തലയിണക്കവർ മുതൽ മൊബൈൽ ഫോൺ സ്ക്രീൻ വരെ മുഖക്കുരുവുണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ
സൗന്ദര്യ സംരക്ഷണത്തിനായി പതിനായിരങ്ങൾ ചെലവാക്കാനും മടിയില്ലാത്തവരാണ് ഇന്നത്തെ തലമുറ. ഫെയ്സ് വാഷും മോയിസ്ചറൈസറും സെറവും ഒക്കെ ഉപയോഗിച്ചിട്ടും മുഖത്തെ എണ്ണമയവും മുഖക്കുരുവും മാറാത്തവരുണ്ട്.
ഹോർമോൺ വ്യതിയാനങ്ങൾ, പാരമ്പര്യം, മാനസിക സമ്മർദ്ദം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും മുഖത്ത് എണ്ണമയവും മുഖക്കുരുവും ഉണ്ടാകാം. അതിനൊപ്പം നിങ്ങൾ ദിവസേനെ ഉപയോഗിക്കുന്ന ചില വസ്തുക്കളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്.
തലയിണക്കവർ
രാത്രിയിൽ കിടന്നുറങ്ങുമ്പോൾ നിങ്ങളടെ മുഖം മണിക്കൂറുകളോളം അമർന്നിരിക്കുന്നത് തലയിണയിലാണ്. ചർമ്മത്തിലെ മൃതകോശങ്ങൾ, വിയർപ്പ്, മുടിയിലെയും ചർമ്മത്തിലെയും എണ്ണമയം, പൊടി എന്നിവയെല്ലാം തലയിണക്കവറിൽ പറ്റിപ്പിടിക്കും. ഇവ വീണ്ടും നിങ്ങളുടെ മുഖത്തേക്ക് പടരുമ്പോൾ മുഖക്കുരു ഉണ്ടാകാൻ സാധ്യതയേറുന്നു.

ആഴ്ചയിലൊരിക്കലെങ്കിലും തലയിണക്കവർ മാറ്റുന്നതാണ് നല്ലത്. ഒയ്‌ലി സ്കിൻ ഉള്ളവരാണെങ്കിൽ ഇടയ്ക്കിടെ മാറ്റുന്നതാണ് നല്ലത്. കോട്ടണിന് പകരം സാറ്റിൻ തുണികൾ ഉപയോഗിക്കുക.
മൊബൈൽ ഫോൺ സ്ക്രീൻ
ഫോൺ കയ്യിലില്ലാത്തൊരു ദിവസം ഇന്ന നമുക്കാർക്കും ആലോചിക്കാൻ പോലും സാധിക്കില്ല. ഫോൺ സ്ക്രീനിൽ പൊടിയും എണ്ണമയവും ബാക്ടീരിയകളും നിറഞ്ഞിരിക്കാനുളള സാധ്യതയുണ്ട്. ഫോൺ ചെവിയിൽ വച്ച് സംസാരിക്കുമ്പോൾ ഇവ നേരിട്ട് മുഖത്തേക്ക് പടരുന്നു.
ഫോൺ സ്ക്രീൻ കൃത്യമായി തുടച്ച് വൃത്തിയാക്കക. സംസാരിക്കുമ്പോൾ സ്പീക്കറോ ഇയർഫോണോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഫോണിൽ തൊടുന്നതിന് മുൻപ് കൈകൾ നന്നായി കഴുകുകയും ചെയ്യുക.
മുടിയിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ
മുടിയിൽ പല കെമിക്കൽ ഉൽപ്പന്നങ്ങളും നാം ഉപയോഗിക്കാറുണ്ട്. അതിൽ എണ്ണ, സെറം, ലീവ്-ഇൻ കണ്ടീഷണറുകൾ എന്നിവയടക്കമുണ്ട്. മുടിയിൽ തേക്കുമ്പോൾ അവ അറിയാതെ നെറ്റിയിലും കവിളിലും കഴുത്തിലും പറ്റിപ്പിടിക്കാറുണ്ട്. രാത്രിയിൽ മുടി അഴിച്ചിട്ട് ഉറങ്ങുമ്പോഴും ഇത് മുഖത്തേക്ക് പടരാൻ സാധ്യതയുണ്ട്. ഇത് മുഖക്കുരുവുണ്ടാക്കാം.


Click it and Unblock the Notifications
