Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യായാമത്തിന് ശേഷം ഇവ കഴിക്കാറുണ്ടോ? വെറുതെയാണോ തടി കുറയാത്തത്..വേഗം ഒഴിവാക്കിക്കോളൂ

എത്ര കഷ്ടപ്പെട്ട് വ്യായാമം ചെയ്താലും തടി ലവലേശം കുറയുന്നില്ലെന്നാണോ പരാതി. എങ്കിൽ തീർച്ചയായും വ്യായാമത്തിന് ശേഷം നിങ്ങൾ കഴിക്കുന്ന ഭക്ഷണമായിരിക്കും വില്ലൻ. ശരീരഭാകം കുറക്കാനുള്ള ശ്രമത്തിലാണെങ്കിൽ താഴെപറയുന്ന ഭക്ഷണങ്ങൾ വ്യായാമത്തിന് ശേഷം കഴിക്കുന്നത് പൂർണമായും ഒഴിവാക്കാം.

1. പൊരിച്ച ഭക്ഷണങ്ങൾ

എണ്ണയിൽ പൊരിച്ചെടുത്ത ഭക്ഷണങ്ങളോട് നോ പറയുന്നതായിരിക്കും നല്ലത്. കാരണം ഇവയിലെ കൊഴുപ്പുകളും അനാരോഗ്യകരമായിരിക്കും. മാത്രമല്ല ദഹനത്തെ മന്ദഗതിയിലാക്കുകയും പോഷകങ്ങളെ ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യും. അതുകൊണ്ട് തന്നെ ചിക്കൻ അല്ലെങ്കിൽ മത്സ്യം പോലുള്ളവ ഗ്രിൽ ചെയ്ത് കഴിക്കുന്നതാകും നല്ലത്.

food-17

2. പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ

ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചാസരയുടെ അളവ് പെട്ടെന്ന് കുതിച്ച് ചാടാനും അതുപോലെ തന്നെ കുറയാനും കാരണമാകും. ഇത് ശരീരത്തെ ക്ഷീണിപ്പിച്ചേക്കും. ഗോൾ ഗെയ്രിൻ ധാന്യങ്ങൾ പാലിനൊപ്പോ അല്ലെങ്കിൽ ഗ്രീക്ക് യോഗേർട്ടിനൊപ്പമോ ചേർത്ത് കഴിക്കാം

3. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ദഹനത്തെ മന്ദഗതിയിലാക്കും. കൊഴുപ്പുകൾ പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യും.വ്യായാമത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് കഴിക്കുന്ന അവോക്കാഡോ അല്ലെങ്കിൽ പരിപ്പ് പോലുള്ള മിതമായ അളവിൽ ആരോഗ്യകരമായ കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കാം

4. ഉയർന്ന ഫൈബർ ഉള്ള ഭക്ഷണങ്ങൾ

ധാരാളം നാരുകളുള്ള ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ വ്യായാമ വേളയിൽ വയറ് വീർക്കാൻ കാരണമായിരിക്കാം.പഴങ്ങളിൽ നിന്നോ ധാന്യങ്ങളിൽ നിന്നോ ഉള്ള മിതമായ അളവിൽ എളുപ്പത്തിൽ ദഹിക്കാവുന്ന നാരുകൾ അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കാം

5. വേവിക്കാത്ത പച്ചക്കറികൾ

വേവിക്കാത്ത പച്ചക്കറികളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമായേക്കും. പാചകം ചെയ്ത് കഴിക്കുന്നത് ദഹിക്കാൻ എളുപ്പമായിരിക്കും. അതുകൊണ്ട് തന്നെ ആവിയിൽ വേവിച്ചതോ പാചകം ചെയ്തതോ ആയ പച്ചക്കറികൾ തിരഞ്ഞെടുക്കാം.

6. പാൽ ഉത്പന്നങ്ങൾ (ചില വ്യക്തികൾക്ക് )

ലാക്ടോസ് പ്രശ്നം ഉള്ളവർക്ക് ദഹനപ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ തൈര് പോലുള്ള കൊഴുപ്പ് കുറഞ്ഞ അല്ലെങ്കിൽ ലാക്ടോസ് രഹിത പാൽ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം. ഇവ പ്രോട്ടീനും കാത്സ്യവും നൽകും.

7. എരിവുള്ള ഭക്ഷണങ്ങൾ

എരിവ് കൂടിയ ഭക്ഷണങ്ങൾ നെഞ്ചരിച്ചൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.വ്യായാമത്തിന് ശേഷമുള്ള ഭക്ഷണത്തിന് മിതമായ അളവിലുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+