ചായക്കൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ?; അരുതേ..എട്ടിന്റെ പണികിട്ടും
ഒരു ഗ്ലാസ് ചായ കുടിച്ച് കൊണ്ടാണ് നമ്മളിൽ പലരും തങ്ങളുടെ ദിവസം തുടങ്ങാറുള്ളത്. ചിലരാകട്ടെ അതിരാവിലെയുള്ള ചായക്കൊപ്പം ബിസ്കറ്റ്, സമോസ , റസ്ക് പോലുള്ള ചെറിയ സ്നാക്കുകളും കഴിക്കാറുണ്ട്. എന്നാൽ ചായക്കൊപ്പം ഇത്തരം സ്നാക്കുകൾ കഴിക്കുന്നത് ഗുണകരമാണോ? അല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അപ്പോൽ ഏതൊക്കെ ഭക്ഷണം ചായക്കൊപ്പം കഴിക്കുന്നതാണ് ദോഷകരമെന്ന് നോക്കിയാലോ? വിശദമായി അറിയാം
ചായയും പച്ചക്കറികളും- ഇവ രണ്ടും ഒരുമിച്ച് കഴിക്കരുകെന്നാണ് വിദഗ്ദർ പറയുന്നത്. ചായയിൽ ഇരുമ്പിന്റെ ആഗിരണത്തെ തടയുന്ന ടാന്നിനും ഓക്സലേറ്റുകളും. അതുകൊണ്ട് തന്നെ ഇവ ഒരുമിച്ച് കഴിക്കുന്നത് ഇരുമ്പ് ആഗിരണം തടസപ്പെടാൻ കാരണമാകും.

ചെറുനാരങ്ങ-ഭക്ഷണം കഴിഞ്ഞാൽ ചെറുനാരങ്ങ ചേർത്ത് ഒരു ചായ കുടിക്കുന്നവർ കുറവല്ല. എന്നാൽ ഇത് അമിതമായാൽ പല ബുദ്ധിമുട്ടുകളും ഇത് ശരീരത്തിൽ ഉണ്ടാക്കും. പ്രത്യേകിച്ച് നെഞ്ചരിച്ചാൽ, വയറ് വീർക്കൽ , ഓക്കാനം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
ചായയും നട്സും- വൈകുന്നേരങ്ങളിൽ ചായക്കൊപ്പം നട്സ് കഴിക്കുന്നവരുണ്ട്. പ്രത്യേകിച്ച് അണ്ടിപ്പരിപ്പ് പോലുള്ളവ. എന്നാൽ ചായയ്‌ക്കൊപ്പം നട്‌സ് കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. നട്‌സിനൊപ്പം കഴിക്കുമ്പോൾ, ചായയിലെ ടാനിൻ എന്ന ഘടകം പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുമത്രേ.
കടലപ്പൊടി-കടലപ്പൊടി കൊണ്ട് തയ്യാറാക്കുന്ന എണ്ണ പലഹാരങ്ങൾ ചായക്കൊപ്പം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കടലപ്പൊടി കൊണ്ട് തയ്യാറാക്കിയ ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കുന്നത് അസിഡിറ്റി, മലബന്ധം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. മാത്രമല്ല നിരവധി ദഹനപ്രശ്നങ്ങളും ഇവയുണ്ടാക്കും.
മഞ്ഞൾ
ചായയിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുന്നവർ ഉണ്ട്. ചായയിലെയും മഞ്ഞളിലെയും രാസ സംയുക്തങ്ങൾ ദഹനവ്യവസ്ഥയെ ബാധിക്കും. അതുകൊണ്ട് തന്നെ ചായയിൽ മഞ്ഞൾ ചേർക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
തണുത്ത ഭക്ഷണ സാധനങ്ങൾ
ചൂടും തണുപ്പും ഒരുമിച്ചു ചേരാത്തതിനാൽ തണുത്ത ഭക്ഷണ സാധനങ്ങൾ ചായക്കൊപ്പം ഒരിക്കലും കഴിക്കാതിരിക്കുക. തണുപ്പ് ഭക്ഷണം കഴിക്കുന്നത് ദഹനക്കേടിനും ദഹനനാളത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. അതിനാൽ ചായ കുടിച്ച് കുറഞ്ഞത് അരമണിക്കൂറെങ്കിലും കഴിഞ്ഞാൽ മാത്രമേ തണുത്ത ഭക്ഷണം കഴിക്കാവൂ എന്നാണ് വിദഗ്ധർ പറയുന്നത്. പഴങ്ങൾ, തൈര്, പൊറോട്ട പോലുള്ള ഭക്ഷണങ്ങളും ചായക്കൊപ്പം കഴിക്കരുതെന്നാണ് പറയപ്പെടുന്നത്. കാരണം ഇവ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുമത്രേ.












Click it and Unblock the Notifications