. ഇതിനോടൊപ്പം ഒരു വാക്കും വൈറലായിട്ടുണ്ട്. വൈഫ് ​ഗൈ. (Wife Guy).

ഭാര്യയെ പ്രശംസിക്കുക , ഭാര്യയോടുള്ള ആരാധന കലർന്ന പ്രണയം തുറന്നു പറയുക, ഭാര്യ പറയുന്നത് കേൾക്കുന്നതാണ് സന്തോഷം എന്ന് സമ്മതിക്കുക, ഭാര്യയോടൊപ്പം ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഭാര്യയുടെ ഏറ്റവും വലിയ ആരാധകൻ താൻ തന്നെ, അതിനിപ്പോൾ എന്താ എന്ന മട്ടിൽ നിൽക്കുക, നോക്കുക, ഇതൊക്കെയാണ് സെലിബ്രിറ്റികൾക്കിടയിലെ വൈഫ് ​ഗൈസ്ന്റെ പ്രധാന ലക്ഷണങ്ങൾ.

kohli2-50

ബോളിവുഡിൽ നിന്നുള്ള ക്ലാസിക് ഉദാഹരണം രൺവീർ സിങ് തന്നെ. ഫോട്ടോ ഷൂട്ടിനാണെങ്കിലും അവാർഡ് ചടങ്ങ് ആണെങ്കിലും ദീപികയെ ആരാധനയോടെ നോക്കുന്ന, ദീപികയെ കുറിച്ച് പറയുന്ന രൺവീർ ആർക്കും പുതുമയല്ല. ദീപിക ഒപ്പമില്ലാത്ത പരിപാടിയാണെങ്കിലും ഭാര്യയെ കുറിച്ച് പല തവണ പറയുന്ന ആളാണ് രൺവീർ.ഇത്രൊയക്കെ വേണോ എന്ന് സംശയം തോന്നുംവിധം ദീപികയുടെ ഫാൻ ബോയ്. കൊള്ളാലോ എന്ന് ഏത് ഭാര്യക്കും തോന്നുന്ന ഒരാൾ.

ബോളിവുഡിലെ മറ്റൊരു നടിക്കുമുണ്ട് ഇതുപോലെ ആരാധകനായ ഭർത്താവ്. വേറെ ആരുമല്ല. സാക്ഷാൽ കിങ് കോലി. അനുഷ്കയുടെ പിന്തുണ, അനുഷ്ക തരുന്ന സമാധാനം, അനുഷ്ക കൊണ്ടുവന്ന ചിട്ട, അനുഷ്ക നൽകുന്ന കരുത്ത് അങ്ങനെ വിരാടിന് നൂറുനാവാണ് ഭാര്യയെ കുറിച്ച് പറയാൻ. പറയുന്നത് മാത്രമല്ല മുഖത്തെ ഭാവം മാറുന്നത് നോക്കൂ എന്നു പറയുന്നവരുമുണ്ട്.

പിന്നെ ഒരാൾ ബോളിവുഡിലും ഹോളിവുഡിലും ഒരു പോലെ തിളങ്ങുന്ന പിസി എന്ന പ്രിയങ്ക ചോപ്ര. നിക് ജോനസിന് ഇപ്പോഴും മിസ് വേൾഡ് പ്രിയങ്ക തന്നെ. ഓസ്കർ റെഡ് കാർപറ്റ് ആണെങ്കിലും മെറ്റ് ​ഗാലയിലാണെങ്കിലും പ്രിയങ്കയുടെ കൂടെ നിൽക്കുന്ന നിക്കിന്റെ മുഖം കണ്ടാൽ അറിയാം. എന്റെ ഭാര്യയെ കണ്ടോ എന്ന അഭിമാനമാണ്.

അക്കാര്യത്തിൽ നമ്മുടെ സ്പൈഡർമാനും മോശമല്ല. സെൻഡയ വരുന്നു എന്ന് അനൗൺസ്മെന്റ് കേട്ടാൽ, വരുന്നത് കണ്ടാൽ , എന്തെങ്കിലും അവാർഡ് കിട്ടിയാൽ ഒക്കെ ടോം ഹോളണ്ടിന്റെ മുഖമാണ് കൂടുതൽ തിളങ്ങുക. ക്യാമറാമാൻമാരെക്കാൾ ഊർജത്തോടെ പ്രസരിപ്പോടെ സെൻഡയുടെ റെഡ് കാർപറ്റ് ലുക്ക് കണ്ടാൽ തിരിഞ്ഞ് നോക്കുക ടോമാണ്.

എന്താല്ലേ? ഇപ്പറഞ്ഞവരെല്ലാവരും വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നവരാണ്. ഭാര്യയെ കുറിച്ച് എത്ര വേണമെങ്കിലും പറയാൻ മടിയില്ലാത്തവർ. ഭാര്യക്കൊപ്പം നിൽക്കാൻ അത്യുത്സാഹമുള്ളവർ. ഭാര്യയോടുള്ള സ്നേഹവും ബഹുമാനവും ആരാധനയുമെല്ലാം ഒട്ടുമറച്ച് പിടിക്കാത്തവർ. പണ്ടായിരുന്നെങ്കിൽ ഇവരിത് എന്തൊരു പെൺകോന്തൻമാരാണെന്ന് (henpecked) പറഞ്ഞ് കളിയാക്കിയേനെ. ഇപ്പോൾ കാലം മാറിയിരിക്കുന്നു.

സ്ത്രീകൾ ഇല്ലാത്ത ഒരു മേഖലയും ഇപ്പോൾ ഇല്ല. സിനിമയാണെങ്കിലും രാഷ്ട്രീയമാണെങ്കിലും വ്യവസായമാണെങ്കിലും. അവിടെയെല്ലാം സ്ത്രീൾ ശോഭിക്കുന്നുമുണ്ട്. വേണ്ടതെന്താണെന്നും വേണ്ടാത്തത് എന്താണെന്നും എവിടെ നിർത്തണമെന്നും അറിയുന്ന, സ്വന്തം ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് സ്ത്രീകൾ ഇപ്പോൾ. അത്തരം സ്ത്രീകളെ ബഹുമാനിക്കുന്ന ഭർത്താക്കൻമാർ കൂടുന്നതും അതുകൊണ്ട് തന്നെ. നമ്മുടെ ചുറ്റും നോക്കിയാൽ മതി. അടുക്കളപ്പണികൾ പങ്കിടുന്ന ഭർത്താക്കൻമാരുടെ എണ്ണം കൂടുന്നു. കല്യാണം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ കൂടുന്നു. അങ്ങനെ പല മാറ്റങ്ങൾ. അതിനോട് ചേർത്ത് വായിക്കേണ്ട ഒന്നാണ് ഇതും. വൈഫ് ​ഗയ്. പ്രശസ്തരായ, പ്രതിഭകളായ ഭാര്യമാരെ അം​ഗീകരിക്കുന്ന, പ്രശസംസിക്കുന്ന, ആരാധിക്കുന്ന ഭർത്താക്കൻമാർ. അങ്ങനെയുള്ളവർ കൂടട്ടെ. താരങ്ങൾ അങ്ങനെയാകുമ്പോൾ ആരാധകർക്കും മാറ്റം വരട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+