Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിയ വിത്തുകൾ പാലിൽ ഇട്ട് കുടിക്കുന്നവരാണോ?; ഈ ഭക്ഷണങ്ങളൊന്നും ചിയക്കൊപ്പം കഴിക്കല്ലേ, അപകടം

പോഷക സമൃദ്ധമാണ് ചിയ വിത്തുകൾ. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ തുടങ്ങളിയ പോഷങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കൂടാതെ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കളാലും സമ്പന്നമാണ് ചിയ. 100 ഗ്രാം ചിയ വിത്തിൽ 16 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 42 ഗ്രാം ആണ് ഡയറ്ററി ഫൈബറിന്റെ അളവ്. ഇതുകൊണ്ടൊക്കെ തന്നെ തടി കുറക്കാൻ വളരെ ഉത്തമമാണ് ഇവ.

പലപ്പോഴും ചിയ വിത്തുകൾ ഓട്സിനൊപ്പം ചേർത്താണ് നമ്മൾ കഴിക്കാറുള്ളത്. ചില സ്മൂത്തികളിലും ചേർക്കാറുണ്ട്. ഇവയ്ക്കൊപ്പം വിവിധ തരം പഴങ്ങളും വിത്തുകളും നട്സുമെല്ലാം ഉപയോഗിക്കാറുമുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ ചിയ വിത്തിനൊപ്പം കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും അത്തരം ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

chia1-

സിട്രസ് പഴങ്ങൾക്കൊപ്പം ചിയ വിത്തുകൾ ഉപയോഗിക്കല്ലേ

ചിയ വിത്തുകളിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് വലിയ അളവിൽ കഴിക്കുമ്പോഴോ സിട്രസ് പഴങ്ങൾ പോലുള്ള അസിഡിറ്റി ഉള്ള ഭക്ഷണങ്ങളുമായി ചേർത്ത് കഴിക്കുമ്പോഴോ വയറിളക്കം പോലുള്ള അസ്വസ്ഥതകൾക്ക് കാരണമായേക്കും. അതിനാൽ ഓറഞ്ച്, ചെറുനാരങ്ങ, കിവി പോലുള്ള സിട്രസ് പഴങ്ങൾ ഒഴിവാക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയാണ് പ്രശ്നക്കാരൻ.

സംസ്കരിച്ച ഭക്ഷണങ്ങൾക്കൊപ്പം ചേർക്കുന്നതും പ്രശ്നം തന്നെ

സംസ്കരിച്ച ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ കലോറിയും പൂരിത കൊഴുപ്പുകളും ഉപ്പും പഞ്ചസാരയുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാനം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമായേക്കും. മാത്രമല്ല രക്തസമ്മർദ്ദം പോലുള്ള ആരോഗ്യപ്രശ്നങ്ങളും ഇവ ഉണ്ടാക്കും. ചിയ വിത്തും സംസ്കരിച്ച ഭക്ഷണങ്ങളും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും വയറ് വേദന പോലുള്ള ദഹന പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം.

പാലുത്പന്നങ്ങൾക്കൊപ്പവും വേണ്ട

പാൽ, ചീസ് തുടങ്ങിയ പാൽ ഉത്പന്നങ്ങൾക്കൊപ്പം ചിയ വിത്തുകൾ കഴിക്കുന്നത് ലാക്ടോക്സ് ഇൻടോറൻസ് ഉള്ളവർക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുമത്രേ. ഇത് വയറുവേദന പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുകയും ചെയ്യും. എന്നാൽ എല്ലാവർക്കും ഇത് പ്രശ്നമാകാറില്ല.

കഫീൻ അടങ്ങിയ പാനീയങ്ങളും വേണ്ട

പൊതുവ പാൽ ഉത്പന്നങ്ങൾക്കൊപ്പമാണ് ചിയ വിത്തുകൾ ചേർക്കാറുള്ളത്. എന്നാൽ ചിലർ കഫീന് അടങ്ങിയ പാനീയങ്ങളിൽ ഇത് ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഇവ ഒട്ടും ആരോഗ്യപ്രദമല്ലെന്ന് മാത്രമല്ല അനാരോഗ്യകരവുമാണ് . കാരണം കഫീൻ നിർജലീകരണം ഉണ്ടാക്കുന്ന ഘടകമാണ്. അതുകൊണ്ട് തന്നെ ചിയ വിത്തുകൾ കൂടുതൽ വെള്ളം ആഗിരണം ചെയ്യുന്നത് ഇവ തടയുമത്രേ. അപ്പോൾ ഇനി പ്രത്യേകം ശ്രദ്ധിക്കില്ലേ.

സാധാരണ വെള്ളത്തിൽ‍ ചിയ കുതിർത്ത് വെച്ച് അതിരാവിലെ ഈ വെള്ളം കുടിക്കുന്നത് ഗുണകരമാണത്രേ. ഇങ്ങനെയൊക്കെ ആണെങ്കിലും എപ്പോഴും വിദഗ്ധരുടെ നിർദ്ദേശത്തോടെ മാത്രം ഡയറ്റ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+